ഒന്നു സഹകരിച്ചാൽ മതി പ്രതിഫലം മൂന്നിരട്ടി തരും അവർ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി മാൻവി

381

നിരവധി വെബ്സീരീസുകളിലൂടെ ശ്രദ്ധനേടിയ താരമാണ് ബോളിവുഡ് നടി മാൻവി ഗാഗ്രൂ. വെബ് സീരീസിൽ അഭിനയിക്കാൻ അവസരം ലഭിക്കാൻ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് പ്രമുഖ നിർമ്മാതാവ് ആവശ്യപ്പെട്ടതായി മാൻവി വളിപ്പെടുത്തിയിരുന്നു.

അതേ സമയം ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നിരവധി നടിമാരാണ് തുറന്നു പറഞ്ഞത്. ഇപ്പോൾ വെബ് സീരീസിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് മോശമായി പെരുമാറി എയന്ന് വ്യക്തമാക്കുകയാണ് മാൻവി.

Advertisements

വെബ് സീരീസിൽ വേഷം ലഭിക്കാൻ കോംപ്രമൈസ് ചെയ്യണം എന്നാണ് സംവിധായകൻ മാൻവിയോട് പറഞ്ഞത്. പരിചയമില്ലാത്ത നമ്പരിൽ നിന്ന് കോൾ വന്നത്. പുതിയതായി തുടങ്ങുന്ന വെബ് സീരീസിൽ അഭിനയിക്കാൻ ക്ഷണിച്ചു കൊണ്ടാണ് വിളിച്ചത്.

Also Read
എനിക്ക് പതിനെട്ട് വയസുള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായി, പിന്നെ സംഭവിച്ചത് ഇങ്ങനെ: മഡോണ സെബാസ്റ്റ്യൻ അന്ന് പറഞ്ഞത്

പ്രതിഫലം കുറവ് ആണെന്നും കഥ ഇഷ്ടപ്പെടുകയാണെങ്കിൽ പ്രതിഫലത്തെ കുറിച്ച് ചർച്ച ചെയ്യാം എന്നും മറുപടി നൽകി. ബജറ്റിൽ ഓക്കെയാകുമോ എന്നായി അയാൾ. അല്ല, ഇത് വളരെ കുറവാണെന്ന് പറഞ്ഞതോടെ പ്രതിഫലം മൂന്നിരട്ടിയാക്കി.

ഇത്രയേ തരാൻ സാധിക്കുകയുള്ളു, പക്ഷെ കുറച്ച് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും എന്ന് പറഞ്ഞു. പരാതി നൽകുമെന്നൊക്കെ ഞാനും പറഞ്ഞുവെന്ന് മാൻവി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ഏഴ് എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും കോംപ്രമൈസ് എന്ന വാക്ക് കേൾക്കുകയാണ്.

അയാളെ കുറേ ചീത്ത വിളിച്ച് കോൾ കട്ട് ചെയ്തു മീടു ക്യാംപെയ്ൻ ഇത്രയും ചർച്ചയായതിന് ശേഷവും വീണ്ടും ഇങ്ങനെയുള്ള കാര്യങ്ങൾ ആവർത്തിക്കുന്നുവെന്നത് തന്നെ ഏറെ അമ്പരപ്പിച്ചു എന്നും മാൻവി പറയുന്നു. ചെറിയ ബജറ്റിൽ എടുക്കുന്ന വെബ് സീരീസാണ് എന്ന് പറഞ്ഞാണ് അവർ ഫോൺ വിളിക്കുന്നത്.

ബജറ്റിനെക്കുറിച്ചല്ല, സ്‌ക്രിപ്റ്റിനെക്കുറിച്ച് പറയാൻ പറഞ്ഞു. ഇഷ്ടം ആവുക ആണെങ്കിൽ പ്രതിഫലത്തെ കുറിച്ചും ഡേറ്റിനെ കുറിച്ചും പറയാമെന്ന് പറഞ്ഞു. എന്നാൽ ഇത് കേട്ടതോടെ ആദ്യം പറഞ്ഞതിനേ കാൾ മൂന്ന് ഇരട്ടിയാക്കി അവർ ബജറ്റ് ഉയർത്തി.

എനിക്ക് അതിൽ കൂടുതൽ പണം തരാമെന്നും പക്ഷേ കോംപ്രമൈസിന് തയാറാകണം എന്നും ആയിരുന്നു അയാൾ പറഞ്ഞത്. ഇതു കേട്ടതോടെ താൻ വല്ലാതായിയെന്നും ഫോണിലൂടെ അയാളെ ചീത്തവിളിക്കാൻ തുടങ്ങിയെന്നും താരം വ്യക്തമാക്കി.

മീ ടൂ കാലത്തിനു ശേഷവും ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ അമ്പരന്നു പോയി എന്നുമാണ് മാൻവി പറയുന്നത്.

Also Read
ആ ഒരു കാര്യത്തിൽ ദീപിക പ്രത്യേകമായി പരിശീലനം നേടിയിട്ടുണ്ടെന്ന് രൺവീർ, എന്തിൽ ആണെന്നറിഞ്ഞ് കണ്ണുതള്ളി ആരാധകർ

Advertisement