പവർ സ്റ്റാറിലൂടെ ശക്തമായ തിരിച്ചു വരവിന് ഒരുങ്ങി ബാബു ആന്റണി, മനസ്സ് തുറന്ന് താരം

653

വില്ലനായി എത്തി പിന്നീട് മലയാളസിനിമയിൽ നായകനായും സ്വഭാവ നടനായും ഒക്കെ തിങ്ങിയ താരമാണ് ബാബു ആന്റണി. ആക്ഷൻ കിംഗ് എന്ന് വിളിപ്പേര് സ്വന്തമാക്കിയ മലയാള സിനിമയിലെ സ്റ്റാറുകളിൽ ഒരാളു കൂടിയാണ് ബാബു ആന്റണി.

ആയോധനകലകളിൽ കഴിവ് തെളിയിച്ച താരം ഒരു കാലത്ത് നായകനായും വില്ലനായിട്ടുമൊക്കെ തിളങ്ങി. കുറേ കാലം അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന ബാബു ആന്റണി തിരിച്ചു വരവിന്റെ പാതയിലാണ്. ചെറുതും വലുതമായ കഥാപാത്രങ്ങളിലൂടെ വീണ്ടും സിനിമയിൽ സജീവമാവുകയാണ്.

Advertisements

അതേ സമയം താരം ഇപ്പോൾ ാെമർലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന ചിത്രത്തിൽ നായകനാവുന്നതിന്റെ തയ്യാറെടുപ്പുകളിലാണ്. ഇപ്പോഴിതാ പവർസ്റ്റാർ തുടങ്ങാൻ വൈകുന്നതിന്റെ കാരണത്തെ കുറിച്ച് ബിഹൈൻഡ് വുഡ്സ് ഐസ് യൂട്യൂബ് ചാനലിനു നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ പറയുകയാണ് ബാബു ആന്റണി.

ബാബു ആന്റണിയുടെ വാക്കുകൾ ഇങ്ങനെ:

സിനിമയിൽ വിജയം കണ്ടു തുടങ്ങിയപ്പോൾ ഞാൻ പ്ലാൻ ചെയ്തത്, നാൽപ്പതുകളോടെ റിട്ടയറായ ശേഷം കുറെ പണമുണ്ടാക്കിയിട്ട് ജീവിക്കാൻ കഷ്ടപ്പെടുന്ന, വീടോ കൃത്യമായി ഭക്ഷണമോ കിട്ടാത്ത കുറെ പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാനുള്ള ഒരു ചാരിറ്റി സ്ഥാപനം തുടങ്ങാനായിരുന്നു തന്റെ അടിസ്ഥാന പരമായ ആഗ്രഹം.

കുടുംബത്തിൽ കുറെ കുട്ടികളുള്ളതിനാൽ തനിക്ക് കുട്ടികൾ വേണമെന്ന് തോന്നിയിരുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ പ്ലാൻ ചെയ്തത്. തെരുവ് സർക്കസുകളിലെ കുട്ടികളെ കണ്ടും അവരോട് മറ്റുള്ളവർ പെരുമാറുന്നതുമൊക്കെ കണ്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്. പക്ഷേ ഒരു അവസ്ഥ എത്തിയപ്പോൾ, അതായത് പുതിയ സംവിധായകർക്കൊക്കെ ഒപ്പം ആക്ഷൻ പടങ്ങൾ ചെയ്തതൊക്കെ സൂപ്പർഹിറ്റായി മാറി.

അതോടെ മികച്ച സംവിധായകർ തന്നെ നോക്കാൻ തുടങ്ങിയ അവസ്ഥയൊക്കെ ആയപ്പോൾ കുറച്ചുപേർ ചില അനാവശ്യ പ്രശ്നങ്ങളൊക്കെയുണ്ടാക്കി. ഒന്നു രണ്ടു പേർ നമ്മുടെ പേര് നശിപ്പിക്കാനായി ശക്തമായ ചില നീക്കങ്ങളൊക്കെ നടത്തി. അങ്ങനെ അത് മുന്നോട്ട് പോയിക്കൊണ്ടിരുന്നപ്പോഴും അതിനു വേണ്ടി അവർ ശ്രമിച്ചു കൊണ്ടിരുന്നപ്പോഴുമൊക്കെ അതിന്റെ ഇംപാക്ട് കൊണ്ട് ഞാൻ കമ്മിറ്റ് ചെയ്ത എല്ലാ സിനിമകളും കാൻസലായി പോയി. ഒരു സിനിമയുമില്ലാത്ത ഒരവസ്ഥയിലെത്തിയിരുന്നു ഞാൻ. അങ്ങനെയാണ് മുഴുവൻ പ്ലാനുകളും വെള്ളത്തിലായത്.

പിന്നെ ഇരുപത് വർഷത്തോളം വലിയ സ്ട്രഗ്ഗിൾ ചെയ്ത കാലയളവായിരുന്നു. ഞാനൊന്നിനോടും പ്രതികരിക്കാൻ പോയില്ല, വീണ്ടും പരിശ്രമിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. വില്ലനായും സപ്പോർട്ടിങ് ആക്ടറായായിട്ടുമൊക്കെ വീണ്ടും തുടങ്ങുകയായിരുന്നു. അങ്ങനെയൊരു സംഭവം കൊണ്ട് എനിക്ക് നഷ്ടമായത് 25 വർഷത്തോളമാണ്.

വളരെ പ്രധാന്യമുള്ള കഥാപാത്രങ്ങളോ അല്ലെങ്കിൽ നായക കഥാപാത്രമോ മാത്രമേ ഇനി അങ്ങോട്ട് ഞാൻ ചെയ്യുന്നുള്ളു.അന്നത്തെ കാലത്ത് ഒരുപാട് പ്രൊപ്പോസൽസ് വരുമായിരുന്നു. ഇഷ്ടം പോലെ ഗേൾഫ്രണ്ട്സും ഉണ്ടായിരുന്നു. രസകരമായ കാര്യം അന്ന് ആറും ഏഴും വയസുള്ള പെൺകുട്ടികളൊക്കെ ബാബു ആന്റണിയെ കല്യാണം കഴിക്കണമെന്ന് പറയുമായിരുന്നു. അങ്ങനെ റിയൽ ലൈഫിൽ വന്നൊരു കഥാപാത്രത്തെയാണ് ചന്ത എന്ന സിനിമയിൽ ഉൾപ്പെടുത്തിയതെന്നും ബാബു ആന്റണി പറയുന്നു.

Advertisement