മമ്മൂട്ടിയുടെ ഈ മൂന്ന് ചിത്രങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്, പക്ഷേ തന്റെ ഇഷ്ട നടൻ ദുൽഖർ സൽമാൻ ആണെന്ന് സൂരറൈ പോട്ര് സംവിധായക സുധ കൊങ്കര

124

പ്രമുഖ സംവിധായക സുധ കൊങ്കര ഒരുക്കിയ സൂര്യ ചിത്രം സൂരറൈ പോട്ര് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സൂര്യ നായകനായി എത്തിയ ഈ ചിത്രം ആമസോണ് പ്രൈം റിലീസ് ആയാണ് എത്തിയത്.

ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ ഇഷ്ടങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുധ കൊങ്ങര. ഒരു അഭിമുഖത്തിൽ സുധ മമ്മൂട്ടിയെയും മോഹൻലാലിനെയും ദുൽഖറിനെയും കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്.

Advertisement

മലയാളത്തിലെ തന്റെ ഇഷ്ട നടൻ ദുൽഖർ സൽമാൻ ആണെന്നാണ് സുധ പറയുന്നത്. അതുപോലെ മമ്മൂട്ടിയും മോഹൻലാലും മഹാ നടന്മാരാണ് അവരുടെയൊപ്പം ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സുധ പറയുന്നു.

മമ്മൂട്ടിയും മോഹൻലാലും മഹാനടന്മാരാണ്. അവരുടെ ഒട്ടുമിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. അവരുടെയൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മമ്മൂട്ടിയുടെ കൂടെവിടെ, യാത്ര, കാണാമറയത്ത് തുടങ്ങിയ ചിത്രങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

എന്നാൽ മോശമായ സിനിമയാണെങ്കിലും നൂറു ശതമാനം ആത്മാർത്ഥതയോടെയാണ് ദുൽഖർ അഭിനയിക്കുന്നത്. ആ സമീപനമാണ് ദുൽഖറിനെ എന്റെ ഫേവറൈറ്റ് ആക്കിയതെന്നും സുധ പറയുന്നു. മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം വർക്ക് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും സിനിമയോടുളള ദുൽഖറിന്റെ സമീപനം തനിക്ക് ഇഷ്ടമാണെന്നും സുധ പറഞ്ഞു.

ഉർവശി എന്ന നടി യഥാർത്ഥത്തിൽ ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ് എന്നും ഈ സംവിധായിക പറഞ്ഞു. ഹാസ്യം കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന അഭിനേതാവിന് എല്ലാ കഥാപാത്രങ്ങളും അവതരിപ്പിക്കുവാൻ സാധിയ്ക്കുമെന്നും അതാണ് ഉർവശി എന്ന അഭിനേതാവിന്റെ മേന്മയെന്നും സുധ പറയുന്നു.

അതേ സമയം സാധാരണ പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ പ്രശംസ ചൊരിയുന്ന സൂരറൈ പോട്ര് എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

മലയാളി നായികയായ അപർണ ബാലമുരളിയും ഉർവശിയുമാണ് ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്.

Advertisement