ബോയ്ഫ്രണ്ടിനെ തേടി ലക്ഷ്മി നക്ഷത്ര, ആളിനെ കിട്ടിയപ്പോൾ കിടിലൻ ട്വിസ്റ്റും, സംഭവം വൈറൽ

308

മലയാളം ടെലിവിഷ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ചാലനിൽ മിനിസ്‌ക്രീൻ താരങ്ങൾ മത്സരാർഥികളായി എത്തുന്ന ഗെയിം ഷോയായ സ്റ്റാർ മാജിക്, ഠമാർ പഠാർ എന്നീ റിയാലിറ്റി ഷോകളിലൂടെയാണ് ലക്ഷ്മി പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

ഇതിനോടകം തന്നെ എല്ലാവർക്കും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് താരം. സാധരണ കണ്ടുവരുന്ന അവതാരകരിൽ നിന്ന് വ്യത്യസ്തമായ സംസാര ശൈലിയാണ് ആദ്യം ലക്ഷ്മിയെ പ്രേക്ഷകർക്കിടയിൽ ഇത്ര ശ്രദ്ധേയയാക്കിയത്.

Advertisements

രസകരമായ അവതരണ ശൈലിയും ലക്ഷ്മി നക്ഷത്രയുടെ ആരാധകരെ വർധിപ്പിച്ചിട്ടുണ്ട്. അതേ സമയം മിനിസ്‌ക്രീനിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ലക്ഷ്മി നക്ത്ര ഏറെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും രസകരമായ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ലക്ഷ്മി പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതായണ് ലക്ഷ്മിയുടെ സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ 1.1 മില്യൺ ഫോളോവോഴ്‌സുണ്ട് താരത്തിന്. കൂടാതെ ലക്ഷ്മി നക്ഷത്ര എന്ന പേരിൽ ഒരു യൂട്യൂബ് ചാനലുമുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ലക്ഷ്മി നക്ഷത്ര ഒരു ബോയ് ഫ്രണ്ടിനെ കുറിച്ച് പറഞ്ഞതാണ്. ലക്ഷ്മി തന്നെയാണ് ബോയി ഫ്രണ്ടിനെ ആദ്യമായി കണ്ടതിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ ക്ലൈമാക്‌സിലാണ് രസകരമായ ആ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ വളർത്ത് നായ പാപ്പുവിന് ബോയ് ഫ്രണ്ടിനെ കണ്ടെത്താൻ വേണ്ടിയാണ് ലക്ഷ്മി പോയത്. ആളുകളെ സസ്‌പെൻസിൽ നിർത്തിയതിന് ശേഷമാണ് ആ ട്വിസ്റ്റ് താരം പൊളിച്ചിരിക്കുന്നത്.

എന്തായാലും പാപ്പുവിന്റെ ബ്രേയ് ഫ്രണ്ടിനെ തേടിയുളള യാത്ര ട്രെന്റിങ്ങിൽ ആദ്യ സ്ഥാനത്ത് തന്നെയുണ്ട്.
രസകരമായ കമന്റുകളാണ് ലക്ഷ്മിയുടെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. പാപ്പുവിന്റെ പുതിയ കൂട്ടുകാരന് പേരും പ്രേക്ഷകർ നിർദ്ദേശിച്ചിട്ടുണ്ട്. പാച്ചു എന്നാണ് പേര് നിർദ്ദേശിച്ചിരിക്കുന്നത്.

കൂടാതെ പാപ്പുവിന്റെ പിറന്നാൾ ദിനത്തിലാകും പുതിയ അതിഥിയെ വീട്ടിൽ അവതരിപ്പിക്കുന്നത്. ഏതിനിടെ പാപ്പുവിന്റെ പിറന്നാളിനായി കാത്തിരിക്കുകയാണെന്നാണ് ചിലരുടെ കമന്റ്.

Advertisement