മമ്മൂട്ടിയുടെ ആ സിനിമയ്ക്ക് വേണ്ടി മാറിനിന്നപ്പോൾ ഗീതയ്ക്ക് നഷ്ടമായത് മലയാളത്തിലെ എക്കാലത്തേയും ക്ലാസ്സ് സൂപ്പർഹിറ്റ് ചിത്രം, സംഭവം ഇങ്ങനെ

26350

എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ശക്തയായ നായികയായിരുന്നു നടി ഗീത. അക്കാലത്ത് മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച വ്യക്തിയായിരുന്നു ഗീത.

മലായാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്ക് ഒപ്പവും അന്നത്തെ ഹാസ്യ നിരയ്ക്ക് ഒപ്പവും ഗീത അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് നടി ആയിരുന്നെങ്കിലും മലയാളികൾ സ്വന്തം നാട്ടുകാരിയെ പോലെയാണ് ഗീതയെ ഇഷ്ടപ്പെട്ടിരുന്നത്.

Advertisements

പഞ്ചാഗ്‌നി, ലാൽസലാം തുടങ്ങി വാണിജ്യ പരമായ സിനിമകളിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരു പോലെ മികവ് തെളിയിച്ച ഗീത മലയാളത്തിലെ ഒരു സൂപ്പർ ഹിറ്റ് സിനിമ നഷ്ടപ്പെടുത്തിരുന്നു. അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്തു ലോഹിതദാസ് രചന നിർവഹിച്ച വാത്സല്യം എന്ന സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായിക ഗീതയായിരുന്നു.

Also Read
എനിക്ക് പതിനെട്ട് വയസുള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായി, പിന്നെ സംഭവിച്ചത് ഇങ്ങനെ: മഡോണ സെബാസ്റ്റ്യൻ അന്ന് പറഞ്ഞത്

ആ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലായിരുന്നു ഗീതയ്ക്ക് സിബി മലയിൽ സംവിധാനം ആകാശദൂത് എന്ന സിനിമയിലേക്കുള്ള ഓഫർ വരുന്നത്. രണ്ട് സിനിമയും ഒരുമിച്ച് കൊണ്ട് പോകാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ഗീത ആകാശദൂത് എന്ന ചിത്രം ഉപേക്ഷിക്കുക ആയിരുന്നു.

1993ൽ പുറത്തിറങ്ങിയ വാത്സല്യം സൂപ്പർ ഹിറ്റായെങ്കിലും ആകാശദൂത് ലഭിച്ചിരുന്നു എങ്കിൽ ഗീത എന്ന നടിയുടെ അന്നത്തെ സ്റ്റാർ വാല്യൂ ഒന്നുകൂടി മുകളിലേക്ക് ഉയരുമായിരുന്നു. അത്രയ്ക്ക് ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു ആകാശദൂതിലെ ആനി.

പിന്നീട് ആകാശദൂതിൽ ആനിയായി അഭിനയിച്ചത് നടി മാധവി ആയിരുന്നു. അതേ സമയം വാത്സല്യത്തിൽ ഗീത ചെയ്ത മാലതി എന്ന നായിക കഥാപാത്രവും മമ്മൂട്ടിയുടെ മേലേടത്ത് രാഘവൻ നായരെ പോലെ ആഴമുള്ള കഥാപാത്ര സൃഷ്ടിയായിരുന്നു.

സീമയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി ഏറ്റവും ശോഭിച്ചിട്ടുള്ള നായിക നടിയായിരുന്നു ഗീത.
നായിക വേഷത്തിൽ ഇല്ലെങ്കിലും ഇപ്പോൾ അമ്മവേഷത്തിൽ ഗീത എത്താറുണ്ട്. കൂടുതലും തമിഴ് സിനിമയിലാണ് ഗീതയുടെ അമ്മ വേഷം. ദളപതി വിജയ് അടക്കമുള്ള യുവ സൂപ്പർതാരങ്ങളുടെ അമ്മയായി ഗീത ിതിനോടകം വേഷമിട്ട് കഴിഞ്ഞു.

Also Read
മഞ്ജുവിനെ വിവാഹ ശേഷം അഭിനയിക്കാൻ വിടാതിരുന്നത് ഞാനായിരുന്നില്ല, ഒന്നഭിനയിക്കൂ മഞ്ജു എന്ന് ഞാൻ പറഞ്ഞപ്പോൾ മറുപടി ഇങ്ങനെ ആയിരുന്നു: ദിലീപ്

Advertisement