സൂപ്പർഹിറ്റ് സീരിയൽ സുമംഗലി ഭവ അവസാനിക്കുന്നു, സങ്കടം പങ്കുവെച്ച് സോനുവും റിച്ചാർഡും, വിഷമത്തോടെ ആരാധകർ

407

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു സീകേരളയിലെ സുമംഗലി ഭവ. ഏറെ ആരാധകരുള്ള ഈ പരമ്പര റേറ്റിങ്ങിലും ഏറെ മുന്നിലായിരുന്നു. യുവതാരം റിച്ചാർഡ് ജോസും, പ്രമുഖ സീരിയൽ നടി സോനു സതീഷും നായികാ നായകന്മാർ ആയി എത്തിയ പരമ്പര 350 എപ്പിസോഡുകൾ അടുത്തിടെയാണ് പൂർത്തിയാക്കിയത്.

വളരെ വ്യത്യസ്ത കഥപറയുന്ന പരമ്പരയിൽ വൈദേഹി, സൂര്യനാരായണൻ എന്നീ കഥാപാത്രങ്ങളെ ആയിരുന്നു റീച്ചുവും, സോനുവും അവതരിപ്പിച്ചിരുന്നത്. കിഷോർ ഏബ്രഹാം എഴുതി എഎം നസീർ സംവിധാനം നിർവ്വഹിച്ച പരമ്പര അവസാനിക്കുന്നതിന്റെ നിരാശയിൽ ആണ് പ്രേക്ഷകർ ഇപ്പോൾ.

Advertisements

പരമ്പര അവസാനിക്കുന്ന വിവരം റിച്ചാർഡും സോനുവും ആണ് വ്യക്തമാക്കിയത്. നേരത്തെ കറുത്തമുത്ത് താരം ദർശന ദാസ് അവതരിപ്പിച്ചിരുന്ന കഥാപാത്രത്തെയാണ് സോനു സതീഷ് ഏറ്റെടുത്തത്. വൈദേഹി എന്ന കഥാപാത്രമായിട്ടാണ് പരമ്പരയിൽ സോനു എത്തിയത് എങ്കിലും, മൂന്ന് വ്യത്യസ്ത റോളുകളിൽ സോനു നിറഞ്ഞുനിന്നു.

സോനു മാത്രം അല്ല, പരമ്പരയിൽ നിന്നും പിന്മാറുന്നസമയം വരെ ദർശനയും മികവുറ്റ രീതിയിൽ തന്നെ ആയിരുന്നു കഥാപാത്രത്തെ അവതരിപ്പിച്ചത്. പരമ്പര അവസാനിപ്പിക്കുന്ന വിവരം നടൻ റിച്ചാർഡും, സോനുവും സോഷ്യൽ മീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്. നിരവധി അഭിപ്രായങ്ങൾ ആണ് ആരാധകർ ഇരുവരോടും പറയുന്നത്.

അതേസമയം വേഗം പരമ്പര അവസാനിപ്പിക്കുന്നതിന്റെ നിരാശയും ചില പ്രേക്ഷകർ ഉയർത്തുന്നുണ്ട്. ഹൃദയംഗമമായ ഒരു നന്ദി കുറിപ്പിലൂടെയാണ് റിച്ചാർഡ് പരമ്പര അവസാനിപ്പിക്കുന്ന വിവരത്തെക്കുറിച്ചു സംസാരിച്ചത്. ടീം അംഗങ്ങൾ സീരിയൽ പായ്ക്ക് അപ് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

സുമംഗലിഭവ ഷൂട്ടിന്റെ അവസാന ദിവസം ഇവിടെ അവസാനിച്ചു. ഒരുപാട് നല്ലോർമ്മകൾ സമ്മാനിച്ച സീരിയൽ സെറ്റ്, പ്രേക്ഷകരുടെ സ്‌നേഹം എല്ലാം ഹൃദയത്തിൽ ഉണ്ടാകും എന്നാണ് റിച്ചാർഡ് പ്രതികരിച്ചത്. സോനുവും പരമ്പര അവസാനിക്കുന്നതിന്റെ വിവരം സോഷ്യൽ മീഡിയ വഴി ആണ് അറിയിച്ചത്.

അമ്പാടിക്കുട്ടന്റെ ഒപ്പം ലൊക്കേഷനിൽ എന്ന ക്യാപ്ഷൻ നൽകി സോനു പങ്ക് വച്ച ചിത്രം സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയ്ക്ക് കൂടിയാണ് വഴിവച്ചത്. ഞായറാഴ്ച ആകും പരമ്പരയുടെ അവസാന എപ്പിസോഡ് എന്ന് സോനു പറയുന്നുണ്ട്. ഇനി അടുത്ത സീരിയൽ ഏതാണ് ഏറ്റെടുത്തത് എന്ന് ചോദിക്കുമ്പോൾ, ഇത് വരെ ഇല്ല എന്നും സോനു ആരാധകർക്ക് മറുപടി നൽകി.

Advertisement