യാഥാർത്ഥ്യത്തിന് ചേരാത്ത സൗന്ദര്യ സങ്കൽപങ്ങളാണ് അവർക്ക്, എന്നെയും എന്റെ ശരീരത്തെയും അംഗീകരിക്കാൻ ഏറെ സമയമെടുത്തു; അന്നാ ബെൻ

77

പ്രമുഖ തിരക്കഥാകൃത്തും നാടകരചയിതാവുമായ ബെന്നി പി നായരമ്പലത്തിന്റെ മകളും മലയാളികളുടെ പ്രിയപ്പെട്ട നടിയുമാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് അന്നാ ബെൻ അഭിനയ രംഗത്ത് എത്തിയത്.

ഈ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറി അന്ന തുടർന്ന് ഹെലെൻ, കപ്പേള തുടങ്ങിയ ചിത്രങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. ഇപ്പോൾ മേക്കപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ച് അന്ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

Advertisements

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അന്ന ബെന്നിന്റെ പ്രതികരണം യാഥാർത്ഥ്യത്തിന് ചേരാത്ത സൗന്ദര്യസങ്കൽപങ്ങളാണ് കമ്പനികൾ വളർത്തുന്നതെന്നും, മേക്കപ്പ് ഉപയോഗിക്കുന്നത് സ്വന്തം ശരീരത്തിലെ നമുക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും ഒളിപ്പിച്ചു വെയ്ക്കാനല്ല. മറിച്ച് നമ്മൾ എന്താണോ അത് ആഘോഷിക്കാനാണെന്നും അന്ന ബെൻ പറയുന്നു.

ഇതൊക്കെ തിരിച്ചറിയാനും, അംഗീകരിക്കാനും സാധിച്ചതാണ് തനിക്ക് ഏറ്റവും സംതൃപ്തി നൽകുന്ന കാര്യമെന്നും ഇൻസ്റ്റഗ്രാമിൽ എഴുതിയ കുറിപ്പിൽ അന്ന പറയുന്നു. എന്നെയും എന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാൻ ഏറെ സമയമെടുത്തു. ഏറെ കരുത്ത് വേണ്ടിയിരുന്ന ഒരു യാത്രയായിരുന്നു ഇത. നമുക്ക് നമ്മുടെ ശരീരത്തെ കുറിച്ച് തോന്നുന്ന ഇഷ്ടമില്ലായ്മയിൽ നിന്നും അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുത്ത് അത് മാർക്കറ്റ് ചെയ്യുകയാണ് കമ്പനികൾ.

അത്തരം കമ്പനികൾ യാഥാർത്ഥ്യത്തിന് ചേരാത്ത സൗന്ദര്യ സങ്കൽപങ്ങളാണ് വളർത്തുന്നത് അന്ന ബെൻ പറഞ്ഞു. ഇതൊക്കെ തിരിച്ചറിയാനും നമ്മൾ ഓരോരുത്തരും വ്യത്യസ്തരാണെന്ന് മനസ്സിലാക്കി സ്വയം അംഗീകരിക്കാനും സാധിച്ചതാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ എനിക്ക് ഏറ്റവും സംതൃപ്തി നൽകുന്ന കാര്യം.

സമാനമായ പ്രശ്നങ്ങളിലൂടെ ആരെങ്കിലും കടന്നുപോയിട്ടുണ്ടെങ്കിൽ നിങ്ങൾ ഉള്ളിലും പുറത്തും സൗന്ദര്യമുള്ള വരാണെന്ന് മനസ്സിലാക്കണമെന്നാണ് പറയാനുള്ളതെന്നും അന്ന ബെൻ പറയുന്നു.

Advertisement