അക്കാര്യത്തിൽ മമ്മൂക്കുടെ അത്രയും കഴിവുള്ള മറ്റൊരു താരം ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടാവില്ല: മെഗാസ്റ്റാറിനെ കുറിച്ച് സംവിധായകൻ സിദ്ധീഖ്

1482

അമ്പത് വർഷത്തിൽ അധികമായി അഭിനയരംഗത്ത് തിളങ്ങി നിൽക്കുന്ന മലയാള സിനിമയിലെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള അദ്ദേഹം വേഷപകർച്ച കൊണ്ടും സൗണ്ട് മോഡുലേഷൻ കൊണ്ടും മലയാള സിനിമയിൽ വിസ്മയം തീർക്കാറുള്ള വ്യക്തിയാണ്.

വളരെ അനായാസമായി ഒരു കഥാപാത്രമായി മാറാൻ കഴിവുന്ന ഇന്ത്യയിലെ തന്നെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. അതേ സമയം സിനിമയുടെ ഡബ്ബിംഗിൽ മമ്മൂട്ടിയെ വെല്ലാൻ മറ്റൊരു താരമില്ലെന്ന് തുറന്നു പറയുകയാണ് സംവിധായകൻ സിദ്ദിഖ്.

Advertisements

മറ്റുള്ള നടന്മാർ ഷൂട്ടിംഗ് സമയത്ത് കാഴ്ചവെക്കുന്ന പ്രകടനം ഡബ്ബിങ് വേളയിൽ കുറയാറുണ്ട്, എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കാര്യത്തിൽ മാത്രം നേരെ തിരിച്ചാണ്. ഷൂട്ടിംഗ് സമയത്ത് കാഴ്ചവെക്കുന്ന പ്രകടനത്തേക്കാൾ ഏറെ മുകളിൽ നിൽക്കുന്ന പ്രകടനമാണ് താരം ഡബ്ബിങ് വേളകളിൽ നടത്താറുള്ളതെന്ന് ആണ് സിദ്ദിഖ് പറയുന്നത്.

Also Read
‘സാറേ വിശക്കുന്നു’ എന്ന് പറഞ്ഞു’; മമ്മൂക്ക കുറേനേരെ മുഖത്തേക്ക് നോക്കി; പിന്നെ എല്ലാ സംരക്ഷണവും നല്‍കി; ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെട്ട ശ്രീദേവിയുടെ വാക്കുകള്‍ വൈറല്‍!

മമ്മൂക്കയോളം ഡബ്ബിംഗിൽ മികവ് പുലർത്തുന്ന ഒരു താരത്തെ ഞാൻ കണ്ടിട്ടില്ല. മറ്റു താരങ്ങൾ അഭിനയിക്കുമ്പോൾ ചിലപ്പോൾ നമുക്ക് നൂറിൽ നൂറും തരാറുണ്ട്. എന്നാൽ ഡബ്ബിംഗിൽ എത്തുമ്പോൾ അത് 90 ശതമാനത്തിലേക്കോ 95 ശതമാനത്തിലേക്കോ എത്തും.

എന്നാൽ ഡബ്ബിംഗിൽ ആ നൂറിനെ നൂറ്റിപ്പത്ത് ശതമാനം ആക്കുന്ന ഒരാളേയുളളൂ. അത് മമ്മൂക്കയാണ്. അദ്ദേഹം അഭിനയിക്കുമ്പോൾ ഇമോഷൻ സീനും മറ്റും അത്ര പ്രാധാന്യം കൊടുക്കാറില്ല. എക്‌സ്പ്രഷനു മാത്രമേ പ്രാധാന്യം കൊടുക്കുകയുള്ളൂ. എന്നാൽ അതെല്ലാം അദ്ദേഹം ഡബ്ബിംഗിൽ മേക്കപ്പ് ചെയ്യും.

അപ്പോൾ ആ സീനിനു ഡബിൾ ഇംപാക്ട് ആയിരിക്കും. ഒരു സീനിനെ മികച്ച ഡബ്ബിംഗ് പാടവം കൊണ്ട് എങ്ങനെ വ്യത്യസ്തമാക്കാൻ കഴിയുമെന്ന് മമ്മൂക്ക പല കുറി തെളിയിച്ചു സിദ്ദിഖ് പറയുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ മറ്റ് നടന്മാരിൽ നിന്ന് മമ്മൂട്ടി എന്ന നടനെ വ്യത്യസ്തനാക്കുന്നതും ഇത് തന്നെയാണ് എന്ന് സിദ്ദിഖ് പറയുകയുണ്ടായി.

വോയിസ് മോഡുലേഷൻ എന്ന വിഭാഗത്തിൽ മമ്മൂക്കയുടെ അത്രയും കഴിവ് പ്രകടിപ്പിച്ച മറ്റൊരു താരം ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടോ എന്ന കാര്യത്തിൽ സംശയം ആണെന്ന് സിദ്ദിഖ് വ്യക്തമാക്കി. അത്രയധികം ശബ്ദ വ്യതിയാനമാണ് മമ്മൂട്ടി എന്ന നടൻ നാളിതുവരെ ചെയ്തു ഫലിപ്പിച്ചിട്ടുള്ളത്.

Also Read
നല്ല അഭിപ്രായങ്ങള്‍ കിട്ടുന്ന, കരിയറിന് ഉയര്‍ച്ച തരാന്‍ സാധ്യതയുള്ള സിനിമകള്‍ നോക്കി സമയം പോയി; കരിയറിലെ ബ്രേക്കിനെ കുറിച്ച് അനന്യ

വോയ്‌സ് മോഡുലേഷന്റെ കാര്യത്തിലും മമ്മൂട്ടിയ്ക്ക് വ്യത്യസ്തമായ ഒരു കഴിവുണ്ടെന്ന് സിദ്ദിഖ് വ്യക്തമാക്കി. ഹിറ്റ്ലർ, ക്രോണിക് ബാച്ചിലർ, ഭാസ്‌കർ ദി റാസ്‌കൽ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മമ്മൂട്ടിയെ നായകനാക്കി മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് സിദ്ദിഖ്.

Advertisement