ഒടുവിൽ അഭ്യൂഹങ്ങൾക്ക് എല്ലാം വിരാമം, വിജയിയുടെ ദളപതി 65 ഒരുക്കുന്നത് സൂപ്പർഹിറ്റ് സംവിധായകൻ

19

തമിഴകത്തിന്റെ സൂപ്പർതാരം ദളപതി വിജയിയുടെ 64ാ മത് ചിത്രം മാസ്റ്റർ റിലീസിന് തയ്യാറെടുക്കുകയാണ്. കൈദി എന്ന സൂപ്പർഹിറ്റ് ഒരുക്കിയ ലോകേഷ് കനകരാജാണ് മാസ്റ്റർ സംവിധാനം ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ വിജയിയുടെ 65ാമത് ചിത്രത്തെ കുറിച്ചാണ് ചർച്ചകൾ. ചിത്രം ആരാണ് സംവിധാനം ചെയ്യുക എന്നതിനെ കുറിച്ചായിരുന്നു മുഖ്യമായും ആരാധകരുടെ ആകാംക്ഷ. ഇപ്പോഴിതാ അക്കാര്യത്തിൽ ഒരു വ്യക്തത കൈവന്നിരിക്കുകയാണ്.

Advertisements

സൂപ്പർ ഡയറക്ടർ എആർ മുരുഗദോസ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നാണ് ഏറ്റവും പുതിയ വിവരം. തുപ്പാക്കി, കത്തി, സർക്കാർ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ഇരുവരും നാലാമതായി ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. സൺ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ജോലികൾ പുരോഗമിക്കുകയാണ്. വരുന്ന ഓഗസ്റ്റ് മാസത്തിന് ശേഷമായിരിക്കും ഷൂട്ടിംഗ് ആരംഭിക്കുക. ബിഗിൽ ഓഡിയോ ലോഞ്ച് സമയത്ത് വിജയ് മുരുഗദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കും എന്ന സൂചന ഛായാഗ്രാഹകൻ സന്തോഷ് ശിവൻ തന്നിരുന്നു.

മൂവരും ഒന്നിച്ച തുപ്പാക്കി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരിക്കും ഇത് എന്നാണ് സന്തോഷ് അന്ന് ശിവൻ പറഞ്ഞത്. ഫിലിം ട്രാക്കർ കൗശിക് ആണ് ദളപതി 65 സംബന്ധിച്ച വിവരം ട്വിറ്റർ വഴി പുറത്തു വിട്ടിരിക്കുന്നത്.

എന്നാൽ സൺ പിക്ചേഴ്സിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക വിവരം ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.

Advertisement