‘മോഹൻലാലിനോട് ഏറെ ഇഷ്ടം, വെറുക്കാൻ ഒരു കാരണവും ഇതുവരെയില്ല’; താരത്തിന്റെ പിറന്നാളിന് സമ്മാനവുമായി ശ്രീനിവാസൻ; ആരാധകരും ത്രില്ലിൽ!

233

മലയാള സിനിമാ ലോകത്തെ പ്രിയപ്പെട്ട താരജോഡികളാണ് മോഹൻലാലും ശ്രീനിവാസനും. ഇരുവരുടെയും തമാശ കോംബോ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ ഈയടുത്ത് മോഹൻലാലിനെതിരെ രൂക്ഷമായ പ്രതികരണവുമായി ശ്രീനിവാസൻ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. പല ആരോപണങ്ങളാണ് താരത്തിന് എതിരെ ശ്രീനിവാസൻ ഉന്നയിച്ചത്.

ഇപ്പോഴിതാ ശ്രീനിവാസൻ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ മോഹൻലാലിന്റെ സ്‌നേഹത്തെ കുറിച്ച് പറഞ്ഞതാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തോടുള്ള സ്‌നേഹത്തെ കുറിച്ചുമൊക്കെ ശ്രീനിവാസൻ പറയുന്നുണ്ട്.

Advertisements

മോഹൻലാലിനെ ഇഷ്ടമാണെന്നും വെറുക്കാൻ ഇതുവരെ കാരണങ്ങൾ ഉണ്ടായിട്ടില്ലെന്നുമാണ് ശ്രീനിവാസൻ പറയുന്നത്. അതേസമയം, ശ്രീനിവാസൻ മോഹൻലാലിന്റെ ജന്മദിനത്തിൽ തന്നെ തുറന്നുപറച്ചിൽ നടത്തിയതോടെ ആരാധകർക്കും സന്തോഷമായിരിക്കുകയാണ്.

ALSO READ- ഒന്നു സഹകരിച്ചാൽ മതി പ്രതിഫലം മൂന്നിരട്ടി തരും അവർ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി മാൻവി

തനിക്ക് ഇനിയും ലാലിനൊപ്പം സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്. മോഹൻലാലിനെ ഇഷ്ടമാണ്. വെറുക്കാൻ ഇതുവരെ കാരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ലാലിന്റെ കൂടെ സിനിമകൾ ചെയ്യുമ്പോൾ സ്‌ക്രിപ്റ്റ് വായിച്ചിട്ട് അഭിപ്രായം പറയാറുണ്ട്. അത് സിനിമയ്ക്ക് ഉപകാരപ്പെടാറുമുണ്ടെന്നാണ് ശ്രീനിവാസൻ പറയുന്നത്.

കൂടാതെ, ‘ഞങ്ങൾ തമ്മിലുള്ള സിനിമയ്ക്ക് വേണ്ടി എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രിയദർശന് ആഗ്രഹമുണ്ട്. സത്യൻ അന്തിക്കാടിന് എപ്പോഴും അതാണ് ഇഷ്ടം. പക്ഷെ പ്ലാൻ ഒന്നും ഇട്ടിട്ടില്ല. പ്രിയന് ഒരു പ്ലാനുണ്ട്. വിനീതിന് വളരെ ആഗ്രഹമുണ്ട്. ചിലപ്പോൾ അതായിരിക്കാം ആദ്യം നടക്കുന്നത്’-എന്നും ശ്രീനിവാസൻ വെളിപ്പെടുത്തി.

ALSO READ-മമ്മൂട്ടിയുടെ ആ സിനിമയ്ക്ക് വേണ്ടി മാറിനിന്നപ്പോൾ ഗീതയ്ക്ക് നഷ്ടമായത് മലയാളത്തിലെ എക്കാലത്തേയും ക്ലാസ്സ് സൂപ്പർഹിറ്റ് ചിത്രം, സംഭവം ഇങ്ങനെ

ഒപ്പം 63ാമത് ജന്മദിനം ആഘോഷിക്കുന്ന പ്രിയ സുഹൃത്ത് മോഹൻലാലിന് ആശംസകൾ നേരുകയും ചെയ്തിരിക്കുകയാണ് ശ്രീനിവാസൻ. മോഹൻലാലുമൊത്തുള്ള കൂട്ടായ്മയിൽ വരുന്ന സിനിമ വലിയ വിജയമാകട്ടെയെന്നും ചിത്രത്തിന്റെ വിജയമാണ് മോഹൻലാലിന് നൽകുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമെന്നും ശ്രീനിവാസൻ പറയുന്നുണ്ട്.അതേസമയം, താരത്തിന്റെ വാക്കുകൾ കേട്ട് ആവേശത്തിലാണ് ആരാധകരും.

Advertisement