കിടിലൻ ആക്ഷനുമായി ആരാധകരെ ആവേശം കൊള്ളിച്ച് ലാലേട്ടന്റെ സച്ചിദാനന്ദൻ; ‘ബിഗ് ബ്രദർ’ കിടു ട്രെയിലർ പുറത്ത്

24

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദറി’ന്റെ ട്രെയ്‌ലര്‍ പുറത്ത്. സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മോഹന്‍ലാലിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ട്രെയ്‌ലറില്‍ കാണാം. സസ്‌പെന്‍സ് ആക്ഷന്‍ ത്രില്ലറാകും ചിത്രം എന്നാണ് ട്രെയ്‌ലറില്‍ നിന്നുള്ള സൂചന.

2013ല്‍ പുറത്തെത്തിയ ‘ലേഡീസ് ആന്റ് ജെന്റില്‍മാന്’ ശേഷം സിദ്ദിഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ബിഗ് ബ്രദറിന്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നോണ്‍- ജിസിസി ഓവര്‍സീസ് റൈറ്റ്സ് നേടുന്ന ചിത്രമെന്ന റെക്കോഡും ചിത്രത്തെ തേടിയെത്തിയിരിന്നു. സൈബര്‍ സിസ്റ്റംസ്, വിംഗിള്‍സ്, ട്രൈ കളര്‍ എന്റെര്‍റ്റൈന്മെന്റ്സ് എന്നീ മൂന്നു വിതരണക്കാര്‍ ചേര്‍ന്നാണ് ചിത്രം നോണ്‍- ജിസിസി മാര്‍ക്കറ്റില്‍ റിലീസ് ചെയ്യുന്നത്.

Advertisements

ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിര്‍ണ, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ്, റെജീന കസാന്‍ഡ്ര, സത്‌ന ടൈറ്റസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജനുവരിയില്‍ ചിത്രം റിലീസിനെത്തും.

Advertisement