നിങ്ങൾ ഒത്തിരി ഓവറാണ് ഓവറാണ്, എന്തിനാ ഇങ്ങനെ ഷോ കാണിക്കുന്നത്, സോനുവിനും ഇല്ലേ വിഷമം, മഷൂറയ്ക്ക്‌ എതിരെ ആരാധകർ, കാരണം ഇതാണ്

92

ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിൽ മൽസരാർത്ഥിയായി എത്തിയയത് മുതൽ മലയാളികൾക്ക് ഏറെ സുപരിടിതനാണ് മോഡൽ കൂടിയായ ബഷീർ ബഷി. രണ്ടുകെട്ടിയിട്ടുള്ള ബഷീർ ബഷി ഭാര്യമാരെ കുറിച്ചും രണ്ടുപേരോടും ഒപ്പം സുഖ ജീവിതം നയിക്കുനതിനേക്കുറിച്ചും ഒക്കെ വെളിപ്പെടുത്തിയതോടെ ഇയാളുടെ കുടുംബവം ആരാധകർക്ക് പ്രിയപ്പെട്ടതായി മാറി.

ഇപ്പോളൾ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെയും സോഷ്യൽ മീഡിയയുടേയും പ്രിയപ്പെട്ട താര കുടുംബമാണ് ബഷീർ ബഷിയുടേത്. രണ്ട് ഭാര്യമാരുമായി ബഷീർ ബഷി സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയായ സുഹാനയുടെ സമ്മതത്തോടെയാണ് ബഷീർ ബഷിർ ബഷി മഷൂറയെയും പ്രണയിച്ച് വിവാഹം കവിച്ചത്.

Advertisements

ഡാൻസ് റിയാലിറ്റി ഷോയിലും മത്സരിച്ചിരുന്ന താരമായിരുന്നു മഷൂറ. എപ്പോവും ഭാര്യമാർക്ക് ഒപ്പമുള്ള വീഡിയോയും ചിത്രങ്ങളും ഒക്കെയായി ബഷീർ സോഷ്യൽ മീഡിയയിലും എത്താറുണ്ട്. കുടുംബത്തിൽ എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. കഴിഞ്ഞ ദിവസം ബഷീർ ബഷി തിരികെ എത്തുന്ന സന്തോഷം പങ്കുവെച്ചായിരുന്നു മഷൂറ എത്തിയത്.

എന്നാൽ ഇക്കുറി വീഡിയോയ്ക്ക് വലിയ വിമർശനങ്ങളും ലഭിച്ചിരുന്നു. മഷൂറ യൂട്യൂബ് ചാനൽ ആരംഭിച്ചത് മഷൂറ ബഷീർ എന്ന പേരിലായിരുന്നു. 1.02 മില്യൺ സബ്സ്‌ക്രൈബേഴ്സാണ് ചാനലിനുള്ളത്. കുടുംബ വിശേഷങ്ങളും പാചകവുമൊക്കെയാണ് മഷൂറ സ്ഥിരമായി പങ്കുവെയ്ക്കുക. കഴിഞ്ഞ ദിവസം ബഷീർ വീട്ടിലേക്ക് തിരികെ എത്തിയ സന്തോഷമാണ് മഷൂറ പങ്കുവെച്ചത്.

മണ്ടത്തരം കാട്ടി പ്രാങ്ക് ചെയ്തതിനെ കുറിച്ചായിരുന്നു ബഷീർ ബഷി ആദ്യം പ്രതികരിച്ചത്. എന്നാൽ മഷൂറ പുതിയ ഹെയർ സ്‌റ്റൈലിനെ കുറിച്ച് തമാശയും പറഞ്ഞു. ബഷീർ എത്തിയ ഉടൻ ചെടികളെ നോക്കാൻ പോയി. ഞങ്ങളിലില്ലാത്ത വ്ളോഗ് ശോകമായിരുന്നുവെന്ന് പറഞ്ഞ് നിരവധി പേരാണ് മെസ്സേജ് അയച്ചത്. നിങ്ങളില്ലാതെ വീടും ശോകമായിരുന്നുവെന്നായിരുന്നു മഷൂറ പറഞ്ഞു.

അതേസമയം എന്തിനാ ഇങ്ങനെ ഷോ ഇടുന്നത്, സോനുവിനും ഇല്ലേ വിഷമം. നിങ്ങൾക്ക് മാത്രമല്ലല്ലോ ഭർത്താവ് ഇല്ലാത്തതെന്നായിരുന്നു ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഈ കമന്റിന് കീഴിലായി നിരവധി പേരാണ് വിമർശനങ്ങൾ ഉന്നയിച്ചെത്തിയത്.

ഇത്തിരി അല്ല ഒത്തിരി ഓവറാണ്. ഈ കമന്റൊക്കെ ഇപ്പോൾ ഡിലീറ്റാക്കും. സ്നേഹം ഉണ്ടെങ്കിൽ ഉള്ളിൽ വെച്ചാൽ പോരെ, അത് ഇങ്ങനെ ഓവറാക്കണോ എന്നൊക്കെയായിരുന്നു ആരാധകർ വിമർശന കമന്റുകൾ ഇട്ടത്.

Advertisement