നടി ആശാ ശരത്തിന്റെ മകളും സിനിമയിലേയ്ക്ക്; ഉത്തരയുടെ ആദ്യ ചിത്രം സംസ്ഥാന അവർഡ് ജേതാക്കൾക്ക് ഒപ്പം

222

മലയാളം ബിഗ് സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആശാ ശരത്ത്. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയായ ആശ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ മുന്നിൽ ആദ്യമായി എത്തുന്നത്.

പിന്നീട് സിനിമയിലേക്കും ചേക്കേറിയ നിരവധി കഥാപാത്രങ്ങളെ ആശാ ശരത് അവതരിപ്പിച്ച് കഴിഞ്ഞു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നടി തിളങ്ങി നിൽക്കുകയാണ്. ഇപ്പോൾ ആശ ശരത്തിന്റെ മകളും അഭിനയ രംഗത്ത് ചുവട് വയ്ക്കുകയാണ്.

Advertisements

നടിയുടെ മൂത്ത മകൾ ഉത്തരയാണ് അഭിനയ രംഗത്ത് എത്തുന്നത്. ആശാശരത്ത് തന്നെ അഭിനയിക്കുന്ന ചിത്രത്തിൽ ആശയുടെ കഥാപാത്രത്തിന്റെ മകളുടെ വേഷത്തിൽ തന്നെയാണ് ഉത്തരയും എത്തുന്നത്.
മനോജ് കാന സംവിധാനം ചെയ്യുന്ന ഖെദ്ദ എന്ന ചിത്രത്തിലാണ് ആശ ശരത്തിന്റെ മകൾ ഉത്തര അഭിനയിക്കുന്നത്.

നർത്തകിയായ ഉത്തരയുടെ ആദ്യ ചിത്രമാണിത്. സവിത എന്ന അമ്മ വേഷത്തിൽ ആശ ശരത്ത് എത്തുമ്പോൾ സവിതയുടെ മകൾ അനഘയുടെ വേഷത്തിലാണ് ഉത്തര എത്തുന്നത്. എഴുപുന്നയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് രചന നിർവഹിക്കുന്നതും മനോജ് കാന ആണ്.

സുധീർ കരമന, സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പോയവർഷത്തെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പ്രതാപ് പി.നായർ ഖെദ്ദയുടെ ദൃശ്യാവിഷ്‌കാരം നിർവഹിക്കുന്നു. പോയവർഷത്തെ മികച്ച രണ്ടാം ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട കെഞ്ചിരയുടെ ദൃശ്യാവിഷ്‌കാരം നിർവഹിച്ചതും പ്രതാപ് ആണ്.

പുരസ്‌കാര ജേതാവായ അശോകൻ ആലപ്പുഴയാണ് വസ്ത്രാലങ്കാരം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് ഖെദ്ദ നിർമിക്കുന്നത്. ഹരി വെഞ്ഞാറമൂട് പ്രൊഡക്ഷൻ കൺട്രോളർ.
മോഹൻലാൽ ചിത്രമായ ദൃശ്യം 2 ലാണ് ഇനി പുറത്തിറങ്ങാനുളള ആശാ ശരത്തിന്റെ ചിത്രം.

ഐജി ഗീതാ പ്രഭാകർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലും നടി അഭിനയിച്ചിരുന്നു. ദൃശ്യം 2 ന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം ആശ ശരത്ത് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.

Advertisement