സത്യം പറഞ്ഞാൽ ഒരു നടിയാകണമെന്ന് തോന്നിയത് അന്ന് ചാക്കോച്ചനെ കണ്ട ശേഷമാണ്: വെളിപ്പെടുത്തലുമായി ഗായത്രി അരുൺ

37

ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്ന പരസ്പരത്തിലെ ദീപ്തി ഐപിഎസ് ആയെത്തി മലയാളികളുടെ മനം കവർന്ന താരമാണ് നടി ഗായത്രി അരുൺ. സീരിയലിന് പിന്നാലെ ഇപ്പോൾ നടി സിനിമാ ലോകത്തേക്കും എത്തിയിരിക്കുകയാണ്.

മ്മമൂട്ടി നായകനായി എത്തുന്ന വൺ എന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഗായത്രിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേ സമയം തന്റെ അഭിനയ മോഹത്തെ കുറിച്ചുള്ള ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. മലയാളത്തിന്റെ റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബൻ കാരണമാണ് താൻ നടിയായതെന്നാണ് ഗായത്രി പറയുന്നത്.

Advertisements

അതേ കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ആനുവൽ ഡേയ്ക്ക് ചാക്കോച്ചനും (കുഞ്ചാക്കോ ബോബൻ) കുക്കു പരമേശ്വരനും അതിഥികളായി എത്തിയിരുന്നു. ഞാനൊക്കെ ഫ്രെണ്ടിലാണ് ഇരുന്നത്.

നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ ആളുകൾ വരുന്നതും, ടീച്ചേർസ് വരെ പോയിട്ട് ഓട്ടോഗ്രാഫിന് വെയിറ്റ് ചെയ്യുവാണ്. അന്ന് തുടങ്ങിയതാണ് എനിക്കും ഒരുനടിയാകണം, ചാക്കോച്ചനെ കണ്ട ശേഷമാണ് സത്യം പറഞ്ഞാൽ ഒരു നടിയാകണമെന്ന് തോന്നിയത്.

അതിന് വേണ്ടി ഒന്നും ശ്രമിച്ചിട്ടില്ല. മോണോആക്ട് ഒരു സീനിയർ ചേച്ചി ചെയ്യുന്നത് കണ്ടിട്ട് ഇതുപോലെയൊരു ആർട്ട് ഫോം ഉണ്ടെന്ന് മനസ്സിലാക്കിയിട്ട് ഞാൻ എന്റേതായ ഒരു കഥ ഉണ്ടാക്കി അടുത്ത വർഷം ചെയ്തു.

വീട്ടുകാർക്ക് ഒന്നും ഇതേ കുറിച്ച് അറിയില്ലായിരുന്നു. അത് കഴിഞ്ഞ് സബ്ജില്ലയിലേക്ക് പോയപ്പോളാണ് അവർ എനിക്ക് സ്‌കൂളിൽ ഫസ്റ്റ് കിട്ടിയത് അറിയുന്നത്. അച്ഛന് ക്ലാസ് കട്ട് ചെയ്തു പോകുന്നതിനോട് താല്പര്യമില്ലായിരുന്നു. അപ്പോൾ അമ്മ പറഞ്ഞു ഒന്ന് അവൾ ചെയ്യുന്നത് ഒന്ന് ഇരുന്നു കാണാൻ.

താല്പര്യമില്ലാതെ അച്ഛൻ ഇരുന്നു കണ്ടു. എന്നിട്ട് ഒന്നും പറയാതെ എഴുനേറ്റ് പോയി. അമ്മ പോയി നോക്കുമ്പോൾ അച്ഛൻ മാറി നിന്ന് കരയുന്നതാണ് കണ്ടത്. ഞാൻ ഇത് അറിഞ്ഞില്ല, കുറച്ചു നേരത്തെ പ്രോത്സാഹിപ്പിക്കേണ്ടതായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. അതിന് ശേഷം അച്ഛനും ഭയങ്കര സപ്പോർട്ട് ആയിരുന്നുവെന്നും താരം പറഞ്ഞുനിർത്തി.

Advertisement