വീണ്ടും കിടു മേക്കോവറിൽ റിമിടോമി, ഒരു വെള്ളരിപ്രാവിനെ പോലെയുണ്ടെന്ന് ആരാധകർ

555

അവതാരക, ഗായിക, അഭിനേത്രി എന്നിങ്ങനെ മലയാളി പ്രേക്ഷകരുട ഇടയിൽ ലൈവായി നിൽക്കുന്ന താരമാണ് റിമി ടോമി. സമ്പൂർണ ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന താരങ്ങളിൽ ഒരാൾ കൂടിയായിരുന്നു റിമി ടോമി.

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളടക്കം വീടിനുള്ളിലേക്ക് കയറിയിരുന്നപ്പോൾ പലരും സോഷ്യൽ മീഡിയയിലും മറ്റും സജീവമായിരുന്നുറിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.

Advertisements

മലയാളത്തിലെ സകലകലാവല്ലഭവയാണ് റിമി. സംഗീതത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയ താരത്തിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു.ടെലിവിഷൻ, ബിഗ് സ്‌ക്രീനിൽ ഒരുപോലെ റിമിക്ക് തിളങ്ങാനായി. ലേക്ക് ഡൗൺ കാലത്താണ് പ്രിയ ഗായിക സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയത്.

ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ യൂടൂബ് ചാനലിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നു. തന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

മാസങ്ങൾക്ക് ശേഷം വീണ്ടും ചിത്രീകരണത്തിൽ പങ്കെടുക്കാൻ സാധിച്ചതിലുളള സന്തോഷവും അടുത്തിടെ റിമി പങ്കുവെച്ചിരുന്നു. അതേസമയം ചിത്രീകരണ തിരക്കുകൾക്കിടെ റിമി ടോമിയുടെതായി വന്ന എറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

വെള്ളസാരിയിലിൽ അതിസുന്ദരിയയായാണ് താരം വന്നത്. ഇതാര് വാതിക്കലെ വെള്ളരിപ്രാവാണോ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഇൻസ്റ്റഗ്രാം പേജിൽ തന്റെ പഴയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു തുടങ്ങിയ റിമി പിന്നീട് സോഷ്യൽ മീഡിയയിൽ സജീവമാകുകയായിരുന്നു. ലോക്ക് ഡൗൺ വിശേഷങ്ങക്കൊപ്പം തന്റെ ചെറിയ സന്തോഷങ്ങളും ഫിറ്റ്‌നസിനെ കുറിച്ചും താരം പ്രേക്ഷകരുമായി നിരന്തരം പങ്കുവെയ്ക്കുകയായിരുന്നു.

റിമി ടോമിയുടെ മേക്കോവർ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ശരീര ഭാരം കുറഞ്ഞ് കൂടുതൽ സുന്ദരിയായ റിമിയുട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ ഫിറ്റ്‌നസിനെ കുറിച്ചും മേക്കോവറിനെപ്പറ്റിയും താരം ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിമി ടോമിയുടെ പുതിയ ചിത്രങ്ങളാണ്. നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് വെള്ള സാരിയുടുത്ത് നിൽക്കുന്ന ഗംഭീര ചിത്രമാണ് റിമിടോമി പങ്കുവെച്ചിരിക്കുന്നത്.

സാരിക്കാപ്പം സ്ലീവ്‌ലെസ് ബ്ലൗസാണ് നടി അണിഞ്ഞിരിക്കുന്നത്. സിൽവർ നിറത്തിലുള്ള ആഭരണങ്ങളാണ സാരിക്കൊപ്പം തിരഞ്ഞെടുത്തിരിക്കുന്നത്. നടൻ സ്‌റ്റൈലിലാണ് റിമി ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്.

Advertisement