രണ്ട് വർഷങ്ങളായി എന്നേയും അനുഷകയേയും ഒരുമിച്ച് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ: പൊട്ടിത്തെറിച്ച് പ്രഭാസ്

37

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായ പ്രഭാസും തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌കയും പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിട്ട് നാളുകൾ ഏറെയായി. ബാഹുബലി ആദ്യഭാഗം റിലീസ് ആയതിനു പിന്നാലെയാണ് ഈ വാർത്തകൾ അതിവേഗം പ്രചരിച്ചത്.

എന്നാൽ, തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും പലയാവർത്തി പറഞ്ഞെങ്കിലും ഗോസിപ്പുകൾക്ക് മാത്രം പഞ്ഞമുണ്ടായില്ല. ഇതിനിടെ അനുഷ്‌കയ്ക്കൊപ്പം പ്രഭാസ് ലോസ് ആഞ്ജലീസിൽ ഒരു വീട് വാങ്ങാൻ ഒരുങ്ങുകയാണെന്ന വാർത്ത വന്നതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രഭാസ്.

Advertisements

തന്റെ പുതിയ ചിത്രമായ സാഹോയുടെ പ്രചരണ പരിപാടിക്കിടെയാണ് പ്രഭാസിന്റെ വിശദീകരണം. ഞാനും അനുഷ്‌കയും തമ്മിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ച് എവിടെയെങ്കിലും പ്രത്യക്ഷപ്പെടേണ്ടതല്ലേ? ഏകദേശം രണ്ട് വർഷങ്ങളായി ഞങ്ങളെ ആരും ഒരുമിച്ച് എവിടെയും കണ്ടിട്ടില്ല.

അതിന്റെ അർഥം ഇതെല്ലാം വ്യാജ പ്രചരണങ്ങൾ ആണെന്നല്ലേ? ഞങ്ങളെ വിശ്വാസിക്കാൻ താൽപര്യം ഇല്ലെങ്കിൽ വേണ്ട. പ്രഭാസ് പറഞ്ഞു.

Advertisement