എന്റെ ആ സിനിമ കണ്ട് ഞാൻ തന്നെ ഉറങ്ങി പോയിട്ടുണ്ട്: വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസൻ

107

മലയാള സിനിമയിലേക്ക് പിന്നണി ഗായകനായി എത്തി പിന്നീട് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് വിനീത് ശ്രീനിവാസൻ. നടനും രചയിതാവും നിർമ്മാതാവും സംവിധായകനുമായ അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ സിനിമയിലെത്തുക ആയിരുന്നു വിനീതും.

ഗായകൻ, നടൻ എന്നതിലുപരി രചന സംവിധാനം തുടങ്ങിയ മേഖലകളിലും വിനീത് തിളങ്ങി നിൽക്കു കയാണ്. പിന്നണി ഗായകൻ ആയിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ, തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുക ആയിരുന്നു വിനീത്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് വിനീത് ശ്രീനിവാസൻ.

Advertisements

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും യുവതാരവുമായ പ്രണവ് മോഹൻലാൽ നായകൻ ആയ ഹൃദയം ആണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം. കല്യാണി പ്രിയദർശവും ദർശന രാജന്ദ്രനും നായികമാരായി എത്തിയ ഹൃദയം ഇപ്പോൾ മികച്ച ചിത്രമെന്ന അഭിപ്രായം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്.

Also Read
കിരണിന് കുരുക്ക് മുറുകുന്നു: വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് കഥയടിച്ചിറക്കാമെന്ന് സഹോദരി ഭർത്താവിനോട് കിരൺ പറഞ്ഞ ഫോൺ സംഭാഷണം പുറത്ത്

ഇപ്പോഴിത വിനീത് ശ്രീനിവാസൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താൻ മുമ്പ് അഭിനയിച്ച സിനിമ കണ്ട് ഉറങ്ങി പോയിട്ടുണ്ട് എന്നാണ് വിനീത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. സ്വന്തം സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായിടാണ് വിനീത് ഇങ്ങനെ പറഞ്ഞത്.

താൻ അഭിനയിച്ച ചിത്രം കണ്ട് ഉറങ്ങിപ്പോയെന്നും എന്നാൽ ഏത് സിനിമയാണെന്ന് പറയില്ലെന്നും വിനീത് പറഞ്ഞു. ഇഷ്ടപ്പെടാത്ത സിനിമ നല്ലതാണെന്ന് പറയില്ലെന്നും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിനെ പറ്റി ഒന്നും മിണ്ടില്ലെന്നും വിനീത് പറഞ്ഞു. ചതി പാടില്ലെന്നും വിനീത് കൂട്ടിച്ചേർത്തു.

അതേ സമയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തെ പറ്റി മികച്ച അഭിപ്രായമാണ് പുറത്തെത്തുന്നത്. വിനീതിന്റെയും പ്രണവിന്റെയും കരിയർ ബസ്റ്റ് ആണ് ഹൃദയം എന്നാണ് പറയപ്പെടുന്നത്.

Also Read
നടി ദേവിക നമ്പ്യാർ വിവാഹിതയായി, വരൻ ഗായകൻ വിജയ് മാധവ്, നടി സുമംഗല ആയത് ഗുരുവായൂർ അമ്പലനടിയൽ വെച്ച്

Advertisement