അറപ്പ് ഉളവാക്കുന്ന പ്രകൃതം, മോശം സ്വഭാവത്തിന് ഉടമ; കമൽ ഹാസന് എതിരെ ആഞ്ഞടിച്ച് ഗായിക സുചിത്ര കാർത്തിക്

7168

ലോകം മുഴുവൻ ആരാധകരുള്ള നടനാണ് ഉലകനായകൻ കമൽ ഹാസൻ. സുചി ലീക്ക്സ് എന്ന പേരിൽ തെന്നിന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ ഗായികയാണ് സുചിത്ര കാർത്തിക്. ബിഗ് ബോസിലെ മത്സരാത്ഥിയായിരുന്ന സുചിത്ര പിന്നീട് ഷോയിൽ നിന്നും പുറത്തായിരുന്നു. കമൽ ഹാസനായിരുന്നു തമിഴിൽ ബിഗ്ബോസ് അവതരിപ്പിച്ചിരുന്നത്.

ഇപ്പോഴിതാ ഉലകനായകൻ കമൽ ഹാസൻ അറപ്പ് ഉളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുചിത്ര. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു താരം കമൽ ഹാസനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

Advertisements

കമലിനെ പരിഹസിച്ചു കൊണ്ട് ഒരു കവിതയും സുചിത്ര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. കമൽ ഒരു പാവകളിക്കാരനാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നുമാണ് സുചിത്ര പറയുന്നത്. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സംഭവം വിവാദമായി. ഇതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

ഷോയിലൂടെ കമൽ ഖാദി വസ്ത്രങ്ങൾക്ക് പ്രചാരണം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ബിഗ്ബോസിലെ മത്സരാർത്ഥികൾക്ക് അദ്ദേഹം ഖാദി വസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തിരുന്നു. എന്നാൽ കമൽ തനിക്ക് ഖാദി വസ്ത്രങ്ങൾക്ക് പകരം സിന്തറ്റിക് വസ്ത്രങ്ങൾ നൽകി കബളിപ്പിക്കുകയായിരുന്നുവെന്നും സുചിത്ര ആരോപിക്കുന്നു.

കഴിഞ്ഞ സീസണിൽ തമിഴ് ബിഗ് ബോസിലെ മത്സരാർഥിയായിരുന്നു. സുചിത്ര ഷോ യിലേക്ക് വരുന്നുവെന്ന് അറിഞ്ഞതോടെ പ്രേക്ഷകരും ആകാംഷയോടെ കാത്തിരുന്നു. എന്നാൽ പ്രതീക്ഷിച്ചത് പോലെ തിളങ്ങാൻ സാധിക്കാതെ സുചിത്ര ഷോ യിൽ നിന്നും പുറത്തായി.

ചിലർ കാത്തിരുന്നത് പോലെ ബിഗ് ബോസിനുള്ളിൽ നിന്നും സുചിത്ര കാര്യമായി വെളിപ്പെടുത്തലുകളൊന്നും നടത്തിയില്ല. ഇലക്ഷൻ ആവശ്യത്തിന് വേണ്ടി കാഞ്ചീപുരത്ത് പോയതിനെ കുറിച്ച് കമൽ ഹാസൻ ബിഗ് ബോസ് ഷോ യിൽ പറഞ്ഞിരുന്നു. അവിടെ നിന്നും കൊണ്ട് വന്ന ഖാദിയുടെ വസ്ത്രങ്ങൾ എല്ലാവർക്കും നൽകുകയും ചെയ്തു. എന്നാൽ ഇതിലൂടെ കമൽ ഹാസൻ തന്നെ പറ്റിച്ചുവെന്നാണ് സുചിത്ര പറയുന്നത്.

ഖാദി എന്ന പേരിൽ കമൽ ഹാസൻ നൽകിയത് സിന്തറ്റിക് വസ്ത്രമാണ്. ഇതിലൂടെ എന്നെ മാത്രമല്ല പ്രേക്ഷകരെയും അദ്ദേഹം കബളിപ്പിച്ചിരിക്കുകയാണെന്നും സുചിത്ര എഴുതുന്നു. കമൽ ഹാസനെതിരെയുള്ള പ്രതികരണം കണ്ടതോടെ സുചിത്രയ്ക്ക് നേരെ വ്യാപകമായ സൈബർ അറ്റാക്കിങ്ങ് വന്നിരുന്നു. പോസ്റ്റ് വിവാദമായതോടെ താരം പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനും സുചിത്ര തയ്യാറായില്ല.

Advertisement