ഇത് ഒരു സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടല്ല, ഇവർ ഒന്നര വർഷം മുമ്പ് വിവാഹിതരായ ദമ്പതികളാണ്, അതുകൊണ്ട് അവർ ഇതിന് സമ്മതിച്ചത്: വെളിപ്പെടുത്തൽ

644

ഭരതൻ എംടി വാസുദേവൻ നായർ കൂട്ടുകെട്ടിൽ പുറത്തെത്തിയ വൈശാലി എന്ന സിനിമ മലയാള സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നാണ് . 1988ൽ പുറത്തെത്തിയ ചിത്രം ആണെങ്കിലും ഇപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് വൈശാലി സിനിമ.

ചിത്രത്തിൽ വൈശാലി ആയി സുപർണ ആനന്ദും ഋഷ്യശൃംഗനായി സഞ്ജയ് മിശ്രയുമാണ് അഭിനയിച്ചത്. അംഗ രാജ്യത്തു മഴ ലഭിക്കുന്നതിനായി ഋഷ്യശൃംഗനെ വശീകരിച്ചു കൊണ്ട് വരാൻ പോകുന്ന വൈശാലിയുടെ കഥയും അതിൽ മേൽപറഞ്ഞ നടീനടമാർ നടത്തിയ പ്രകടനവും ഇന്നും മലയാളികളുടെ മനസ്സിലുണ്ട്.

Advertisements

അതേ സമയം വൈശാലിയെയും ഋഷ്യശൃംഗനെയും ഫോട്ടോഷൂട്ടിന്റെ രൂപത്തിൽ മിഥുൻ സാർക്കാര പുനരാവിഷ്‌കരിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിനിമയിലേത് പോലുള്ള വേഷം ധരിച്ചാണ് ഫോട്ടോഷൂട്ടിന് അഭിജിത്ത് ജീത്തു എന്ന യുവാവും ഭാര്യ മാക്കു മായയും പ്രത്യക്ഷപ്പെട്ടത്.

ഫോട്ടോഷൂട്ട് പുറത്തെത്തിയതിന് പിന്നാലെ നല്ല അഭിപ്രായങ്ങളും മോശം അഭിപ്രായങ്ങളും ഉണ്ടായി. ഇപ്പോൾ ഫോട്ടോഷൂട്ടിനെ കുറിച്ച് മിഥുൻ ഒരു മാധ്യമത്തോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്യണമെന്നുള്ള ആഗ്രഹത്തിന്റെ പുറത്ത് വന്ന ആശയമാണ്.

ഇതിന് മുമ്പും ഇങ്ങനെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. വൈശാലി എന്നത് ഭരതൻ സാർ ചെയ്ത ്ക്ലാസിക് സിനിമ ആണ്. അതിനെ പുനരവതരിപ്പിക്കുക എന്ന് പറയുന്നത് വെല്ലുവിളിയാണെന്ന് തന്നെ അറിയാം.
പക്ഷേ എന്റെ ആഗ്രഹം ഞാൻ സാധിച്ചു, വൈറൽ ആകാൻ വേണ്ടി ചെയ്തതല്ല.

എനിക്ക് ഒരു ആത്മസംതൃപ്തിക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടാണ്. ഇങ്ങനൊരു ആശയം പുറത്ത് വന്നപ്പോൾ ഞാൻ എന്റെ സുഹൃത്ത് അഭിജിത്തിനോട് പറഞ്ഞു. അഭിജിത്ത് തന്നെ മോഡലാകാമെന്ന് പറഞ്ഞതാണ്. അങ്ങനെയാണ് അഭിജിത്തും ഭാര്യ മായയും വൈശാലിയും ഋഷ്യശൃംഗനുമായത്.

അവർ മോഡലിങ് ചെയ്ത് പരിചയമുള്ളവരുമാണ്. ഈ ഫോട്ടോഷൂട്ടിന് പിന്നാലെ നിരവധി ട്രോളുകളാണ് വരുന്നത്. ട്രോളുകൾ ഒരു പരിധി വരെ ശ്രദ്ധിക്കാറില്ല. എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് ഇത് ഒരു സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടല്ല എന്നാണ്. ഒരു ആശയം പുനരാവിഷ്‌ക്കരിച്ചു എന്നുമാത്രം. അവർ ഒന്നര വർഷം മുമ്പ് വിവാഹിതരായ ദമ്പതികളാണ്. അതുകൊണ്ട് തന്നെയാണ് അവർ അതിന് സമ്മതിച്ചതും.

എന്റെ ഒരു ആഗ്രഹത്തിന് അവർ കൂട്ടു നിന്നു എന്ന് മാത്രം. ഫോട്ടോയ്ക്ക് വരുന്ന കമന്റുകളെ ഞങ്ങളെല്ലാവരും പോസ്റ്റീവായി തന്നെയാണ് നേരിടുന്നത്. രാഷ്ട്രീയത്തെയോ, മതത്തെയോ ഒന്നും വ്രണപ്പെടുത്തുക എന്നൊരു ഉദ്ദേശം എനിക്കില്ല. ഇനി ഇതിന് പിന്നാലെ അത്തരം കമന്റുകൾ വരുമോ എന്ന് മാത്രമേ ആശങ്കയുള്ളൂ.

അതേ സമയം 1988 ഇൽ റിലീസ് ചെയ്ത വൈശാലി എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് മധു അമ്പാട്ട് ആണെങ്കിൽ, എഡിറ്റിംഗ് നിർവഹിച്ചത് സംവിധായകനായ ഭരതൻ തന്നെയായിരുന്നു. അറ്റ്‌ലസ് രാമചന്ദ്രൻ നിർമ്മിച്ച ഈ ചിത്രത്തിൽ ബാബു ആന്റണി, വി കെ ശ്രീരാമൻ, അശോകൻ, ഗീത, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തു. ബോംബെ രവി ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ വമ്പൻ ഹിറ്റായിരുന്നു.

Advertisement