നാത്തൂൻ മുക്തയെ കുറിച്ച് റിമി ടോമി പറഞ്ഞത് കേട്ടോ, ഏറ്റെടുത്ത് ആരാധകർ

57

മലയാളികലുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. ദിലീപ് നായകനായ ലാൽജോസ് ചിത്രം ചിങ്ങമാസം വന്നുചേർന്നാൽ പാടിയാണ് റിമി മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.

ആ ഗാനം സർവ്വകാലഹിറ്റായതോടെ റിമിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഗായികയായി മാത്രമല്ല ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് ഓരോ ദിവസവും താരം തെളിയിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നിൽക്കുന്ന റിമിയെ എല്ലാവർക്കും വലിയ ഇഷ്ടമാണ്.

Advertisement

താരജാഡകൾ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതിൽ മാത്രം ഒതുങ്ങി നിൽക്കാതെ ടെലിവിഷൻ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

എന്നാൽ ഇപ്പോൾ നാത്തൂൻ മുക്തയെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എന്റെ പ്രിയപ്പെട്ട നാത്തൂൻ. നീ എനിക്ക് സംസാരിക്കാൻ കഴിയുന്ന, എന്നെ മനസിലാക്കുന്ന ഒരാളാണ് എന്നാണ് റിമി മുക്തയെ കുറിച്ച് പറയുന്നത്. സഹോദരന്റെ ഭാര്യ എന്നതിലുപരി റിമി ടോമിയുടെ നല്ലൊരു സുഹൃത്തുമാണ് മുക്ത.

ഇപ്പോൾ മുക്തയ്ക്ക് ഒപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. അടുത്തിടെ റിമി ടോമി മുക്തയുടെ കൊച്ചിയിലെ ഫ്ളാറ്റിന്റെ ഇന്റീരിയർ പരിചയപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച വീഡിയോ ശ്രദ്ധേയമായിരുന്നു. 2014ൽ റിമിയാണ് ഓപ്പൺ ഡിസൈനിൽ പണിത ഫ്ളാറ്റ് വാങ്ങിയത്.

പിന്നീട് സഹോദരൻ റിങ്കുവിനും മുക്തയ്ക്കുമായി ഫ്ളാറ്റ് നൽകുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം റിമി പങ്കുവെച്ച മറ്റ് ചില ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. താരം സമൂഹമാധ്യമങ്ങളിലൂടെ റിമിയുടെ അനിയത്തി റീനുവിന്റെ കുട്ടിയുടെ മാമ്മോദീസ ചിത്രങ്ങളാണ് പങ്കുവെച്ചത്.

മാമ്മോദീസ നടന്നത് ഇരുകുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു. ചടങ്ങിൽ റിമി വെള്ള നിറത്തിലുള്ള ഫ്ളോറൽ സാരിയും പച്ചനിറത്തിലുള്ള ബ്ലൗസുമായിരുന്നു അണിഞ്ഞത്. മുക്തയും കുടുംബവും പാർട്ടി വെയറിലാണ് വന്നത്. റിമി ആകട്ടെ കുട്ടിമണിയെ എടുത്ത് പള്ളിയ്ക്കുള്ളിൽ നിൽക്കുന്നതടക്കമുള്ള ഫോട്ടോസാണ് പങ്കുവെച്ചത്.

Advertisement