കസ്തൂരിമാനിലെ ‘ഊർമ്മിള’റിനി രാജ് പിറന്നാൾ ആഘോഷിച്ചത് എങ്ങനെയെന്ന് കണ്ടോ, താരത്തിന്റെ വിശേഷങ്ങൾ

201

മലയാളം മിനിസ്‌ക്രീൻ പ്രേമികളുടെ ഇഷ്ട സീരിയലുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കറുത്തമുത്ത്. ഈ പരമ്പരയിൽ ശാന്ത സ്വഭാവവും നന്മയുള്ള ഒരു പെൺകുട്ടിയായിട്ട് ഏവരുടെയും മനസ്സിൽ ഇടംനേടിയ ഒരു താരമുണ്ടായിരുന്നു. റിനി രാജ് എന്ന നടായിയാരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

പ്രേക്ഷകർക്ക് ഒരുപക്ഷെ റിനി എന്ന് പറഞ്ഞാൽ മനസ്സിലാകണം എന്നില്ല, മറിച്ച് കറുത്തമുത്തിലെ കളക്ടർ ബാല എന്ന് പറഞ്ഞാൽ ഏവർക്കും സുപരിചിതയാണ് താരം. സീരിയൽ പ്രേമികളുടെ ഹൃദയത്തിൽ ചേക്കേറിയ നല്ല സ്വഭാവവും ശാന്തശീലയുമായ ഒരു പെൺകുട്ടിയാണ് ബലമോൾ.

Advertisements

അതുപോലുുള്ള ഒരു മരുമകൾ അല്ലെങ്കിൽ മകളെ കിട്ടാൻ ഏതൊരു സീരിയൽ പ്രേമിയും ആഗ്രഹിച്ച് പോകും അത്രയ്ക്ക് പക്വതയുള്ള അഭിനയമായിരുന്നു നടി റിനി രാജിന്റേത്. ഏഴാം ക്ലാസിൽ പടിക്കുമ്പോഴായിരുന്നു റിനി ആദ്യമായ് ക്യാമറ കണ്ണുകൾക്ക് മുന്നിൽ വന്നത് മാധ്യമ മേഖലയിലെ എഡിറ്ററായ കസിൻ പ്രജീഷ് സൃഷ്ടിച്ച ഓർമ എന്ന സംഗീത ആൽബത്തിലൂടെ റിനി അഭിനയ രംഗത്ത് കാൽ വെക്കുന്നത്.

2014 ൽ മരംകൊത്തി എന്ന സിനിമയിൽ സെക്കന്റ് ഹീറോയിൻ ആയ അനിമ എന്ന കഥാപാത്രത്തെ അവതരിപ്പിയച്ചു. പിന്നീട് സീരിയലിൽ അഭിനയിക്കാൻ മഴവിൽ മനോരമയിൽ മംഗല്ല്യപട്ട് എന്ന സീരിയലിലേക്ക് വിളിവന്നു. അതും കേന്ദ്ര കഥാപാത്രമായ മൈനയ്ക്ക് വേണ്ടിയായിരുന്നു. അപ്പോൾ റിനി പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ആ സീരിയൽ കാഴ്ചക്കാർക്കിടയിൽ വലിയ അംഗീകാരം നേടാൻ റിനിയെ സഹായിച്ചു.

അതിന് ശേഷമാണ് കറുത്തമുത്തിലെ സീരിയലിലെ ബാലമോൾ എന്ന വേഷം നിറഞ്ഞാടിയത്. ഇപ്പോൾ കസ്തുരിമാൻ എന്ന സീരിയലിലാണ് റിനി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഊർമ്മില എന്ന കഥാപാത്രത്തെയാണ് റിനി ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്.

അത് പോലെ തന്നെ അഭിനയിച്ച സീരിയലുകൾ എല്ലാം പ്രേക്ഷകർ ഇരു കൈയും നീട്ടി സവീകരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു താരം 21ാം പിറന്നാൾ ആഘോഷിച്ചത്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഓറഞ്ച് ഡ്രെസ്സിൽ അതിസുന്ദരി ആയിട്ടാണ് പിറന്നാൾ ആഘോഷത്തിൽ റിനിയെ കാണാൻ കഴിഞ്ഞത്.
കൂട്ടുകാരോടും വീട്ടുകാരോടൊപ്പം അതീവ സുന്ദരിയായ് സന്തോഷത്തോടെയാണ് റിനിയെ കാണാന് കഴിയുന്നത് അത് പോലെ ഡ്രെസ്സിന് ഇണങ്ങുന്ന തരത്തിൽ ഓറഞ്ച് കേക്ക് ആയിരുന്നു മുറിച്ചത്.

വീട് മുഴുവനും ഓറഞ്ച് ബലൂണും തോരണങ്ങളും കൊണ്ടുള്ള അലങ്കാരമായിരുന്നു രണ്ട് കേക്ക് മുറിച്ചാണ് 21 പിറന്നാൾ റിനി രാജ് കൊണ്ടാടിയത് കേക്ക് കൂടാതെ നിരവതി മധുര പലഹാരവും ഐസ് ക്രീമും കൊണ്ട് കേക്കിന് ചുറ്റും അലങ്കാരത്തിലായിരുന്നു. നിരവധി പേരാണ് ഇപ്പോൾ താരത്തിന് ജന്മദിന ആശംസകൾ നേർനെനത്തുന്നത്.

Advertisement