രാസലീലയിൽ നായകനായപ്പോൾ നിങ്കൾ ക്ലിക്കാവും എന്ന് ഷക്കീല അനുഗ്രഹിച്ചു ‘എ’ പടത്തിലെ ഷക്കീലയുടെ നായകൻ മലയാള സിനിമയിൽ ഹീറോ ആയത് ഇങ്ങനെ

233

മിമിക്രി രംഗത്തുനിന്നും ടിവി അവതാരകനായി എത്തി പിന്നീട് മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് കൂട്ടിക്കൽ ജയചന്ദ്രൻ. സൂര്യാ ടിവിയിലെ ജഗതി ജഗതി, കോമഡി ടൈം തുടങ്ങിയ പരിപാടികളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി കൂട്ടിക്കൽ ജയചന്ദ്രൻ മാറിയിരുന്നു.

ഇപ്പോഴിചാ അഡൽട്ട് സിനിമയിൽ നായകനായെത്തി മലയാള സിനിമയിൽ ഹീറോ ആയി മാറിയതിനെ കുറിച്ച് പറയുകയാണ് കുട്ടിക്കൽ ജയചന്ദ്രൻ. സിനിമാ പാരമ്പര്യം ഒന്നുമില്ലാതെ അഭിനയമോഹം കൊണ്ട് സിനിമയിലെത്തി, രാസലീല എന്ന സിനിമയിൽ കോമഡി ചെയ്യാനെത്തി ഷക്കീലയ്ക്കൊപ്പം നായകനായി അഭിനയിച്ചതിനെ കുറിച്ചാണ് കുട്ടിക്കൽ ജയചന്ദ്രൻ പറയുന്നത്.

നിങ്ങൾ ക്ലിക്കാകും എന്ന പറഞ്ഞ് അനുഗ്രഹിച്ച ഷക്കീലയെ കുറിച്ചാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കൂടി കുട്ടിക്കൽ ജയചന്ദ്രൻ വ്യക്തമാക്കിയത്. കുട്ടിക്കൽ ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

യാതൊരു സിനിമാ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കൻ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നിൽ നിൽക്കും.

ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല! ‘രാസലീല’യിൽ കോമഡി ചെയ്യാൻ വിളിച്ച എന്നോട്, നേരിൽ കണ്ടപ്പോൾ സംവിധായകൻ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എന്റെ മനസ്സിൽ ഇന്നും എ പടം ബി പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാൻ അഭിനയിച്ചു.

എല്ലാവരും ആനന്ദത്തോടെ പറഞ്ഞു ‘നിന്റെ ഭാവി പോയി! പക്ഷേ, ഷൂട്ടിംഗ് തീർന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയിൽ കൈയോടിച്ച് പറഞ്ഞു; ‘നിങ്കൾ ക്ലിക്കാവും!’

പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വർഷം, മലയാള കുടുംബങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയ ‘കോമഡി ടൈം’ എന്ന സൂര്യ ടിവി പ്രോഗ്രാമുമായി കൂട്ടിക്കൽ ജയചന്ദ്രൻ ജനിച്ചു. വീണ്ടും ചിരിക്കുടുക്ക യിൽ നായകനായി! എ പട നായകൻ വീണ്ടും മലയാള സിനിമയിൽ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി ഷക്കീലയ്ക്കും എന്റെ പ്രേക്ഷകർക്കും നന്ദി. എന്റെ പ്രിയ നായികയ്ക്ക് പിറന്നാൾ ആശംസകൾ…