ഞാൻ അങ്ങനെ ചെയ്യുന്നത് കണ്ട് പൃഥ്വിരാജ് അസ്വസ്ഥനായി, നീ എന്താണ് ഈ കാണിക്കുന്നത് എന്ന് ചോദിച്ചു, പിന്നെ പറഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തി ദിവ്യ പിള്ള

1856

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ദിവ്യാ പിള്ള.
ഒരുപിടി മികച്ച സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് വളരെ വേഗം ആരാധകരുടെ പ്രിയങ്കരി ആയി നടി മാറുകയായിരുന്നു.

മലയാളകത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു ദിവ്യാ പിള്ള അഭിനയ രംഗത്ത് എത്തിയത്. പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടി, യൂത്ത് ഐക്കൺ പൃഥ്വിരാജ്, ജയറാം ഉൾപ്പെടെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം തിളങ്ങിയ നടി യുവതാരം ടോവിനോ തോമസ് നായകനായെത്തിയ കളയിലും അഭിനയിച്ചിരുന്നു.

Advertisements

ടൊവിനോയുടെ ഭാര്യ വേഷത്തിലാണ് കളയിൽ ദിവ്യാ പിള്ള എത്തിയത്. മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ ചിത്രങ്ങളിലും ദിവ്യാ പിള്ള അഭിനയിച്ചിരുന്നു.

Also Read
ഫെമിനിച്ചികളുടെ വയറ്റില്‍ റബര്‍ഗര്‍ഭം വെച്ച് കെട്ടിയുള്ള അറുബോറന്‍ പ്രകടനങ്ങള്‍, അസഹനീയം, അഞ്ജലി മേനോന്‍ ചിത്രത്തിനെതിരെ സംഗീത ലക്ഷ്മണ്‍

ഷെഫീക്കിന്റെ സന്തോഷം, ജയിലർ എന്നിവയാണ് ദിവ്യയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമകൾ. ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി എത്തുന്ന ലൂയിസിലും ശ്രദ്ധേയമായ വേഷം താരം ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കൂടിയാണ് ആണ് ദിവ്യാ പിള്ള. ദുബായിൽ ജനിച്ചു വളർന്ന ദിവ്യ ഒരു എയൽ ലൈൻ കമ്പനിയിൽ ജോലി ചെയ്യുമ്പോഴായിരുന്നു അഭിനയ രംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ ഹിറ്റ്‌മേക്കർ ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തിൽ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചതിന്റെ അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ദിവ്യാ പിള്ള.

ജോലി ഉപേക്ഷിക്കാതെ ആയിരുന്നു നടി അഭിനയരംഗത്ത് എത്തിയത്. ജോലിയും അഭിനയും ഒന്നിച്ച് കൊണ്ടുപോയപ്പോൾ ഉള്ള ഒരു സംഭവം ആണ് നചടി വെളിപ്പെടുത്തിയത്. ഊഴം ചെയ്യുമ്പോൾ തന്റെ ഭാഗം അഭിനയിച്ചതിന് ശേഷം താൻ ജോലി ചെയ്യാറുണ്ടെന്നും തന്റെ ആ പ്രവർത്തി കണ്ടിട്ട് പൃഥ്വിരാജ് അസ്വസ്ഥനായെന്നും ആണ് വെളിപ്പെടുത്തിയത്.

പൃഥ്വിരാജ് അന്ന് പറഞ്ഞതിന് ശേഷമാണ് സിനിമയെ താൻ സീരിയസായി കണ്ടതെന്നും ദിവ്യാ പിള്ള പറയുന്നു. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
പലപ്പോഴും അഭിനയിച്ച ശേഷം ജോലി ചെയ്യുമായിരുന്നു. ഊഴത്തിൽ അഭിനയിക്കുമ്പോൾ പൃഥ്വിരാജ് വരെ എന്റെ പ്രവൃത്തി കണ്ട് അസ്വസ്ഥനായി.

കമ്പനിയിൽ നിന്ന് ആ സമയത്ത് ഒരുപാട് പ്രഷറുണ്ടായിരുന്നു. ജീത്തു ജോസഫ് പൃഥ്വിരാജ് കോമ്പിനേഷൻ ആയതുകൊണ്ടാണ് ഊഴം ചെയ്തത്. ആ സമയത്ത് ഞാൻ ഷൂട്ടിങിനേക്കാൾ കൂടുതൽ പ്രധാന്യം നൽകിയത് എന്റെ ജോലിക്ക് ആയിരുന്നു.

Also Read
കേരളത്തിലുള്ളവര്‍ക്ക് മാത്രം ഒരു മാറ്റവുമില്ല, ആ സംഭവം വല്ലാതെ വേദനിപ്പിച്ചു, മലയാളികള്‍ എന്നെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്, ഷക്കീല പറയുന്നു

അതുകൊണ്ട് സീൻ വേഗം തീർത്ത് ഞാൻ ജോലി ചെയ്യാൻ ഓടുമായിരുന്നു. ചിലപ്പോൾ കുറച്ച് നേരം ജോലിക്ക് വേണ്ടി തന്നെ ചിലവഴിക്കും. ഇതെല്ലാം ചെറിയ രീതിയിൽ ഷൂട്ടിങിനെ ബാധിക്കുന്നുണ്ട്. ഞാൻ ചെയ്യുന്നതെല്ലാം പൃഥ്വിരാജ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ പ്രവൃത്തി കണ്ട് അസ്വസ്ഥനായി അദ്ദേഹം എന്നോട് ഇതേ കുറിച്ച് സംസാരിക്കുകയും ചെയ്തു.

നീ എന്താണ് എല്ലാം ഇത്ര ഈസിയായി കാണുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. എത്ര കഷ്ടപ്പാടിലാണ് സിനിമ ഉണ്ടാകുന്നതെന്നും അതിന്റെ സീരിയസ്നെസ്സും അദ്ദേഹം അന്ന് പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായതും ഞാൻ മാറി ചിന്തിച്ചതും. അതിന് ശേഷമാണ് സിനിമയെ സീരിയസായി എടുത്തതെന്ന് ദിവ്യ പിള്ള വെ്‌യക്തമാക്കി.

Advertisement