മോഹൻലാലിനെ വ്യത്യ്‌സ്തമായ ആ കിടിലൻ കഥാപാത്രമാക്കാൻ എന്ത് ചെയ്യണമെന്ന് അറിയാതെ അന്തംവിട്ട് സൂപ്പർ സംവിധായകൻ: സംവിധായകനെ ഞെട്ടിച്ച് പിന്നീട് സംഭവിച്ചത് ഇങ്ങനെ

4704

മലയാളത്തിന്റെ താരരാജാവായ മോഹൻലാൽ എന്ന നടൻ ഏറ്റവും അതിശയിപ്പിച്ച മേക്കോവറുമായി സ്‌ക്രീനിലെത്തിയ ചലച്ചിത്രമായിരുന്നു ഭദ്രൻ മാട്ടേൽസംവിധാനം ചെയ്ത അങ്കിൾ ബൺ. ഈ ചിത്രം ബോക്സോഫീസിൽ വലിയ വിജയം സ്വന്തമാക്കിയില്ല എങ്കിലും ചാർളി എന്ന കഥാപാത്രമായുള്ള മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ കൈയ്യടിപ്പിക്കുന്നത് ആയിരുന്നു.

തന്റെ ജ്യേഷ്ഠ സഹോദരന്റെ മക്കളെ നോക്കാനായി വീട്ടിലെത്തുന്ന തടിയൻ ചാർളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കണ്ണീരു കൊണ്ട് മുറിപ്പെടുത്തുകയും ചെയ്തു. അതേ സമയം അന്ന് 150 കിലോ ഭാരമുള്ള മോഹൻലാലിന്റെ കഥാപാത്രത്തെ സൃഷ്ടിക്കാൻ സംവിധായകനും അണിയറ പ്രവർത്തകർക്കും ഏറെ പരിശ്രമിക്കേണ്ടി വന്നു.

Advertisements

ചിത്രത്തിന്റെ കലാ സംവിധാകനായി പ്രവർത്തിച്ച സാബു സിറിലിന്റെ ഐഡിയയെയാണ് തടിയനായ ചാർളി പിറന്നതിനു പിന്നിൽ പ്രവർത്തിച്ചത്. മോഹൻലാലിന്റെ ശരീരത്തിൽ പഞ്ഞിനിറച്ചു കെട്ടിവെച്ചാൽ അതൊരു ബോർ ആകുമെന്ന് ഭദ്രന് അറിയാമായിരുന്നത് കൊണ്ട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Also Read
നോമ്പ് എടുക്കാറുണ്ട് നിസ്‌കരിക്കാനും അറിയാം, സർട്ടിഫിക്കറ്റിൽ താൻ മുസ്ലിമാണ്, അനു സിത്താര അന്ന് പറഞ്ഞത്

സിനിമയിൽ നായികയ്ക്ക് ഗർഭമുണ്ടാക്കുന്ന പോലെ അകത്ത് തലയിണവച്ച് ഗർഭമുണ്ടാക്കുന്ന രീതിക്കും ഭദ്രൻ ബൈ പറഞ്ഞു. 150 കിലോ ഭാരമുള്ള ഒരാളെ സൃഷ്ടിക്കാൻ എന്ത് ചെയ്യണമെന്നറിയാതെ ഭദ്രൻ പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ആർട്ട് ഡയറക്ടറായ സാബു സിറിലിനോട് ഭദ്രൻ കാര്യം അറിയിക്കുന്നത്.

150 കിലോ ഭാരമുള്ള ഒരു ചാർളിയെ വേണം, പക്ഷെ പഞ്ഞി തിരുകി ക്രിസ്മസ് പാപ്പയെ ഉണ്ടാക്കും പോലെയാവരുത്, തലയിണ ഉപയോഗിച്ചും തടി വീർപ്പിക്കരുത്, സാബുവിനോട് ഭദ്രൻ വ്യക്തമാക്കി. എന്നാൽ ഭദ്രനെ ഞെട്ടിച്ചു കൊണ്ട് സാബു സിറിൽ പറഞ്ഞു നമുക്ക് വാട്ടർബാഗ് ഉപയോഗിക്കാം, സാബു സിറിലിന്റെ ആശയം വിജയകരമായി.

വാട്ടർ ബാഗ് ശരീരത്തിൽ നിറച്ചു കൊണ്ട് മോഹൻലാൽ അങ്കിൾബൺ ആയി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ചിത്രത്തിൽ തകർപ്പൻ പെർഫോമൻസ് ആയിരുന്നു മോഹൻലാൽ കാഴ്ച വെച്ചത്. മികച്ച ഗാനങ്ങളും സിനിമയുടെ പ്രത്യേകതയായിരുന്നു.

Also Read
ആനയ്ക്ക് അടുത്ത് നിന്ന പാപ്പാൻ തോണ്ടി, ആനയാണെന്ന് കരുതി അലറിവിളിച്ച് വിളിച്ച് നടി മോക്ഷ, പിന്നെ സംഭവിച്ചത് ഇങ്ങനെ, വീഡിയോ

Advertisement