ഹോട്ട് ലുക്കിൽ അമ്പരപ്പിച്ച് ഷംന കാസിം, താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലർ കണ്ട് ഞെട്ടി ആരാധകർ, വീഡിയോ വൈറൽ

1825

മലയാളം മിനിസ്‌ക്രീനിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട അഭിനേത്രി ആയി മാറിയ താരസുന്ദരിയാണ് നടി ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം.

എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറു ള്ളത്.വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല. കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം.

Advertisements

മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജയലളി തയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തിൽ അഭിനയിച്ച് വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് നടി ഷംന കാസിം.

Also Read
വിവാഹം കഴിക്കുമ്പോൾ എനിക്കും പൂർണിമയ്ക്കും 22 വയസ്സായിരുന്നു, 22 മുതൽ 42 വരെ ഞങ്ങൾ ഒന്നിച്ച് വളർന്നവരാണ്: തുറന്നു പറഞ്ഞ് ഇന്ദ്രജിത്ത്

ജയലളിതയുടെ ഉറ്റതോഴിയായ ശശികലയുടെ വേഷമാണ് ഷംന അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ നടിയെന്ന നിലയിൽ മാത്രമല്ല നർത്തകിയായും തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചിതയും പ്രിയങ്കരിയുമാണ്് ഷംന കാസിം. 2004ൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം എല്ലാ തെന്നിന്ത്യൻ ഭാഷകളിലുമുള്ള സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലർ കണ്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ. സുന്ദരി എന്ന സിനിമയിൽ അതീവ ഗ്ലാമർ വേഷമാണ് ഷംന കാസിം അവതരിപ്പിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രത്തിലാണ് താരം. താരത്തെ മറ്റുള്ള താരങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത് ഓരോ സമയം നാടൻ വേഷത്തിലും ഗ്ലാമർ വേഷത്തിലും തിളങ്ങാനുള്ള കഴിവ് തന്നെയാണ്.

Also Read
റെബേക്കയ്ക്ക് ശ്രീജിത്ത് കൊടുത്ത സമ്മാനം കണ്ടോ, ഇങ്ങനാരുന്നേൽ വേണ്ടായിരുന്നു എന്ന് നടി

അതേ സമയം 17 വർഷമായി കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഷംനയുടെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആദ്യ കാലങ്ങളിൽ സിനിമയിൽ ഒരുപാട് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് താരം പറഞ്ഞിരുന്നു. ഒരുപാട് കഴിവ് ഉണ്ടായിട്ടും ഇന്നും മലയാള സിനിമയിൽ നാലൊരു വേഷം തനിക്ക് ലഭിച്ചിരുന്നില്ല എന്ന് താരം വെളിപ്പെടുത്തിയിരുന്നു.

Advertisement