പ്രണയം വൺസൈഡ് ആയിരുന്നു, പതിനേഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞിനെ കിട്ടുന്നത്: ജീവിതം പറഞ്ഞ് നാരായൺകുട്ടിയും ഭാര്യ പ്രമീളയും

206

മിമിക്രരംഗത്ത് നിന്നും മലയാള സിനിമയിൽ എത്തി കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് നാരായണൻകുട്ടി. കലാഭവനിൽ മിമിക്രി കലാകരാനായി കരിയർ ആരംഭിച്ച നാരായണൻകുട്ടി 1986 ൽ പുറത്തിറങ്ങി ഒന്ന് മുതൽ പൂജ്യം വരെ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.

പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നാരായണൻകുട്ടി സിനിമകളിൽ നിറഞ്ഞുനിൽക്കുക ആയിരുന്നു. ടെലിവിഷൻ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിലും താരം പങ്കെടുത്തിരുന്നു. ഇപ്പോഴിതാ മലയാളികളുടെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലേക്ക് എത്തിയിരിക്കുകയാണ് താരം.

Advertisements

ഭാര്യ പ്രമീളയ്ക്ക് ഒപ്പമായിരുന്നു നാരാൺകുട്ടി ഈ പരിപാടിക്ക് എത്തിയത്. തങ്ങളുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പരിപാടിയിൽ പറഞ്ഞിരിക്കുകയാണ് ഇരുവരും. 1990 ലായിരുന്നു വിവാഹം. തങ്ങളുടേത് പ്രേമ വിവാഹം ആയിരുന്നു. പക്ഷേ അത് വൺസൈഡ് ആണ്. നാരായൺകുട്ടി ചേട്ടന് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് പ്രമീള പറയുന്നത്.

Also Read
നന്ദനം സിനിമയിൽ അഭിനയിക്കുമ്പോൾ പൃഥ്വിരാജിന്റെയും നവ്യ നായരുടെ പ്രായം എത്ര ആയിരുന്നു എന്ന് അറിയാവോ

സിനിമാക്കാരനെ വിവാഹം കഴിക്കുന്നതിൽ വീട്ടുകാർക്ക് പ്രശ്നം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെ കുഴപ്പം ഒന്നുമില്ലായിരുന്നു എന്നും താരപത്നി പറയുന്നു. സിനിമയിലെക്കാളും നാരായണൻ കുട്ടിയുടെ തമാശ വീട്ടിലാണെന്നാണ് ഭാര്യയുടെ അഭിപ്രായം. എന്താണെങ്കിലും കോമഡി ആയിരിക്കും. അത് കേട്ട് കേട്ട് നമുക്ക് ദേഷ്യം വരുമെന്നും പ്രമീള പറയുന്നു.

വീട്ടിൽ പച്ചക്കറികളും ഫ്രൂട്ടുസുമൊക്കെ നട്ട് വളർത്തിയാണ് പ്രമീള സമയം ചെലവഴിക്കുന്നത്. ടെറസിലെ കൃഷിയെ കുറിച്ചുള്ള എംജിയുടെ സംശയങ്ങൾക്ക് അവർ മറുപടി പറയുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് നാരായണൻകുട്ടിയ്ക്കും ഭാര്യ പ്രമീളയ്ക്കും ഒരു കുഞ്ഞ് ജനിക്കുന്നത്.

മകൾ ഭാഗ്യലക്ഷ്മിയുടെ ജനനം എങ്ങനെയായിരുന്നുവെന്ന് താരങ്ങൾ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
പതിനേഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞിനെ കിട്ടുന്നത്. അത്രയും കാലം വേദനാ ജനകമായിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് അത്ര വേദന ഇല്ലായിരുന്നുവെന്നും ഭാര്യയാണ് കൂടുതൽ സങ്കടപ്പെട്ടതെന്നും നാരായണൻകുട്ടി പറയുന്നു.

ഞാൻ ഷൂട്ടിങ്ങിനും മറ്റ് പരിപാടികൾക്കുമൊക്കെ പോയി തിരക്കിലായിരിക്കും. പക്ഷേ ഇയാൾ അങ്ങനെ അല്ലായിരുന്നു. അതുകൊണ്ട് വിഷമം മുഴുവൻ അനുഭവിച്ചത് ഇവളായിരുന്നു. നാട്ടുകാരുടെ ചോദ്യങ്ങളും അതിനുള്ള മറുപടിയും പറഞ്ഞ് നമുക്ക് നാണക്കേട് ആയി പോവും. അതൊക്കെ കേട്ട് ഇവൾക്ക് വിഷമമാവും. സാരമില്ലടോ, സമയം ആവുമ്പോൾ നമുക്ക് തമ്പുരാൻ തരുമെന്ന് ഞാനും പറയും.

ആവണങ്ങാട്ട് വിഷ്ണുമായയുടെ ആരാധകനാണ് ഞാൻ. ചാത്തൻസ്വാമിയാണ്. അവിടെ പോയി പ്രാർഥിച്ചു. ചാത്തൻസേവ എന്നൊക്കെ പറയുമ്പോൾ ആളുകൾക്ക് പേടിയാണ്. എന്താണെന്ന് അറിയാൻ പാടില്ലാത്തത് കൊണ്ടാണ്. അതെന്താണെന്ന് അറിഞ്ഞാലേ അതിന്റെ ഗുണം ഉണ്ടാവുകയുള്ളു.

Also Read
കീർത്തി സുരേഷ് അങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല: വെളിപ്പെടുത്തലുമായി പ്രിയദർശൻ

അങ്ങനെ വിഷ്ണുമായ അനുഗ്രഹിച്ച് ഒരു മകൾ ഉണ്ടായി. ഭാഗ്യലക്ഷ്മി എന്നാണ് മകളുടെ പേര്. മാതാപിതാ ക്കൾക്കൊപ്പം ഭാഗ്യലക്ഷ്മിയും പരിപാടിയിൽ വന്നിരുന്നു. എംജിയുടെ നിർദ്ദേശപ്രകാരം താരപുത്രി മനോഹരമായൊരു പാട്ട് പാടിയിട്ടാണ് അവിടെ നിന്നും പോയത്.

Advertisement