Home Entertainment Celebrities

സ്‌റ്റൈലിഷ് ലുക്കിൽ കൂളിംഗ് ഗ്ലാസ്സും വെച്ച് സമ: ചേർത്തുപിടിച്ച് ആസിഫലി, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

144

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച നരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റെതായ ഇടം നേടിയ യുവതാരമാണ് ആസിഫലി. ശ്യാമ പ്രസാദ് ഒരുക്കിയ ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ആസിഫലി പിന്നീട് നായക നിരയിലേക്ക് ഉയരുകയായിരുന്നു.

നിഷാൻ, റിമ കല്ലിങ്കൽ തുടങ്ങിയവർക്കൊപ്പ0 ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ ചുവടുവച്ചു താരമാണ് ആസിഫ് അലി. വിജെ ജോലിക്കിടയിലായിരുന്നു അഭിനയത്തിലേക്ക് അവസരം ലഭിച്ച ആസിഫ് അതേറ്റെടുക്കുകയായിരുന്നു. തിയേറ്ററുകളിൽ വൻവിജമായിരുന്നില്ലെങ്കിലും മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയ ചിത്രമാണ് ഋതു.

Advertisements

സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആസിഫിനെ പിന്നീട് തേടിയെത്തിയതെല്ലാം മികച്ച അവസരങ്ങളായിരുന്നു. സഹനടനായി ആരംഭിച്ച് പിന്നീട് നായക പരിവേഷമണിഞ്ഞു. അതിഥി താരമായും ആസിഫ് എത്തിയിരുന്നു.

ഓർഡിനറി, കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

അതേ സമയം ആസിഫലിയെ പോലെ തന്നെ അദ്ദേഹത്തിന്റെ പ്രിയതമ സമയേയും മക്കളായ ആദിനേയും ഹയയേയുമൊക്കെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സമ തങ്ങളുടെ വിശേഷങ്ങൾ ഇടക്കിടെ പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ വളരെ വേഗം ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോഴിതാ ആസിഫലിയുടേയും സമയുടേയും ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുളിങ് ഗ്ലാസ് വെച്ചു നിൽക്കുന്ന സമയെ ചേർത്തു പിടിച്ചിരിക്കുന്ന ആസിഫിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.

സമ ആസിഫ് ലവേഴ്‌സ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഇരുവരുടെയും ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആസിഫ് അലിയെ നായകനാക്കി ജിസ് ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ച് പകർത്തിയ ചിത്രങ്ങളാണ് ഇവ. മികച്ച സ്വീകാര്യതയാണ് ഇരുവരുടെയും ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

നിരവധി പേർ കമന്റുകളുമായും രംഗത്തെത്തിയിട്ടുണ്ട്. 2013 മേയ് 26നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്റീന്റെയും വിവാഹം. ഈ ദമ്പതികൾക്ക് ആദം അലി എന്ന മകനും ഹസ്രിൻ എന്നൊരു മകളുമുണ്ട്.

പൊതുവേദിയിലും മറ്റ് ചടങ്ങുകളിലുമെല്ലാം ആസിഫിനൊപ്പം കുടുംബവും ഉണ്ടാവാറുണ്ട്. മക്കളെ അധികം മിസ്സ് ചെയ്യാനാവില്ലെന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്. താനെവിടെയെങ്കിലും പോവാനിറങ്ങുമ്പോഴേക്കും മകനും വസ്ത്രം മാറി തയ്യാറായി നിൽക്കുന്ന അവസ്ഥയാണെന്നും അതിനാലാണ് എപ്പോഴും കൂടെക്കൂട്ടുന്നതെന്നും ആസിഫ് അലി പറഞ്ഞിരുന്നു.

മക്കളുടെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നത് സമയാണെന്നും വല്ലപ്പോഴുമാണ് അവർക്കരികിലേക്ക് താനെത്തുന്നതെന്നും ആസിഫ് അലി പറഞ്ഞിരുന്നു. മക്കളോടൊപ്പം കളിക്കാനും മകൾക്ക് മുടി കെട്ടിക്കൊടുക്കാനുമൊക്കെയായി ആസിഫ് കൂടെയുണ്ടാവാറുണ്ട്.

Advertisement