നല്ല വരുമാനം കിട്ടുന്നുണ്ടാകുമല്ലോ, രണ്ടിലും കൂടി എത്രയാണ് ശമ്പളം; മഞ്ഞിൽ വിരിഞ്ഞ പൂവിലെ സോനു ജിസ്മി കൊടുത്ത മറുപടി കേട്ടോ

1764

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിസ്മി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയലായ മഞ്ഞിൽ വിരിഞ്ഞ പൂവിലെ സോനയാാട്ടാണ് ജിസ്മി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്.

സിനിമാ സീരിയൽ മേഖലയിൽ ക്യാമറമാനായി തിളങ്ങുന്ന ഷിൻജിത്താണ് ജിസ്മിയുടെ ഭർത്താവ്. സീരിയലിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് ജിസ്മി വിവാഹിതയായത്. വിവാഹ ശേഷവും താരം സീരിയലിൽ സജീവമാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്.

Advertisement

അതേ സമയം സോഷ്യൽ മീഡിയയിൽ സജീവമായ ജിസ്മി ആരാധകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. താരം ഇപ്പോൾ അഭിനയിക്കുന്ന കാർത്തിക ദീപത്തിലെയും, മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയുടെയും വിശേഷങ്ങളാണ് ആരാധകരുമായി സംവദിച്ചത്.

പൊതുവെ താരങ്ങളുടെ പ്രായം അറിയാൻ ആരാധകർക്ക് ആകാംക്ഷ ഉണ്ടാകും. അതുതന്നെയാണ് ജിസ്മിയോടും പ്രേക്ഷകർ ചോദിച്ചത്. എത്രയാണ് ഇപ്പോൾ ഏജെന്ന ഒരാളുടെ ചോദ്യത്തിന് ആണ് എന്തിനാ കല്യാണം ആലോചിക്കാൻ ആണോ എന്ന് ചിരിച്ചുകൊണ്ട് ജിസ്മി മറുപടി നൽകിയത്.

എങ്ങിനെയാണ് 2 സീരിയലുകളിലേയും രണ്ടുകഥാപാത്രങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നത് എന്ന ചോദ്യത്തിന് അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ടാസ്‌ക്ക് തന്നെയാണ് പക്ഷെ ഞാൻ അത് ആസ്വദിക്കുന്നു എന്നാണ് ജിസ്മി പറയുന്നത്. രണ്ടുപരമ്പരകളിൽ കൂടിയും നല്ല വരുമാനം കിട്ടുന്നുണ്ടാകുമല്ലോ എത്രയാണ് ശമ്പളം എന്ന ചോദ്യത്തിന് പെൺകുട്ടികളുടെ പ്രായവും ശമ്പളവും ചോദിയ്ക്കാൻ പാടില്ല എന്നാണ് ജിസ്മിയുടെ അഭിപ്രായം.

സൗന്ദര്യത്തിന്റെ രഹസ്യവും, ഗ്ലാമറിന്റെ സീക്രട്ടും എന്താണ് എന്ന ചോദ്യത്തിന് അങ്ങിനെ ഒന്നും ഇല്ല മാനുഫാക്ച്ചറിങ് ഡിഫെക്റ്റ് എന്ന മറുപടിയും ആണ് ജിസ്മി നൽകിയത്.

Advertisement