Home Entertainment

10 വയസ്സിന് വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ, 5 വെട്ടം അബോർഷനായിട്ടുണ്ട്, അതും മൂന്നാല് മാസം ഒക്കെയാവുമ്പോൾ, ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു: നിത്യാ ദാസ് തുറന്നു പറയുന്നു

33318

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ നായകൻ ആക്കി താഹ സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരസുന്ദരിയാണ് നിത്യാ ദാസ്. ഈ സിനമയുലൂടെ മലയാളികളുടെ പ്രിയപ്പെട്ട ബസന്തിയായി മാറിയ നിത്യാ ദാസ് പിന്നീട് നിരവധി മലയാള സിനിമകളുടേയും ഭാഗമായി മാറി.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ വിവാഹിതയായി താരം പിന്നീട് അഭിനയ രംഗത്ത് നിന്നുംഇടവേള എടുത്തിരുന്നു. എന്നാൽ തമിഴ് സീരിയലുകളിലൂടെ തിരിച്ചു വന്ന നട് ഇപ്പോൾ പള്ളിമണി എന്ന സിനിമയിലൂടെ മലയാള സിനിമയിേക്കും മടങ്ങി എത്തിയിരിക്കുകയാണ്.

Advertisements

അതേ സമയം സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമാണ് നിത്യാ മേനോൻ. നിത്യയും മകൾ നൈനയും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും എല്ലാം നടി ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. സന്തൂർ മമ്മി എന്നാണ് സ്‌നേഹപൂർവ്വം നീത്യയെ പ്രേക്ഷകർ വിളിക്കുന്നത്. അതേ സമയം സ്റ്റാർ മാജിക്ക് അടക്കമുള്ള ടിവി ഷോകളിലും താരം ഇപ്പോൾ സ്ഥിര സാന്നിധ്യമാണ്.

Also Read
കേരളത്തിലുള്ളവര്‍ക്ക് മാത്രം ഒരു മാറ്റവുമില്ല, ആ സംഭവം വല്ലാതെ വേദനിപ്പിച്ചു, മലയാളികള്‍ എന്നെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്, ഷക്കീല പറയുന്നു

ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ചും മക്കളെക്കുറിച്ചും ഒക്കെ നടി തുറന്നു പറഞ്ഞത് ആണ് വൈറലായി മാറുന്നത്. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോൾ ആയിരുന്നു ജീവിതത്തെ കുറിച്ച് താരത്തിന്റെ തുറന്നു പറച്ചിൽ.

മകൾ നെനനയുമായുള്ള ഡാൻസ് വീഡിയോകളെ കറിച്ചും നടി വാചാല ആയിരുന്നു. കോവിഡ് സമയത്ത് ആയിരുന്നു ആദ്യത്തെ വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. അതിന് ഒരു മില്യൻ കാഴ്ചക്കാരായപ്പോൾ വീണ്ടും വീഡിയോ ചെയ്യാൻ തോന്നുക ആയിരുന്നു.

അങ്ങനെയാണ് ഇടയ്ക്കിടയ്ക്ക് ഡാൻസ് വീഡിയോകൾ ചെയ്യുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ വീഡിയോ കളെക്കുറിച്ച് താരം പറഞ്ഞത്. സന്തൂർ മമ്മി എന്ന വിളി മകൾ നൈനക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. വീട്ടിൽ അമ്മയാണ് സൗന്ദര്യമൊക്കെ ശ്രദ്ധിക്കുന്നത്.

എന്നെയും ചേച്ചിയെയും ഇപ്പോഴും വഴക്ക് പറയാറുണ്ട് നിങ്ങളൊന്നും ശ്രദ്ധിക്കേണ്ട ഇങ്ങനെ നടന്നോ എന്ന് പറഞ്ഞ് എന്നും നിത്യ പറയുന്നു. പരിപാടിയിൽ നിത്യയെ കുറിച്ച് വന്ന ഗോസിപ്പിനെക്കുറിച്ചും അവതാരിക ചോദിച്ചിരുന്നു. നിത്യ മൂന്നാമത് ഗർഭിണിയാണെന്ന് ആയിരുന്നു ആ വാർത്ത.

മൂന്നാമതും ഗർഭിണിയാണ് എന്ന തരത്തിലുള്ള വാർത്തകൾ ഒക്കെ ഇടയ്ക്ക് വന്നിരുന്നു. അത് ശ്രദ്ധിച്ചോ എന്നായിരുന്നു ചോദിച്ചിരുന്നത്. അത്തരം പോസ്റ്റുകൾ കണ്ടിരുന്നു എന്നും പക്ഷേ ഗർഭിണിയല്ല പുതിയ സിനിമയുടെ കഥാപാത്രത്തിനുവേണ്ടി മേക്കപ്പ് ഇട്ടതാണ് എന്നും നിത്യ വ്യക്തമാക്കിയിരുന്നു.

Also Read
ഞാൻ അങ്ങനെ ചെയ്യുന്നത് കണ്ട് പൃഥ്വിരാജ് അസ്വസ്ഥനായി, നീ എന്താണ് ഈ കാണിക്കുന്നത് എന്ന് ചോദിച്ചു, പിന്നെ പറഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തി ദിവ്യ പിള്ള

മൂന്നാമത് ഒരു കുഞ്ഞ് ഉണ്ടാകുമോ എന്ന് അവതാരിക സ്വാസിക ചോദിക്കുമ്പോൾ ഇല്ല എന്ന് തന്നെയാണ് നിത്യ മറുപടി പറഞ്ഞത്. മോളും മോനും തമ്മിൽ പത്ത് വയസ്സിന് വ്യത്യാസമുണ്ട്. മോൻ ജനിക്കുന്നതിനു മുൻപ് അഞ്ചുതവണ അ ബോ ർ ഷ ൻ ആയിട്ടുണ്ട്.

ഗർഭിണിയായി മൂന്നുനാലു മാസം എത്തുമ്പോഴാണ് അ ബോ ർ ഷ ൻ ആകുന്നത്. അതുകൊണ്ട് മോൻ ജനിക്കുന്നതു വരെ ടെൻഷനായിരുന്നു. മൂന്നാല് മാസം വരെ എത്തിയിട്ട് അ ബോ ർ ഷൻ ആകുമ്പോൾ ഗർഭിണികളുടെ എല്ലാ ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വന്നിട്ടുണ്ട്. മോൾ പൊതുവെ മടിച്ചിയാണ്. ശ്രദ്ധ വേണം ഇല്ലെങ്കിൽ എല്ലാം തകിടം മറിയും.

മോന്റെ കാര്യത്തിൽ അങ്ങനെയല്ല ചെറുതാണെങ്കിലും അതിലും ഒരു സിസ്റ്റം ഫോളോ ചെയ്യുന്നുണ്ട് എന്നു പറഞ്ഞു. അതേ സമയം 14 വർഷങ്ങൾക്ക് ശേഷമാണ് നിത്യ മലയാള സിനിമയിലേക്ക് തിരിച്ച് എത്തിയിരിക്കുന്നത്.

Advertisement