സ്‌നേഹിച്ചില്ലെങ്കിൽ വേണ്ട, പക്ഷേ ക്രൂരത കാട്ടരുത്: സങ്കടത്തോടെ നടി ഭാവന

23

മലയാളത്തിന്റെ പ്രിയ നടി ഭാവന മൃഗങ്ങളോട് ക്രൂരത കാട്ടുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് . അടുത്തിടെ പട്ടിണി കിടന്ന് ഒരു വളര്‍ത്തുനായ മരിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മൃഗങ്ങളോട് കരുണ കാണിക്കണം എന്ന് അപേക്ഷിച്ച്‌ ഭാവന രംഗത്തെത്തിയിരിക്കുന്നത്. ‘മൃഗങ്ങളോട് കരുണ കാണിച്ചാല്‍ മനുഷ്യന് ഒന്നും നഷ്ടമാകില്ല’ എന്ന് ഭാവന സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

മുയലിന് തീറ്റ കൊടുക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മൃഗങ്ങളോട് കരുണ കാണിക്കണം എന്ന് താരം ആരാധകരോട് അവശ്യപ്പെട്ടിരിക്കുന്നത്. വളര്‍ത്തുനായ ഭക്ഷണവും വെള്ളവും ലഭിക്കാതെ മരിച്ച വാര്‍ത്ത ഭാവന സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്തിരുന്നു. ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കാര്യാട്ടുകരയിലാണ് ഭക്ഷണവും വെള്ളവും നല്‍കാതെ കൂട്ടില്‍ പൂട്ടിയിട്ടിരുന വളര്‍ത്തുനായ മരിച്ചത്.

Advertisements

കാര്യാട്ടുകരയിലെ പ്രശാന്തി നഗറില്‍ വാടകക്ക് കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശിയുടേതായിരുന്നു നായ. നായയെ ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടിരിക്കുകയാണ് എന്ന് നാട്ടുകാരില്‍നിന്നും അറിഞ്ഞ് ആശുപത്രിയിലെത്തിക്കാന്‍ മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും നായയുടെ ഉടമ തടയുകയും ചെയ്തിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് നായയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും നായയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Advertisement