പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിക്കൊപ്പം മീര നന്ദൻ, വൈറലായി ചിത്രം, അന്തംവിട്ട് ആരാധകർ

230

മലയാളത്തിൽ നടിയായും അവതാരകയും ഒക്കെയായി തിളങ്ങിയ താരമാണ് നടി മീരാ നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ ദീലീപിന്റെ നായികകയായിട്ടാണ് മീര നന്ദൻ സിനിമയിലെത്തിയത്.

റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറുകയായിരുന്നു. ഒരുപിടി നല്ല സിനിമകൾക്ക് ശേഷം നടി മീര നന്ദൻ അവതാരകയായി സജിവമായി നിന്നു. തുടർന്ന് ദുബായിലേക്ക് പറന്ന താരം ഇപ്പോൾ അറിയപ്പെടുന്ന മലയാളം എഫ്എമ്മിലെ തിരക്കിട്ട ആർജെയാണ്.

ഇപ്പോൾ ദുബായിയിൽ ആർജെയായി ജോലി ചെയ്യുന്ന താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീര ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മീര പങ്കുവെച്ച സെലിബ്രിറ്റി ആർട്ടിസ്റ്റായ ഉണ്ണിക്കൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഉണ്ണിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ചിത്രം എത്തിയത്. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മേക്കപ്പ ആർട്ടിസ്റ്റാണ് ഉണ്ണി. ഇടയ്ക്കിടയ്ക്ക് പല താരങ്ങളോടൊപ്പവും ഉണ്ണി ചിത്രം പങ്കുവയ്ക്കാറുണ്ട്. ഒരു ഫോട്ടോഷൂട്ടിന് മുന്നോടിയായി മീരയെ ഒരുക്കുന്നതിനിടെ പകർത്തിയിരിക്കുന്ന ചിത്രമാണിത്.

ഫോട്ടോഷൂട്ടിന് ഇടയിലുള്ളൊരു വീഡിയോയും ഉണ്ണി ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ചിട്ടുമുണ്ട്. നേരത്തെ കാവ്യ മാധവനും ദിലീപിനും മകൽ മീനാക്ഷിക്കും ഒപ്പം ഉണ്ണി പങ്കുവെച്ച ചിത്രങ്ങൾ ഏറെ വൈറലായിരുന്നു.

അതേ സമയം തിരക്കിട്ട ദുബായ് ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ലൈഫിലെ കളർഫുൾ നിമിഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

അതിനിടെ ദുബായിൽ വെച്ച് നടത്താറുള്ള ഗ്ലാമർ ചിത്രങ്ങളടങ്ങിയ ഫോട്ടോഷൂട്ടും മോഡലിങ് ചിത്രങ്ങളുമൊക്കെ പങ്കുവെക്കുമ്പോൾ വമർശനങ്ങളും നേരിടാറുണ്ട്. എന്നാൽ താരം അതൊന്നും മൈൻഡ് ചെയ്യാറേയില്ല എന്നതാണ് സത്യം.