ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഞങ്ങളും മനുഷ്യരാണെന്ന് ഓർക്കണം: തുറന്നടിച്ച് അനുമോൾ

168

മിനിസ്‌ക്രീൻ അവതാരകയായും അഭിനേത്രിയായും തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരമായിമാറിയ യുവസിന്ദരിയാണ് അനുമോൾ. നിരവധി സീരിയലുകളിൽ വേഷമിട്ടിട്ടുള്ള താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലൂടെ ആയിരുന്നു.

സ്റ്റാർ മാജിക് ഷോയിലൂടെ നിരവധി ആരാധകരെയും അനു സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ അനുവിന്റെ വിവാഹത്തെ കുറിച്ചുള്ള പല റിപ്പോർട്ടുകളും പുറത്തെത്തിയിരുന്നു. ഈ വാർത്തകളോട് പ്രതികരിച്ച് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് താരം.

Advertisements

തന്റെ വിവാഹം ഇനിയും തീരുമാനിച്ചിട്ടില്ലെന്നും ആരുമായും താനിപ്പോൾ പ്രണയത്തിലല്ലെന്നും അനു പറയുന്നു. സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ഒരു ചിത്രമെടുത്ത് അത് തന്റെ കാമുകനാണെന്നും തങ്ങൾ വിവാഹിതരായി എന്നുമൊക്കെ പ്രചരിപ്പിക്കുന്നതിന്റെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല.

തനിക്കിപ്പോൾ പ്രണയിക്കാൻ സമയമില്ല. ഇത്തരം കാര്യങ്ങളൊന്നും താൻ ഗൗരവത്തിലെടുക്കാറില്ലെന്നും എന്നാൽ ഇത് തന്റെ സുഹൃത്തിന്റെ ജീവിതത്തെ ബാധിക്കുന്നതാണെന്നും അനു പറയുന്നു. അദ്ദേഹത്തിന് വിവാഹം ആലോചിക്കുന്ന സമയമാണിത്.

ഇതിനിടയിലാണ് തന്റെ കാമുകനാണ്, ഞങ്ങൾ വിവാഹിതരാണ് എന്നൊക്കെയുള്ള പ്രചരണം ഉണ്ടാകുന്നത്, ഇതിലൂടെ സുഹൃത്തിനുണ്ടായ ബുദ്ധിമുട്ടുകൾ കാരണമാണ് ഇപ്പോൾ ഇതേ പറ്റി സംസാരിക്കുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ തങ്ങളും മനുഷ്യരാണെന്ന് ഓർക്കണമെന്നും അനു വ്യക്തമാക്കുന്നു.

അതേസമയം സ്റ്റാർ മാജിക്കിലെ മറ്റൊരു താരവും മിമിക്രി കലാകരനുമായ തങ്കച്ചനുമായി അനു അടുപ്പത്തിൽ ആണെന്നും പ്രണയത്തിലാണെന്നും ഒക്കെ വാർത്തകളുണ്ടായിരുന്നു, എന്നാൽ പരിപാടിക്ക് വേണ്ടി ആയിരുന്നു അത് എന്ന് അനു പറഞ്ഞിരുന്നു.

എന്റെ നാട്ടുകാരനാണ് തങ്കച്ചൻ ചേട്ടൻ, സ്റ്റർമാജിക്കിലെ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഞങ്ങൾ തമ്മിലുള്ള പ്രണയകഥ, അതൊരു ഓൺസ്‌ക്രീൻ പരുപാടി മാത്രമാണ്. എങ്കിലും കുറേ പേരൊക്കെ അതിനെക്കുറിച്ച് നെഗറ്റീവായി സംസാരിച്ചിട്ടുണ്ട്. തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കിൽ നിന്നെ ശരിയാക്കും എന്നൊക്കെ പലരും ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചുവെന്നും അനു വ്യക്തമാക്കിയിരുന്നു.

ഒരു വാലന്റൈൻസ് ഡേ എപ്പിസോഡിൽ ഓഡിയൻസിനിടയിൽ ഒരു പയ്യൻ എനിക്ക് ഒരു റോസാപ്പൂ കൊണ്ടു വന്നു. ആ എപ്പിസോഡിൽ അത് രസകരമായി ചെയ്തു. പക്ഷേ, എപ്പിസോഡ് വന്നു കഴിഞ്ഞപ്പോൾ, തങ്കച്ചനെ തേച്ചാലുണ്ടല്ലോ നിന്റെ ഇൻസ്റ്റഗ്രാം ഞങ്ങൾ പൂട്ടിക്കും. എന്നൊക്കെ മെസേജുകൾ വന്നു.

മറ്റു ചിലരുടെ ഉപദേശം വേറെയാണ്, നിന്നെക്കാൾ ഇത്രയും പ്രായം കൂടിയ ഒരാളുമായുള്ള ഇത്തരം തമാശകൾ നിന്റെ ജീവിതം നശിപ്പിക്കും. ഭാവിയിൽ ദോഷം ചെയ്യും. കല്യാണം കഴിക്കാൻ ആരും വരില്ല.’ എന്നൊക്കെയാണ് അവരുടെ ആവലാതി.

എന്റെ വീട്ടുകാർക്ക് അതിൽ യാതൊരു പ്രശനവും ഇല്ല, തങ്കച്ചൻ ചേട്ടന് ഞാൻ അനിയത്തികുട്ടിയെ പോലെയാണ്, എനിക്ക് എന്റെ ചേട്ടനെപോലെയും, എന്റെ ചേട്ടനോടുള്ള എല്ലാ സ്വാതന്ത്ര്യവും ബഹുമാനവും തങ്കച്ചൻ ചേട്ടനോട് ഉണ്ടെന്നും അനു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Advertisement