Home Entertainment Celebrities

ആദ്യത്തേത് എപ്പോഴും പ്രിയപ്പെട്ടതായിരിക്കും, പ്രാർഥനയും അനുഗ്രഹവും വേണം: പുതിയ വിശേഷം പങ്കുവെച്ച് നസ്രിയ, ആശംസകളുമായി താരങ്ങളും ആരാധകരും

2310

ബാലതാരമായി മലയാള സിനിമയിലേക്കെത്തി പിന്നീട് തെന്നിത്യൻ ആരാധകരുടെ അരുമയായി മാറിയ നടിയാണ് നസ്രിയ നസീം. യുഎഇയിൽ ആയിരുന്ന നസ്രിയ മെഗാസ്റ്റാർ മമ്മൂട്ടി നായകനാക്കി ബ്ലസ്സി ഒരുക്കിയ പളുങ്ക് എന്ന ക്ലാസ്സ് ചിത്രത്തിൽ കൂടിയായണ് സിനിമയിൽ എത്തിയത്.

അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിൽ കൂടി നായിക നിരയിലേക്ക് എത്തുകയും ചെയ്തു. വളരെ കുറച്ച് സിനിമകൾ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു എങ്കിലും അതെല്ലാം മികച്ച വിജയ ചിത്രങ്ങൾ ആയിരുന്നു. മലയാളത്തിനുപുറമേ തമിഴിലും അഭിനിയച്ചുള്ള താരത്തിന് അവിടേയും നിരവധി ആരധകരുണ്ട്.

Advertisements

നേരം, രാജ റാണി തുടങ്ങിയവ നസ്രിയയുടെ തമഴ് സൂപ്പർ ഹിറ്റുകൾ ആണ്. അതേ സമയം ബാഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ മലയാളത്തിന്റെ യുവ നായകൻ ഫഹദ് ഫാസിലുമായി പ്രണയത്തിലായ നസ്രിയ പിന്നീട് ഫഹദിനെ തന്നെ വിവാഹം കഴിക്കുകയായിരുന്നു.

വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് ശക്തയായി തുടരുന്ന നസ്രിയ ഇപ്പോൾ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. താൻ ആദ്യമായി തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോകുന്ന സന്തോഷമാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഞാൻ ഇന്ന് എന്റെ ആദ്യത്തെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്, ആദ്യത്തെ ചിത്രം വളരെ സ്‌പെഷ്യൽ ആണെന്നും കൂടാതെ എനിക്ക് എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും വേണമെന്നും താരം പറയുന്നു. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.

സിനിമാ മേഘയിൽ നിന്നും ശിവദ, പാർവതി, സംവൃത, രാശി ഖന്ന, സയനോര, ദീപ്തി, വിധുപ്രതാപ് തുടങ്ങിന നിരവധി താരങ്ങൾ ആശംസയുമായി എത്തി. മലയാളത്തിൽ നിന്നും എത്തി തെലുങ്കിലും കന്നടയിലും ചിത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന നടി അനുപമ പരമേശ്വരൻ സ്വാഗതം എന്റെ സ്‌നേഹമേ എന്നായിരുന്നു കമന്റിട്ടത്.

നസ്രിയുടെ തെലുങ്ക് ചിത്രത്തിന്റെ പേര് അണ്ടേ സുന്ദരാനികി എന്നാണ് ചിത്രത്തിന്റെ പ്രഖ്യാപനം 2020 നവംബർ 21 ന് തന്നെ നടത്തിയിരുന്നെങ്കിലും ഈ മാസത്തിന്റെ ആദ്യമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

അതേ സമയം നസ്‌റിയുടെ ഭർത്താവ് ഫഹദും ഒരു തെലുങ്ക് സിനിമയിൽ വേഷമിടുകയാണ്. അല്ലു അർജുൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പുഷ്പയിൽ വില്ലനായി എത്തുന്നത് ഫഹദാണ്. തെലങ്കു കൂടാതെ മലയാളം, തമിഴ്, കന്നട, ഹിന്ദി ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുന്നത്. രണ്ട് പേരുടെയും ഷൂട്ടിങ് സമയങ്ങൾ ഏകദേശം ഒരേസമയത്താണ് ക്രമീകരിച്ചിരിക്കുന്നത്.

Advertisement