എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് ആണ് ; ശ്രദ്ധ നേടി അജയ് വാസുദേവിന്റെ കുറിപ്പ്

91

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പകലും പാതിരാവും’. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പാക്കപ്പ് ആയിരിയ്ക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ ആണ് നായിക. ചിത്രത്തിന്റെ ഷൂട്ടിങ് തീർന്നതിന്റെ സന്തോഷം കുറിച്ച് അജയ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ALSO READ

പ്രണയം വൺസൈഡ് ആയിരുന്നു, പതിനേഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞിനെ കിട്ടുന്നത്: ജീവിതം പറഞ്ഞ് നാരായൺകുട്ടിയും ഭാര്യ പ്രമീളയും

Advertisements

‘മെഗാ സ്റ്റാർ മമ്മൂക്കയെ നായകനാക്കി രാജാധിരാജ എന്ന സിനിമയിലൂടെ സ്വാതന്ത്ര സംവിധായകനാകാൻ ദൈവഭാഗ്യം ഉണ്ടായ ആളാണ് ഞാൻ. പിന്നീട് അദ്ദേഹത്തിന്റെ തന്നെ മാസ്റ്റർപീസും ഷൈലോക്കും സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി ഇന്നലെ എന്റെ നാലാമത്തെ സിനിമ പകലും പാതിരാവും packup ആയി നിൽക്കുമ്പോൾ എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ ആണ് .

ഉദയേട്ടൻ, സിബി ചേട്ടൻ, എന്റെ മമ്മൂക്ക
എന്നെ കൈ പിടിച്ചു കയറ്റിയതിനു… കൂടെ നിർത്തിയതിന്… എന്റെ ശേഖരൻകുട്ടിയായും, എഡ്വാഡ് ലിവിങ്സ്റ്റൺ ആയും, ബോസ്സ് ആയും പകർന്നാടിയതിനു…’. എന്നും അജയ് കുറിച്ചു.

ALSO READ

നന്ദനം സിനിമയിൽ അഭിനയിക്കുമ്പോൾ പൃഥ്വിരാജിന്റെയും നവ്യ നായരുടെ പ്രായം എത്ര ആയിരുന്നു എന്ന് അറിയാവോ

Advertisement