മൂന്നാമതും കല്യാണം കഴിച്ച് നിങ്ങൾ ഞങ്ങളെ ഞെട്ടിക്കരുത്; അന്ന് അമ്പിളി ദേവിയോടും ആദിത്യനോടും നടി ജീജ പറഞ്ഞത് വീണ്ടും വൈറൽ

418

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ താരങ്ങളായി അമ്പിളി ദേവിയുടേയും ആദിത്യൻ ജയന്റേയും ദാമ്പത്യ ബന്ധം തകർന്നതിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങൾ നിറയെ. കഴിഞ്ഞ ദിവസമായിരുന്നു അമ്പിളി ദേവിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഇവർ തമ്മിലുള്ള പ്രശ്‌നങ്ങൾ ഒന്നൊന്നായി പുറത്തെത്തിയത്.

ആദിത്യന് ഒരുവിഹിത ബന്ധമുണ്ടെന്നും ആ സ്ത്രീ ഗർഭിണിയായെന്നും അവർതന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും അമ്പിളി ദേവി തന്നെ വെവെളിപ്പെടുത്തിയിരുന്നു. അതേ സമയം ഇരുവരുടെയും വിവാഹം കഴിഞ്ഞ സമയത്ത് നടി ജീജ സുരേന്ദ്രനും ഇതേ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരുന്നു.

Advertisements

ഈ ബന്ധം ഉപേക്ഷിച്ച് നിങ്ങൾ മൂന്നാമതൊരു വിവാഹത്തിന് നിൽക്കരുതെന്ന് ജീജ പറഞ്ഞത് ആദിത്യൻ വലിയ പ്രശ്നമാക്കിയിരുന്നു. ഇപ്പോഴിതാ ആ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.

സ്‌നേഹത്തൂവൽ എന്ന സീരിയലിൽ നിങ്ങൾ രണ്ടു പേരുടേയും അമ്മ ഞാനായിരുന്നു. അഞ്ഞൂറിന് മുകളിൽ എപ്പിസോഡ് അത് പോയി. ഞങ്ങൾ വളരെയധികം ആഘോഷിച്ച ലൊക്കേഷനാണ്. പക്ഷേ നിങ്ങൾ രണ്ട് പേരുടെയും മാനസികമായ ഐക്യം ഞങ്ങൾ മനസ്സിലാക്കിയിരുന്നു.

ഇതിനിടയിൽ നിങ്ങൾ രണ്ടുപേരും വേറെ രണ്ട് ആൾക്കാരെ വിവാഹം ചെയ്തു. ഇപ്പോൾ ലോവലിനെ അമ്പിളി വേണ്ടെന്ന് വെച്ചപ്പോഴും ആദിത്യനെ സ്വീകരിച്ചപ്പോഴും വീണ്ടും ഞങ്ങൾക്ക് സന്തോഷം തന്നെയാണ്. ഇനി സിനിമ, സീരിയൽ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് മൂന്നാമതൊരു വിവാഹം നിങ്ങൾ ചെയ്യരുത്.

ജീവിതത്തിൽ അഡ്ജസ്റ്റ്‌മെന്റ് എന്നുള്ളത് അത്യാവശ്യ ഘടകമാണ് എന്നുമായിരുന്നു ജീജ സുരേന്ദ്രൻ പറഞ്ഞത്. ഇതിന് മറുപടിയായിട്ടാണ് തന്റെ ആദ്യ ഭാര്യയെ ജീജയാണ് അഭിനയിക്കാൻ കൊണ്ട് പോയതെന്നുള്ള കാര്യം ആദിത്യൻ വെളിപ്പെടുത്തിയത്.

എന്റെ ഭാര്യയെ കൊണ്ടു പോയി അഭിനയിപ്പിച്ചത് ഇവരാണ്. എനിക്കിവിടെ അഭിനയിക്കേണ്ട കാര്യമില്ല. 2009 മുതൽ ഞാൻ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ ഒരു വൃത്തികെട്ട മുഖമാണ് ഇവർ. അമ്പിളിക്ക് പേടി കാണും, ഞാൻ പേടിക്കത്തില്ല. രണ്ട് വർഷമായിട്ട് ഞാൻ ഒരും സംവിധായകരെയും വിളിക്കാറില്ല. ആശംസയ്ക്ക് പകരം റീത്ത് വെച്ചാൽ പോരേയെന്നായിരുന്നു അന്ന് ആദിത്യൻ മറുപടി നൽകിയത്.

Advertisement