മറ്റുള്ളവർ എന്ത് പറയുന്നു എന്നത് വിഷയമല്ല, നമ്മുടെ സന്തോഷമാണ് വലുത്: വിവാഹംകഴിഞ്ഞ വിവരം പുറത്തുവന്ന ശേഷം വിദ്യ പറയുന്നത് ഇങ്ങനെ

527

കഴിഞ്ഞദിവസമാണ് മിനിസ്‌ക്രീൻ അവതാരകയും നടിയും കരിക്ക് വെബസീരിസ് ഫെയിം കൂടിയായ വിദ്യ വിജയകുമാറിന്റെ വിവാഹ വാർത്ത പുറത്തുവരുന്നത്. സോഷ്യൽ മീഡിയയിൽ സജീവയായിന്നിട്ടും വിവാഹം സംബന്ധിക്കുന്ന ഒരു കാര്യവും ആരാധകരുമായി പങ്ക് വയ്ക്കാഞ്ഞതുകൊണ്ടാകാം വിദ്യയുടെ വിവാഹവാർത്ത ആദ്യം പ്രേക്ഷകർക്ക് ഒരമ്പരപ്പ് ആണ് ഉണ്ടാക്കിയത്.

രഹസ്യവിവഹം ആയിരുന്നോ എന്ന തരത്തിൽ ഉള്ള ചർച്ചകളും അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു . ഇതിനു പിന്നാലെയാണ് വിദ്യ വിശദീകരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ വിദ്യയുടെ വാക്കുകൾ വൈറലാകുകാണ്.

Advertisements

ഇപ്പോൾ അവതാരകയുടെ റോളിൽ വിദ്യ എത്തുന്നത് സൂപ്പർ ഫോറിൽ ആണ് . കുറച്ചു ദിവസമായി വിദ്യ ഷോയിൽ നിന്നും വിട്ടു നിൽക്കുകയും ആയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിശേഷം ചാനൽ പുറത്തുവിട്ടത്.

അഭിനേത്രി കൂടിയായതിനാൽ വേറെ ഏതെങ്കിലും ഷൂട്ട് തിരക്കിലായതിനാലാണോ വിദ്യയെ സൂപ്പർ 4ൽ കാണാനാകാത്തത് എന്നായിരുന്നു പ്രേക്ഷകരുടെ നിഗമനം. ഇതിന് പിന്നാലെയാണ് വിദ്യ വിവാഹിത ആയ വിവരം പുറത്തുവന്നത്. അഖിൽ ആണ് വിദ്യയുടെ ഭർത്താവ് എന്നല്ലാതെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അതേസമയം സൂപ്പർ ഫോറിൽ നവ ദമ്പതികൾക്ക് കലക്കൻ സ്വീകരണം ആണ് ഏവരും ചേർന്ന് നൽകുന്നത്. വിവാഹവാർത്ത വന്നതിനു പിന്നാലെയാണ് ഒരു വീഡിയോയുമായി വിദ്യ എത്തിയത്. നമ്മൾക്ക് എന്തെങ്കിലും ചെയ്യണം എന്നുണ്ടെങ്കിൽ അത് ചെയ്യണം.

അതിൽ നിങ്ങളുടെ ചുറ്റും ഉള്ളവരോ, ഹസ്ബൻഡോ വൈഫ് അല്ലെങ്കിൽ പേരന്റ്‌സ്, സുഹൃത്തുക്കൾ, അല്ലെങ്കിൽ ബന്ധുക്കൾ ആരാണെങ്കിലും ശരി ഇവരുടെ ഒന്നും സന്തോഷത്തിനു നോക്കി നിൽക്കണം എന്ന് നിർബന്ധം ഒന്നും ഇല്ല. നമ്മളുടെ സന്തോഷത്തിന്റെ ഒരു അളവ് പോലും അവരുടെ മുഖത്തോ, അല്ലെങ്കിൽ അവർക്ക് ഫീല് പോലും ചെയ്യുന്നുണ്ടാകില്ല.

ബട്ട് ഇറ്റ്‌സ് ഒകെ. നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ നിങ്ങൾ ഹാപ്പി ആണോ. നിങ്ങൾ സാറ്റിസ്ഫൈഡ് ആണെങ്കിൽ മറ്റൊന്നും ഒരു വിഷയം അല്ല. നമ്മളുടെ ഉള്ളിന്റെ ഉള്ളിൽ നമ്മൾ ചെയ്യുന്നത് ശരി ആണ് എന്ന് ബോധ്യം ഉണ്ടങ്കിൽ മറ്റുള്ളവർ എന്തൊക്കെ ചെയ്താലും പറഞ്ഞാലും അതൊന്നും വിഷയം ആക്കേണ്ട കാര്യവും ഇല്ല. മറ്റുള്ളവർക്ക് ഉപദ്രവം ഇല്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിൽ തെറ്റില്ല എന്നും വിദ്യ പറയുന്നു.

Advertisement