കേരള സാരിയിൽ നാടൻ ലുക്കിൽ അതീവ സുന്ദരിയായി ഓണം സ്‌പെഷ്യൽ ചിത്രങ്ങളുമായി ലെന, ഏറ്റെടുത്ത് ആരാധകർ

152

മലയാളി സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസുന്ദരിയാണ് നടി ലെന. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോല സജീവമായിരുന്നു ലെന. ജയരാജിന്റെ സംവിധാനത്തിൽ 1988 ൽ പുറത്ത് വന്ന സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് നട സിനിമയിൽ എത്തിയത്. പിന്നീട് മികച്ച കഥാപാത്രങ്ങളിൽ തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു.

ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങളിലാണ് നടി അധികവും പ്രത്യക്ഷപ്പെട്ടത്. സിനിമയിൽ മാത്രമല്ല മിനിസ്‌ക്രീനിലും സജീവമായിരുന്നു ലെന. ഓമത്തിങ്കൾപ്പക്ഷി, ചില്ല് വിളക്ക്, മാലയോഗം, കനൽകിരീടം, തുലഭാരം എന്നിങ്ങന സൂപ്പർ ഹിറ്റ് സീരിയലുകളിൽ നടി അഭിനയിച്ചിട്ടുണ്ട്.

Advertisements

Also Read
വീർസറാ ഉൾപ്പെടെ ഷാരൂഖ് ഖാന്റെ അഞ്ചോളം ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ഐശ്വര്യ റായ്

2014 വരെ സീരിയലിൽ സജീവമായിരുന്നു താരം. സിനിമയിൽ സജീവമായതോടെ സീരിയലുകളിൽ വിട്ടു നിൽക്കുകയാണ് താരം. ബ്ലാക്ക് കോഫി എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ലെനയുടെ ചിത്രം. അജു വർഗീസ് പ്രധാന വേഷത്തിലെത്തിയ സാജൻ ബേക്കറിയിലും ലെന പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അതേ സമയം ഏറെ ആരാധകരുള്ള ലെന സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ സിനിമ വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമൊക്കെ നടി പങ്കുവെയറക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലും ലെനയ്ക്കുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതായണ് ഇവയ്ക്ക് ലഭിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ലെനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഓണം സ്‌പെഷ്യൽ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. രണ്ട് ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. captions this എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Also Read
ബീസ്റ്റിന് ശേഷം വിജയ് എത്തുന്നത് ദേശീയ അവാർഡ് ജേതാവിന്റെ ചിത്രത്തിൽ, രണ്ടു ഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിന് പടുകൂറ്റൻ പ്രതിഫലം, വിജയ് ചോദിക്കുന്നത് എന്തും കൊടുക്കാൻ നിർമ്മാതാക്കളുടെ ക്യൂ

നടിയുടെ പുതിയ ചിത്രങ്ങൾക്ക് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. അതേ സമയം കരിയറിൽ പുതിയ ചുവട് വയ്പ്പിന് തയ്യാറെടുക്കുകയാണ് ലെന. നടി ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഓളം. സിനിമയുടെ ഷൂട്ടിംഗ് വാഗമണ്ണിൽ ആരംഭിച്ചിരിക്കുകയാണ്.

23 വർഷത്തെ അഭിനയജീവത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. പുനത്തിൽ പ്രോഡക്ഷന്റെ ബാനറിൽ നവാഗത സംവിധായകൻ വിഎസ് അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ വിഎസ് അഭിലാഷും ലെനയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അർജുൻ അശോകൻ, ലെന, ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ് ചന്ദ്രമേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തിൽ എത്തുന്നത്.

നൗഫൽ പുനത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് ചന്ദ്ര, ഹരീഷ് ബാബു എന്നിവരാണ് സഹനിർമാതാക്കൾ. എക്‌സിക്യൂട്ടീവ് നിർമ്മാണം ഉണ്ണി മലയിൽ. സംഗീതം അരുൺ തോമസ്, ഛായാഗ്രഹണം അസ്‌കർ, എഡിറ്റിംഗ് സംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് വേലു വാഴയൂർ, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ജിഷാദ് ഷംസുദ്ദീൻ, കുമാർ എടപ്പാൾ. പൊഡ്രക്ഷൻ കൺട്രോളർ ശശി പൊതുവാൾ, മോഷൻ പോസ്റ്റർ രാജേഷ് ആനന്ദം, പ്രോജക്ട് ഡിസൈൻ അഖിൽ കാവുങ്ങൽ, പിആർഒ ആതിര ദിൽജിത്ത്.

Also Read
വിവാഹം കഴിഞ്ഞാൽ ആദ്യം ചെയ്യുക ഇതാണ്, കല്യാണ ശേഷമുള്ള പ്ലാനുകൾ വെളിപ്പെടുത്തി എലീന പടിക്കൽ

ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റ് കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. നടൻ സൗബിൻ ഷാഹിറാണ് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്. പിന്നീട് ലെനയും ഈ പോസ്റ്റർ പങ്കുവെച്ചിരുന്നു. അതേ സമയം പൃഥ്വിരാജ് ചിത്രമായ ആടുജീവിതം, ആർട്ടിക്കിൾ 21, നാൻസി റാണി, ഓളം, ഭീഷ്മപർവം, ബിലാൽ എന്നിവയാണ് പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.

Advertisement