ഭാര്യയും മക്കളും ഡോക്ടർമാർ, ഡോക്ടറും ഐപിഎസുകാരനും മരുമക്കൾ, സിനിമയിൽ കിട്ടിയത് കൂടുതലും പൊട്ടിച്ചിരിപ്പിക്കുന്ന കോമാളി വേഷങ്ങൾ, കോളേജ് പ്രൊഫസറായ നടൻ ജഗദീഷിന്റെ ആരും അറിയാത്ത ജീവിതം

512

ചെറിയ വേഷങ്ങളിലൂടെയും കോമഡി വേഷങ്ങളിലൂടെയും എത്തി പിന്നീട് നായകനായും സ്വഭാവ നടനായും വില്ലനായും ഒക്കെ തിളങ്ങിയ താരമാണ് നടൻ ജഗദീഷ്. അഭിനയത്തിന് പുറമേ തിരക്കഥാ രചനയിലും ജഗദീഷ് കൈവിച്ചിട്ടുണ്ട്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ അധിപൻ അടക്കമുള്ള സിനിമകൾ രചിച്ചത് ജഗദീഷ് ആയിരുന്നു. മികച്ച നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ചിട്ടുള്ള ജഗദീഷ് മിനിസ്‌ക്രീനിലും സജീവമാണ്. അവതാരകനായും ജഡ്ജായും ഒക്കെ താരം എന്നും ടെലിവിഷൻ ചാനലുകളിൽ കൂടി മലയാളികളുടെ മുന്നിൽ എത്താറുണ്ട്.

Advertisements

കോമഡി വേഷങ്ങളിലും തിളങ്ങിയിട്ടുള്ള ജഗദീഷിന്റെ ഹരിഹർ നഗർ സീരീസുകളിലെ അപ്പുക്കുട്ടൻ എന്ന കഥാപാത്രം മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്. ഹരിഹർ നഗറിന്റ 3 ഭാഗങ്ങളിലും അപ്പുക്കുട്ടനയാ അത്രയേറെ ജഗദീഷ് മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴും അഭിനയ ജീവിതത്തിൽ സജീവമാണ് താരം. കോളേജ് അധ്യാപകനായിരുന്നു ജഗദീഷ്. ആദ്യകാലങ്ങളിൽ സിനിമാ അഭിനയത്തോടൊപ്പം തന്നെ അധ്യാപന ജീവിതവും താരം തുടർന്നിരുന്നു. എന്നാൽ പിന്നീട് താരം അഭിനയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയായിരുന്നു.

Also Read
പ്രണവ് മോഹൻലാലുമായി വിവാഹം, ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ

ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമയായ ഉദയായുടെ മൈ ഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചു കൊണ്ടായിരുന്നു ജഗദീഷിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. തുടർന്ന് നിരവധി സിനിമകളിൽ പല കഥാപാത്രങ്ങളിൽ താരം തിളങ്ങി. അതിനോടൊപ്പം പല സിനിമകൾക്ക് തിരക്കഥയും സംഭാഷണവും രചിക്കാനും താരത്തിന് കഴിഞ്ഞു.

ജഗദീഷിന്റെ സിനിമ ജീവിതം ആരാധകർക്ക് ഏറെ സുപരിചിതം തന്നെയാണ്. പക്ഷേ സ്വകാര്യ ജീവിതത്തെക്കുറിച്ച് താരം അധികം തുറന്ന് പറഞ്ഞിട്ടില്ല. ഭാര്യയെയും മക്കളെയും പൊതുവേദികളിലോ അവാർഡ് ഫംഗ്ഷനുകളിലോ സോഷ്യൽ മീഡിയയിലോ പോലും കാണാൻ സാധിക്കില്ല. അതിനുള്ള കാരണമാണ് ജഗദീഷ് ഇപ്പോൾ വ്യക്തമാക്കുന്നത്.

താരം അവതാരകനായി എത്തുന്ന പടം തരും പണം എന്ന പരിപാടിയിലാണ് താരം ഭാര്യയെക്കുറിച്ചും മക്കളെ കുറിച്ചും പറയുന്നത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിലെ വാലൻറ്റൈൻസ് ഡേ സ്‌പെഷ്യൽ എപ്പിസോഡിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

പ്രണയദിനത്തിൽ എത്തിയത് അടുത്തിടെ വിവാഹിതരായ വിജയ് മാധവും ദേവിക നമ്പ്യാരും ആയിരുന്നു. നിരവധി ആരാധകരുള്ള താരദമ്പതികളാണ് ഇവർ. അവരോടാണ് തന്റെ ഭാര്യ രമയെ കുറിച്ച് ജഗദീഷ് പറഞ്ഞത്. തന്റെ സ്വഭാവത്തിന്റെ നേരെ വിപരീത സ്വഭാവമാണ് രമയ്ക്ക് എന്നാണ് താരം പറയുന്നത്.

തനിക്ക് എത്രത്തോളം പ്രശസ്തി നേടാനും പൊതു ഇടങ്ങളിൽ അറിയപ്പെടാനും ആഗ്രഹമുണ്ടോ അത്രത്തോളം അതിനോട് താൽപര്യമില്ലാത്ത വ്യക്തിയാണ് തന്റെ ഭാര്യ. സോഷ്യൽ മീഡിയയിൽ അവളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് പോലും ഭാര്യയ്ക്ക് ഇഷ്ടമല്ല എന്നാണ് താരം പറയുന്നത്.

ഏതെങ്കിലും മാഗസിനിൽ നിന്ന് കുടുംബ ചിത്രങ്ങൾക്കായി സമീപിച്ചാൽ പോലും ഭാര്യ സമ്മതിക്കാറില്ല. അതുകൊണ്ടാണ് തന്റെ കുടുംബ ചിത്രങ്ങൾ ആരാധകർക്ക് കാണാൻ സാധിക്കാത്തതെന്നും താരം പറയുന്നു. സ്വകാര്യ ജീവിതം ഒരിക്കലും പരസ്യപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് ഭാര്യ രമ എന്നും ജഗദീഷ് പറയുന്നുണ്ട്.

Also Read
സാന്ത്വനത്തിലെ ലെച്ചു അപ്പച്ചി ശരിക്കും ആരെന്നറിയാമോ, സീരിയൽ രംഗത്തെ ലേഡി മമ്മൂട്ടിയായ ആള് ചില്ലറക്കാരിയല്ല

അതുപോലെ തന്നെ താങ്കളുടെ ആശയങ്ങൾ പലപ്പോഴും വിപരീതമാണെങ്കിലും അതിൽ ഒന്നിച്ചു പോകുന്നതു കൊണ്ടാണ് സന്തോഷത്തോടെ ജീവിക്കുന്നതെന്നും താരം പറയുന്നു. തന്റെ രണ്ട് പെൺമക്കളെയും പഠിപ്പിച്ചു വളർത്തി ഡോക്ടർമാരാക്കിയതിൽ ഭാര്യക്ക് വളരെ വലിയ പങ്കുണ്ടെന്നും താരം വ്യക്തമാക്കുന്നു.

Advertisement