അതെന്റെ കുഴപ്പമാണെന്ന് പറഞ്ഞ് മമ്മൂട്ടി വാശി വെച്ചു, ഞാൻ അത് വെല്ലുവിളിയായി എടുത്തു: വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്

750

മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരനായ സംവിധായകനാണ് സത്യൻ അന്തിക്കാട്. നിരവധി സൂപ്പർഹിറ്റ് ഫാമിലി എന്റർടെയിൻമെന്റ് സിനിമകളൊരുക്കിയാണ് സത്യൻ അന്തിക്കാട് മലയാളത്തിന്റെ സൂപ്പർ സംവിധായകനായി മാറിയത്,

ഏറ്റവുമൊടുവിൽ ജയറാമും മീരാ ജാസ്മിനും പ്രധാനവേഷത്തിൽ എത്തിയ മകൾ എന്ന സിനിമയാണ് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെ തിയറ്ററുകളിലേക്ക് എത്തിയത്. ഇപ്പോഴിതാ അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് നാൽപത് വർഷം തികഞ്ഞിരിക്കുകയാണ്.

Advertisements

കുറുക്കന്റെ കല്യാണം എന്ന സിനിമയിലൂടെ തുടങ്ങിയ സംവിധാന ജീവിതം നാൽപത് വർഷം പൂർത്തിയായി. ഈ കാലയളവിലെ സിനിമകളെ പറ്റി വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. അക്കൂട്ടത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോട് വാശി വെച്ച് ചെയ്ത സിനിമ ഏതാണെന്നതിനെ പറ്റിയും സത്യൻ ന്തിക്കാട് വെളിപ്പെടുത്തിയിരുന്നു.

Also Read
ഞാൻ വായുവിൽ നോക്കിയല്ല ചുംബിക്കുന്നത്, ചുംബിക്കുമ്പോൾ സ്ത്രീകൾ മാത്രമാണ് വിമർശിക്കപ്പെടുന്നത്: തുറന്നടിച്ച് ദുർഗാ കൃഷ്ണ

മമ്മൂട്ടി വാശി പിടിച്ചത് കൊണ്ട് ഉണ്ടായ സിനിമയാണ് അർഥം. ശ്രീധരന്റെ ഒന്നാം തിരുമുറിവിലും ഗാന്ധിനഗറിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ദിവസം കണ്ടപ്പോൾ മമ്മൂട്ടി എന്നോട് ഒരു കാര്യം പറഞ്ഞു. നിങ്ങളുടെ നാടോടിക്കാറ്റ്, വരവേൽപ്പ് പോലെ ഒരു സിനിമ വേണം.

എനിക്ക് ധാരാളം ഹിറ്റ് ഉണ്ട്, നിങ്ങൾക്കും ഉണ്ട്, പക്ഷേ നിങ്ങൾക്ക് എന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാൻ പറ്റുന്നില്ലെങ്കിൽ കുഴപ്പം നിങ്ങൾക്കാണെന്ന്. ആ വാക്കുകൾ എന്നെ സ്പർശിച്ചു ഒരു വെല്ലുവിളിയായി മാറി. ആ ആഗ്രഹത്തിൽ ഉണ്ടാക്കിയ സിനിമയാണ് അർഥം. തിരക്കഥ വേണു നാഗവള്ളിയുടെ ആണ്. രണ്ടു കാര്യമാണ് ഞാൻ പറഞ്ഞത്.

സിനിമ ഓടണം, പക്ഷേ നിലവാരം പോകാനും പാടില്ല. അങ്ങനെയാണ് ബെൻ നരേന്ദ്രൻ എന്ന കഥാപാത്രം ഉണ്ടാകുന്നത്.
വടക്കുനോക്കിയന്ത്രം സിനിമയിലേക്ക് പോയെങ്കിലും ഇടയ്ക്ക് ശ്രീനിവാസൻ വരും. ശേഷം കൂട്ടിച്ചേർക്കലുകൾ നടത്തും. മമ്മൂട്ടിയുടെ ശബ്ദം, ഹെയർസ്റ്റൈൽ, ഇതെല്ലാം കൊതിപ്പിക്കുന്ന രീതിയിൽ ഉണ്ടാക്കിയതാണ്.

ആളുകൾക്ക് മമ്മൂട്ടിയെ ഇഷ്ടപ്പെടണം എന്ന് തന്നെ കരുതിക്കൊണ്ടാണ്. അങ്ങനെ ഒറ്റ സിനിമയെ ചെയ്തിട്ടുള്ളൂ അത് അർഥംആണെന്ന് സത്യൻ അന്തിക്കാട് വ്യക്തമാക്കുന്നു. അതേ സമയം 1989 ജൂലൈയിലാണ് മമ്മൂട്ടിയുടെ അർഥം തിയറ്ററുകളിലേക്ക് എത്തുന്നത്.

Also Read
കഥ തയ്യാറായിട്ടുണ്ട്, അടുത്ത ചിത്രം മോഹൻലാലിന് ഒപ്പമെന്ന് ധ്യാൻ ശ്രീനിവാസൻ, ആവേശത്തിൽ ആരാധകർ

ശ്രീനിവാസൻ, ശരണ്യ പൊൻവണ്ണൻ, മുരളി, ജയറാം, പാർവതി, കൊല്ലം തുളസി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ക്രൈം ചിത്രമായി ഒരുക്കിയ അർഥം തമിഴിലെ ഒരു ഡിറ്റക്ടീവ് നോവലിന്റെ സ്വതന്ത്ര ആഖ്യാനമായിരുന്നു.

Advertisement