വിവാഹമേ വേണ്ട എന്നു വിചാരിച്ച ആളാണ്; ഇപ്പോൾ മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നു; രണ്ടാമത്തെ കുഞ്ഞ് വരുന്ന സന്തോഷത്തിനിടെ തുറന്നുപറഞ്ഞ് ഡിവൈൻ

422

ഒരുകാലത്ത് സിനിമയിലും സീരിയലിലും നിറസാന്നിധ്യമായിരുന്ന ഡിംപിൾ റോസിന്റെ സഹോദരനും ഭാര്യയും ഇന്ന് മലയാളികൾക്ക് സുപരിചിതരാണ്. ഡോണും ഡിവൈനും സോഷ്യൽമീഡിയയിലെ താരങ്ങളായി മാറിയിരിക്കുകയാണ്.

സ്വന്തം യുട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. മാസങ്ങൾക്ക് മുൻപാണ് ഡോണിന് കോടതി വിവാഹമോചനം അനുവദിച്ചത്. കേസ് നടക്കുന്നതിനിടെയാണ് ഡോൺ ഡിവൈൻ ക്ലാരയെ വിവാഹം ചെയ്തത്. നിയമപരമായി മേഘ്‌നയുമായി വേർപിരിഞ്ഞിട്ടില്ല എന്നതിനാൽ തന്നെ പള്ളിയിൽ വെച്ച് കെട്ട് നടത്തിയിരുന്നില്ല.

Advertisements

കൂടാതെ, കുഞ്ഞിന്റെ മാമോദിസ ചടങ്ങും നടത്തിയിരുന്നില്ല. വിവാഹമോചനത്തിന് ശേഷം ലളിതമായി ചടങ്ങ് നടത്താൻ കുടുംബം ഒരുക്കത്തിലാണ്. ഇതിനിടെ രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിൽ വരുന്നെന്ന സന്തോഷവും ഡിവൈൻ അറിയിച്ചിരുന്നു.

ALSO READ- ‘മോഹൻലാലിനോട് ഏറെ ഇഷ്ടം, വെറുക്കാൻ ഒരു കാരണവും ഇതുവരെയില്ല’; താരത്തിന്റെ പിറന്നാളിന് സമ്മാനവുമായി ശ്രീനിവാസൻ; ആരാധകരും ത്രില്ലിൽ!

ഇപ്പോൾ ഇരുവരും മൂന്നാമത്തെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. എന്നാൽ ഇന്നലെ വിവാഹം കഴിഞ്ഞ പോലെ ഫീലാണ് എനിക്കുളളതെന്നാണ് ഡിവൈൻ പറയുന്നത്. കാരണം ഡോൺ ചേട്ടൻ എന്നെ അതു പോലെയാണ് നോക്കുന്നതെന്ന് ഡിവൈൻ പറയുന്നു.

താൻ വിവാഹമേ കഴിക്കേണ്ട എന്നുവിചാരിച്ചിരുന്ന ആളാണ്. പിസിഒഡി ഉള്ളതിനാൽ കുട്ടികൾ ഉണ്ടാവില്ല എന്നൊക്കെ വിചാരിച്ചിരുന്നു. പക്ഷേ ദൈവമെല്ലാം തന്നു. വളരെ സന്തോഷമാണ് ഇപ്പോഴെന്നും ഡിവൈൻ തുറന്നുപറയുന്നു.

ALSO READ- ഒന്നു സഹകരിച്ചാൽ മതി പ്രതിഫലം മൂന്നിരട്ടി തരും അവർ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി മാൻവി

അതേസമയം, വിവാഹത്തിന് മുൻപ് തന്നെ പല നെഗറ്റീവ് കമന്റുകളും വന്നിരുന്നു. പക്ഷേ അതൊന്നും താൻ മൈൻഡ് ചെയ്തിരുന്നില്ലയെന്നും ഡിവൈൻ വെളിപ്പെടുത്തി.

Advertisement