പ്രേമമുണ്ടായിട്ടുണ്ട്, പക്ഷെ കല്യാണം കഴിക്കാത്തത് പ്രേമനൈരാശ്യം കൊണ്ടല്ല: ചന്ദ്രാ ലക്ഷ്മൺ

299

മലയാളം മിനി സ്‌ക്രീനിലും സിനിമയിലും ഒരു സമയത്ത് നിറ സാന്നിധ്യമായിരുന്നു ചന്ദ്ര ലക്ഷ്മൺ .സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര ലക്ഷ്മൺ സിനിമാ സീരിയൽ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയത്.

ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങിയ ചന്ദ്ര ലക്ഷ്മൺ മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വി രാജിന്റെ നായികയായിട്ടായിരുന്നു ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്. സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് താരം കുടിയേറുന്നത്.

Advertisements

വില്ലത്തിയായിട്ടാണ് താരം സ്‌ക്രീനിൽ നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്ര ലക്ഷമണിനെ മലയാളി പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ളത്. ഇടയ്ക്ക് താരം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ സൂര്യാ ടിവിയിലെ സ്വന്തം സുജാത എന്ന പാരമ്പരയിലൂടെ ചന്ദ്ര ലക്ഷ്മൺ രണ്ടാം വരവ് നടത്തിയിരിക്കുകയാണ്.

സാധാരണക്കാരിയായ ഒരു കുടുംബിനിയായി എത്തുന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ശ്രദ്ധേയമാകുന്നു. മേഘം എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്തുള്ള ഒരു ചിത്രമാണ് ചന്ദ്ര പങ്കുവെച്ചിരിക്കുന്നത്.

നടൻ കൃഷ്ണ മോഹനൊപ്പമുള്ള ചിത്രത്തിനൊപ്പം മീഡിയയിൽ പുതിയതായെത്തിയ നിഷ്‌കളങ്കരായ കുട്ടികളായിരുന്നപ്പോൾ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മേഘം സീരിയലിലൂടെ ഹിറ്റായി മാറിയ ജോഡിയായിരുന്നു കൃഷ്ണ മോഹനും ചന്ദ്ര ലക്ഷ്മണും.

അതേ സമയം വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും താരം പറയുന്നതിങ്ങനെയാണ്:

എന്നാണ് കല്യാണം എന്ന ചോദ്യം കേട്ട് ഞാൻ മടുത്തു. കല്യാണം കഴിയാത്ത ഞാൻ കല്യാണം കഴിച്ച്അ മേരിക്കയിൽ സെറ്റിലായി എന്ന വാർത്ത വന്നത് അടുത്തിടെയാണ്. അതു കണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചിരിച്ചു.

കല്യാണം എന്ന് പറയുന്നത് എടുത്ത് ചാടി ചെയ്യേണ്ട ഒരു കാര്യമല്ല. ഇത്രയും കാലമായി കല്യാണം കഴിക്കാത്തത് പ്രേമനൈരാശ്യം കാരണമാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. ഞാൻ ഒരു അവശ കാമുകിയൊന്നുമല്ല പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട്.

പക്ഷേ നൈരാശ്യമൊന്നും ഉണ്ടായിട്ടില്ല, എന്റെ നല്ല സുഹൃത്തുക്കൾ തന്നെ പിന്നീട് കാമുകന്മാരായിട്ടുണ്ട്. പ്രണയം മുന്നോട്ട് കൊണ്ട് പോകാന് പറ്റില്ലെന്ന അവസ്ഥയിൽ ഞങ്ങൽ കൈ കൊടുത്ത് പിരിഞ്ഞവരാണെന്നും ചന്ദ്ര ലക്ഷ്മൺ പറയുന്നു.

Advertisement