മലബാർ വിപ്ലവത്തിലെ ധീരനേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി പൃഥ്വിരാജ്; കിടും ചിത്രം ഒരുക്കുന്നത് ആഷിക് അബു

14

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥിരാജ് ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വിപ്ലവത്തിനു നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി പൃഥ്വിരാജ് എത്തുന്നു എന്നതാണ് പുതുയ റിപ്പോർട്ട്.

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരിൽ കേരളചരിത്രത്തിൽ സ്ഥാനം പിടിച്ച സംഭവമാണ് 1921ലെ മലബാർ വിപ്ലവം. വിപ്ലവത്തിനു നേതൃത്വം നൽകിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അക്കാലത്ത് ബ്രിട്ടീഷുകാർ അവരുടെ പ്രധാനശത്രുവായി കണ്ടത് ഹാജിയെയായിരുന്നു.

Advertisements

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കുകയാണ് പ്രശസ്ത സംവിധായകൻ ആഷിക് അബു. മലബാർ വിപ്ലവത്തിന്റെ നൂറാം വർഷമായ 2021ൽ ഷൂട്ടിങ് ആരംഭിക്കുമെന്ന് ആഷിക് അബു ഫേസ്ബുക്കിലൂടെ അറിയിച്ചു. ഹാജിയാകുന്നത് പൃഥ്വിരാജ് ആണെന്നും ആഷിക് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വവ്യക്തമാക്കുന്നു.

ആഷിക് അബുവിന്റെ കുറിപ്പ് ഇങ്ങനെ:

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.

സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഹർഷദ്, റമീസ് എന്നിവരുടേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കും. കോംപസ് മൂവീസും ഒ പി എം സിനിമാസും ചിത്രത്തിൽ സഹകരിക്കും.

Advertisement