സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യം ചെയ്തിട്ടും എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി: ലാലേട്ടനെ കുറിച്ച് എസ്തർ പറയുന്നത് കേട്ടോ

221

2010ൽ പുറത്തിരങ്ങിയ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി ഇപ്പോൾ മലയാളത്തിലും മറ്റു ഭാഷകളിലും യുവനടിമാരുടെ നിരയിലേക്ക് ഉയർന്ന താരമാണ് എസ്തർ അനിൽ. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയതോടെ നടിക്ക് ഏറെ ആരാധകർ ആണുണ്ടായത്.

ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ തന്നെയായിരുന്നു അഭിനയിച്ചത്. ഷെയ്ൻ നിഗത്തിനെ നായകനാക്കി ഷാജി എൻ കരുൺ ഒരുക്കിയ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി.

Advertisements

ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും എസ്തർ ശ്രദ്ധേയമായി വേഷം അഭിനയിച്ചു.

ഇപ്പോഴിതാ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 റിലീസ് ചെയ്തതോടെ ജോർജുകുട്ടിയും കുടുംബവും മലയാളികളുടെ മനസ്സിൽ വീണ്ടും നിറയുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടിവായ എസ്തർ ദൃശ്യം 2ന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മോഹൻലാലിനൊപ്പമുള്ള മനോഹരമായ ഓർമകൾ പങ്കുവെക്കുകയാണ് ഇപ്പോൾ .

സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യം ചെയ്തതും എന്നിട്ട് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ വ്യക്തിയാണ് മോഹൻലാൽ എന്നാണ് എസ്തർ പറയുന്നത്. എസ്തറിന്റെ കുറിപ്പ് ഇങ്ങനെ:

സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യം ചെയ്ത വ്യക്തി, അദ്ദേഹമാണ് എന്റെ ഏറ്റവും ഫേവറേറ്റ്. ദൃശ്യം 2 ന്റെ ഷൂട്ടിങ്ങിന് എത്തിയിരുന്നത് വിഷമത്തോടെയോ അല്ലെങ്കിൽ കോളജിലെ അസൈൻമെന്റിന്റെ ഡെഡ്ലൈനെക്കുറിച്ചോ പരീക്ഷയെക്കുറിച്ചോ ഉള്ള ടെൻഷനിലുമായിരുന്നു.

അപ്പോൾ ഈ പ്രിയപ്പെട്ട വ്യക്തി വന്ന് മനോഹരമായ ചിരിയോടെ ഗുഡ് മോണിങ് പറയും. ഒരിക്കൽ അല്ല, എല്ലാ ദിവസവും. ആ ദിവസം ശോഭനമാക്കാൻ അത് വളരെ കൂടുതലായിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ അദ്ദേഹം എന്തെങ്കിലുമൊക്കെ പറഞ്ഞ് എന്നെ കളിയാക്കും.

മീനയും അൻസിബയും അദ്ദേഹത്തിന്റെ ടീമിൽ ചേരും. അത് എന്തിനായിരുന്നു? എന്നെ മാത്രം കളിയാക്കുന്നത് എന്തുകൊണ്ടാണ്. തമാശ മാറ്റിവച്ചാൽ ദൃശ്യം ഷൂട്ടിങ് വളരെ മികച്ച അനുഭവമായിരുന്നു. കൂടെ ജോലി ചെയ്യുമ്പോൾ മനോഹരവും സന്തോഷകരവും രസകരവുമായ വ്യക്തിയാവുന്നതിന് നന്ദി ലാൽ അങ്കിൾ ഒരുപാട് സ്നേഹം എന്നായിരുന്നു എസ്തർ കുറിച്ചത്.

Advertisement