കല്യാണത്തിന്റെ അന്നു തന്നെ എന്റെ കൈതട്ടിയാണ് ചന്ദയ്ക്ക് അത് നഷ്ടപെട്ടതെന്ന് ടോഷ്, അങ്ങനെയല്ല സത്യം ഇതാണെന്ന് ചന്ദ്ര ലക്ഷ്മൺ: താരദമ്പതികൾ പറയുന്നത് കേട്ടോ

175

ഒരുകാലത്ത് മലയാളം സിനിമാ സീരിയൽ രംഗത്ത് മുൻനിരയിൽ ഉണ്ടായിരുന്ന താരമാണ് ചന്ദ്രാ ലക്ഷ്മൺ.നിര വധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരം കൂടിയായരുന്നു ചന്ദ്ര ലക്ഷ്മൺ. പൃഥ്വിരാജിനെ നായകനാക്കി എകെ സാജൻ ഒരുക്കിയ ചിത്രത്തിലൂടെ ആയിരുന്നു ചന്ദ്ര ലക്ഷ്മണിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

ബിഗ്സ്‌ക്രീനിൽ തിളങ്ങുന്നതിന് ഒപ്പം തന്നെ താരം മിനിസ്‌ക്രീനിലേക്കും എത്തി. സിനിമയിൽ പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെങ്കിലും സീരിയൽ മേഖല താരത്തെ കൈവിട്ടില്ല. മികച്ച പ്രകടനവും മികച്ച കഥാ പാത്രങ്ങളും ആയി താരം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. അനൂപ് മേനോനും പ്രവീണയും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ സ്വപ്നം എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം ചെയ്തതോടെ ആളുകളുടെ ഹൃദയത്തിലേക്ക് താരം ചേക്കേറുകയായിരുന്നു.

Advertisements

മിനി സ്‌ക്രീനിൽ കൂടുതൽ വില്ലത്തി വേഷങ്ങളിൽ ആയിരുന്നു താരം തിളങ്ങിയത്. പിന്നീട് അഭിനയത്തിൽ നിന്നും ഒരു ബ്രെക്ക് എടുത്തിരുന്നെങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തിയാണ് നടത്തിയത്. ഇപ്പോൾ സൂര്യ ടിവി യിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലെ സുജാത ആയി വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുക ആണ് ചന്ദ്രാ ലക്ഷ്മൺ.

Also Read
ചെറിയ പ്രായമുള്ള പുരുഷനുമായി പ്രണയിക്കുന്നത് വളരെ വികാരപരമായ കാര്യമാണ്: ശ്വേതാ മേനോൻ

അതേ സമയം ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായ വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന സീരിയലിൽ നായിക നായകന്മാരായി അഭിനയിക്കുകയായിരുന്നു താരങ്ങൾ. വിവാഹ വാർത്ത വന്നത് മുതൽ താരങ്ങളുടേത് പ്രണയ വിവാഹമായിരിക്കും എന്ന ഗോസിപ്പുകളും വന്നിരുന്നു.

എന്നാൽ സീരിയൽ ലൊക്കേഷനിൽ നിന്ന് കണ്ട് പരിചയത്തിൽ ആയങ്കിലും ഇരുവരുടേയും വീട്ടുകാർ തമ്മിൽ തീരുമാനിച്ചാണ് ചന്ദ്രയും ടോഷും വിവാഹിതരായത്. നവംബറിൽ നടത്തിയ വിവാഹത്തിന് ശേഷം ഇരുവരും സീരിയലിൽ അഭിനയിക്കാൻ തിരിച്ച് വരികയും ചെയ്തു. ഇതിനിടയിൽ ചന്ദ്രയുടെ ജന്മദിനം കൂടി വന്നതിന്റെ സന്തോഷത്തിലാണ് താരങ്ങൾ.

നടിയുടെ വീട്ടിൽ വെച്ച് നടത്തിയ പിറന്നാൾ ആഘോഷത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. കേക്ക് മുറിച്ചതിന് ശേഷം ചന്ദ്രയെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് ഒരു സർപ്രൈസ് ഗിഫ്റ്റും ടോഷ് നൽകിയിരുന്നു.

ഈ വീഡിയോ യൂട്യൂബിലൂടെ താരങ്ങൾ തന്നെ പങ്കുവെച്ചിരിക്കുകയാണ്. അയ്യർ വിഭാഗത്തിൽ ജനിച്ച ചന്ദ്ര ലക്ഷ്മൺ തമിഴ് കലർന്നാണ് സംസാരിക്കാറുള്ളത്. നടിയുടെ വീട്ടിൽ വെച്ച് നടത്തിയ ആഘോഷത്തിൽ കുടുംബാംഗങ്ങളെല്ലാം തമിഴിലാണ് സംസാരിച്ചത്. അവർക്കൊപ്പം തമിഴ് സംസാരിച്ച് ടോഷും പിടിച്ച് നിൽക്കാൻ ശ്രമിച്ചിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ചന്ദ്രയും ടോഷും ഒരുമിച്ച് കേക്ക് മുറിച്ചാണ് പിറന്നാളാഘോഷത്തിന് തുടക്കം കുറിച്ചത്.

പിറന്നാൾ ആണെന്നതിന് ഉപരി രണ്ടാളുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആയെന്നുള്ള സന്തോഷം കൂടി ഉണ്ടായിരുന്നു. അങ്ങനെ രണ്ട് തവണയായിട്ടാണ് കേക്ക് മുറിച്ചതും. പരസ്പരം കേക്കുകൾ കൈ മാറിയതിന് ശേഷം അച്ഛനും അമ്മയ്ക്കുമൊക്കെ നൽകുകയും ചെയ്തു. ഇതിനിടയിലാണ് പോക്കറ്റിൽ ഒളിപ്പിച്ച് വെച്ചിരുന്ന ചെറിയൊരു ഗിഫ്റ്റ് ടോഷ് ചന്ദ്രയ്ക്ക് നൽകിയത്.

Also Read
ആരേയും കുറ്റപ്പെടുത്താൻ ഉദ്ദേശിച്ച് ചെയ്തതല്ല ; ഫേസ്ബുക്ക് പോസ്റ്റിന് സിദ്ദിഖിന്റെ പ്രതികരണം

പെട്ടെന്ന് അതെന്താണെന്ന് മനസിലാവതെ നടി സർപ്രൈസ് ആയി. പൊതി തുറന്ന് വരുന്നതിനിടയിൽ ഞാനാണ് ബാഗ് പാക്ക് ചെയ്തത്. പിന്നെ എങ്ങനെ ഗിഫ്റ്റുമായി വന്നു എന്ന് ചോദിക്കുന്നുണ്ട്. ആദ്യം എല്ലാവരും ഒരു റിംഗ് ആണെന്ന് വിചാരിച്ചെങ്കിലും ഒരു മൂക്കുത്തിയാണ് ടോഷ് സമ്മാനമായി നൽകിയത്. ഞങ്ങളുടെ വിവാഹ ചടങ്ങു കൾക്കിടയിൽ തന്റെ കൈ തട്ടി ചന്ദ്രയുടെ മൂക്കുത്തി വീണ് പോയിരുന്നതായി ടോഷ് പറയുന്നു.

എന്നാൽ അങ്ങനെയല്ല നടന്നത്. വിവാഹത്തിന്റെ അന്ന് ടോഷ് തന്നെ അടിച്ചതാണെന്നും അന്നേരം എന്റെ മൂക്കുത്തി നാല് പീസായി തെറിച്ച് പോയതാണെന്നും ചന്ദ്ര തമാശരൂപേണ പറയുന്നു. നടിയുടെ വാക്കുകൾ അവി ടെയുണ്ടായിരുന്ന എല്ലാവരിലേക്കും ചിരി പടർത്തിയിരുന്നു. പാട്ടും ഡാൻസുമൊക്കെയായി അടിപൊളി ആഘോ ഷത്തിലാണ് ചന്ദ്രയുടെ പിറന്നാൾ ആഘോഷം നടന്നത്.

ടോഷുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷം ആദ്യം നടന്ന ജന്മദിനം ആയത് കൊണ്ട് തന്നെ വലിയ ആഘോ ഷമാക്കാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. പിറന്നാൾ ആശംസകൾ ചന്ദ്ര ചേച്ചി ദൈവം അനുഗ്ര ഹിക്കട്ടെ ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ. യാതൊരു ജാടയും ഇളക്കവുമില്ലാത്ത നിങ്ങൾ രണ്ടുപേരും എന്നും ഇതുപോലെ സന്തോഷമായി ഇരിക്കണം എന്ന് തുടങ്ങി നിരവധി കമന്റുകളാണ് താരങ്ങളുടെ വീഡിയോയ്ക്ക് താഴെ അരാധകർ എഴുതുന്നത്.

Advertisement