ആ ഒരു കാര്യത്തിൽ ദീപിക പ്രത്യേകമായി പരിശീലനം നേടിയിട്ടുണ്ടെന്ന് രൺവീർ, എന്തിൽ ആണെന്നറിഞ്ഞ് കണ്ണുതള്ളി ആരാധകർ

535

മൂന്ന് വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2020 മാർച്ചിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യപിച്ചതിന് ശേഷം നമ്മൂടെ സിനിമാ താരങ്ങൾ എല്ലാം വീട്ടിലിരിപ്പ് ആയിരുന്നു. എന്നാൽ വീട്ടിലിരിന്നവർ അങ്ങനെ വെറുതെയിരിക്കുകയും ആയിരുന്നില്ല ചെയ്തത്.

പലരും പല ആക്ടിവിറ്റികളുമായി സോഷ്യൽ മീഡിയ നിറഞ്ഞു നിന്നിരുന്നു. നടിമാരിൽ പലരും ഇതേ വരെ അടുക്കള കണ്ടിട്ടില്ലാത്തത് പോലെ പാചകവും മറ്റുമായി തള്ളി മറിച്ചിരുന്നു. അന്ന് ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ മുതൽ ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണും അടുക്കളയിൽ തന്നെ ആയിരുന്നു.

Advertisements

Also Read
എനിക്ക് പതിനെട്ട് വയസുള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായി, പിന്നെ സംഭവിച്ചത് ഇങ്ങനെ: മഡോണ സെബാസ്റ്റ്യൻ അന്ന് പറഞ്ഞത്

ദിവസവും ഓരോരോ പരീക്ഷണങ്ങൾ ആയിരുന്നു അത്രെ ദീപിക നടത്തിയത്. ഭർത്താവ് രൺവീർ സിങ്ങ് ഒപ്പം നിന്ന് ദീപിക ഉണ്ടാക്കുന്ന പലഹാരങ്ങൾ കഴിച്ച് സഹായിക്കുകയും ആയിരുന്നു അത്രെ. ഒരു തവണ ദീപിക തായ് ഭക്ഷണരീതി പരീക്ഷിക്കുന്ന വീഡിയോ രൺവീർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

പിന്നീട് ദീപിക പിസ ഉണ്ടാക്കുന്ന ചിത്രമാണ് രൺവീർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ആദ്യം ഒരു വീഡിയോയും പിന്നെ പാചകം ചെയ്ത ഭക്ഷണത്തിന്റെ ഫോട്ടോകളും പോസ്റ്റ് ചെയ്തിരുന്നു. ഇന്ന് ഞാൻ ദീപികയുടെ കൈകൊണ്ട് ഉണ്ടാക്കിയ വലിയ പിസ കഴിക്കും എന്നാണ് രൺവീർ വീഡിയോയിൽ പറഞ്ഞത്.

പിസ ഉണ്ടാക്കുന്ന ഫോട്ടോകളെ കൂടാതെ ഇറ്റാലിയൻ ഷെഫ് പാവോളാ ബക്കേറ്റിനൊപ്പം നിൽക്കുന്ന ദീപികയുടെ പഴയൊരു ചിത്രവും രൺവീർ പോസ്റ്റ് ചെയ്തിരുന്നു. പാചകത്തിൽ ദീപിക പദുക്കൺ ശാസ്ത്രീയമായി പരിശീലനം നേടിയിട്ടുണ്ട് എന്നായിരുന്നു രൺവീർ ഫോട്ടോയോടൊപ്പം അന്ന് കുറിച്ചത്.

Also Read
മഞ്ജുവിനെ വിവാഹ ശേഷം അഭിനയിക്കാൻ വിടാതിരുന്നത് ഞാനായിരുന്നില്ല, ഒന്നഭിനയിക്കൂ മഞ്ജു എന്ന് ഞാൻ പറഞ്ഞപ്പോൾ മറുപടി ഇങ്ങനെ ആയിരുന്നു: ദിലീപ്

Advertisement