ബ്ലൗസില്ലാതെ അഭിനയിക്കണമെന്ന് സംവിധായകന് വാശി, ഒരു രക്ഷയുമില്ലാതെ ഒടുവിൽ ശോഭന ചെയ്തത് ഇങ്ങനെ

43045

വർഷങ്ങളോളം തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് ശോഭന. വ്യത്യസ്തമായ നിരവധി വേഷങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയ അഭിനേത്രി കൂടിയാണ് ശോഭന. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി അഭിനയിക്കാൻ ശോഭനയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ശോഭനയുടെ സിനിമ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്ര എന്ന ചിത്രിലേത്. മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു ഈ സിനിമയിൽ നായകൻ. തുളസി എന്നായിരുന്നു
യാത്രയിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പേര്.

Advertisements

ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ച കോസ്റ്റ്യൂം ധരിക്കാൻ തനിക്ക് പറ്റില്ലെന്ന് ശോഭന തുറന്നു പറഞ്ഞിരുന്നു. ഇതേകുറിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ജോൺ പോൾ ഒരിക്കൽ വെളിപ്പെടുത്തിരുന്നു.

Also Read
ദിവ്യ ഭാരതിയുടെ ബന്ധു, വിവാഹത്തിന് മുൻപേ പ്രതിശ്രുത വരനുമായി ഒന്നിച്ച് താമസിക്കുന്നു, മോഹൻലാലിന്റെ ആ നായികയുടെ വിശേഷങ്ങൾ ഇങ്ങനെ

അന്ന് ഞാനും ബാലുമഹേന്ദ്രയും കഥ ചർച്ച ചെയ്യുമ്പോൾ ഹിന്ദി ചിത്രം മധുമതിയിലെ വൈജയന്തി മാലയുടെ കഥാപാത്രം ഞങ്ങളെ സ്വാധീനിച്ചിരുന്നു. കാടിന്റെ ഓരത്തുള്ള നാട്ടിൻ പുറത്തുകാരിപ്പെണ്ണ് എന്ന ആശയം അങ്ങനെ വന്നതാണ്.

വിരിഞ്ഞ ശരീര പ്രകൃതമുള്ള നായിക വേണം. അധികം കണ്ടു പരിചയമുള്ള നടിയാകരുത്. ഇങ്ങനെ വിചാരിച്ചിരുന്നു. അങ്ങനെയാണ് ശോഭനയിലേക്ക് വന്നത്. ആദ്യം വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകൾ കാണുന്ന രീതിയിൽ ചേലയുടുക്കുന്ന തരം കോസ്റ്റ്യൂമിൽ വേണം തുളസി എന്ന് ബാലു വിചാരിച്ചിരുന്നു.

അവൾ കാടിന്റെ പരിസരത്തെ പെൺകുട്ടിയാണല്ലോ. മധുമതിയിലെ വൈജയന്തിമാലയുടെ പ്രചോദനം മനസ്സിൽ കിടപ്പുമുണ്ട്. പക്ഷേ അത്തരം കോസ്റ്റ്യൂമിടാൻ ശോഭന തീർത്തും വിസമ്മതിച്ചു. പക്ഷേ പിൽക്കാലത്ത് ശോഭന അത്തരം കോസ്റ്റ്യൂം ധരിച്ച് മറ്റു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് പിന്നീട് കണ്ട സമയത്ത് ഞാൻ ശോഭനയോട് ചോദിച്ചിരുന്നു. അപ്പോൾ ശോഭനയുടെ മറുപടി ഇതായിരുന്നു. ഞാൻ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തിൽ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരവുമില്ലായിരുന്നു എന്നാണെന്ന് ജോൺ പോൾ വ്യക്തമാക്കുന്നു.

Also Read
കൂട്ടിന് ഒരാൾ കൂടി, പുതിയ സന്തോഷം പങ്കുവെച്ച് മീരാ അനിലും ഭർത്താവും; ആശംസകളുമായി ആരാധകർ

Advertisement