Home Entertainment

രഞ്ജിനി ഹരിദാസിന്റെ പുതിയ കോലം കണ്ട് അമ്പരന്ന് ആരാധകർ; വൈറലായി ചിത്രം

140

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റ് ചാനലിലെ സാഹസികന്റെ ലോകം എന്ന പരിപാടിയിലൂടെ മിനിസ്‌ക്രീനിലെത്തിയ രഞ്ജിനി ഏഷ്യാ നെറ്റിലെ തന്നെ സൂപ്പര്ഡ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.

വേറിട്ട അവതരണ ശൈലിയിലൂടെ മലയാളികളുടെ അവതാരക സങ്കൽപ്പങ്ങളെയെല്ലാം രഞ്ജിനി മാറ്റിയെഴുതിയരുന്നു. മലയാളവും ഇംഗ്ലീഷും കലർന്ന വേറിട്ട അവതരണവും കെട്ടിപ്പിടുത്തവുമാണ് രഞ്ജിനി ഹരിദാസിനെ വേഗത്തിൽ പോപ്പുലർ ആക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം അതിവേഗം വൈറലാവാറുണ്ട്.

Advertisements

ഇപ്പോൾ താരം പങ്കുവെട്ട പുതിയ ചിത്രമാണ് ആരാധകരെ അമ്പരിപ്പിക്കുന്നത്. മൊട്ട കുട്ടിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. മുടി പൂർണ്ണമായി ഇല്ലാത്ത ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഞാൻ അൽപ്പം ബോറടിച്ചുവെന്നുള്ള ക്യാപ്ഷനോടെയായാണ് രഞ്ജിനി ഹരിദാസ് ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്ത്.

ബോൾഡ് ലുക്ക്,രഞ്ജിനി ഹരിദാസ് ന്യൂ ലുക്ക്, പിക് ഓഫ് ദ ഡേ, ജോബ് ലെസ്, ഹെയർ റ്റുഡേ ഗോൺ റ്റുമാറോ തുടങ്ങിയ ഹാഷ് ടാഗുകളോടെയായാണ് രഞ്ജിനി ചിത്രം പോസ്റ്റ് ചെയ്തത്. അതേ സമയം ഇത് ഒറിജിനൽ തന്നെ ആണോ അതോ ഏതെങ്കിലും ആപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണോ എന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ കൂടുതലും വരുന്നത്.

അതേസമയം രഞ്ജിനിയുടെ പുതിയ ലുക്ക് ഇഷ്ടമായില്ലെന്ന് പറയുന്നവരും നിരവധിയാണ്. നേരത്തെ രഞ്ജിനി ഹരിദാസിന്റെ വിവാഹവും പ്രണയവുമെല്ലാം ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച . ഇതിന് പിന്നാലെ തന്റെ പ്രണയം തുറന്ന് പറഞ്ഞ് താരം എത്തിയിരുന്നു. പതിനാറ് വർഷത്തോളമായി അടുത്ത് പരിചയമുള്ള ആളാണ് കക്ഷിയെന്നും ശരത്ത് എന്നാണ് പേരെന്നും രഞ്ജിനി പറഞ്ഞിരുന്നു.

എന്നാൽ ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി. തനിക്ക് ഇപ്പോൾ ഒരു വിവാഹത്തോട് താൽപര്യം ഇല്ലെന്നും രഞ്ജിനി പറഞ്ഞിരുന്നു.

Advertisement