ചേച്ചി കല്യാണത്തിന് ഇട്ട സ്വർണം കാരണം സാരി പോലും കാണാൻ വയ്യെന്ന് വിസ്മയ വിഷയത്തിൽ ഇട്ട കുറിപ്പിന് കമന്റ്, കിടിലൻ മറുപടി നൽകി അശ്വതി ശ്രീകാന്ത്

2110

അവതാരകയായി എത്തി പിന്നീട് മലയാളികളുടെ പ്രിയനടി കൂടിയായി മാറിയാണ് താരമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ് ചാനലിൽ കോമഡി സൂപ്പർനൈറ്റ് എന്ന പരിപാടിയിൽ അവതാരകയായി എത്തിയതോടെയാണ് താരം മലയാളികൾക്ക് സുപരിചിതയായി മാറിയത്.

തുടർന്ന നിരവധി ടിവി പ്രോഗ്രാമുകളുടെ അവതാരകയായ താരം അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

Advertisements

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുള്ള നടി അത്യാവശ്യം നല്ല ഒരു എഴുത്തുകാരികൂടിയാണ്. അവിമർശനആക്രമണങ്ങൾക്ക് ഇരയാക്കപ്പെടാറുണ്ട്. രണ്ടാമതും അമ്മയാവുന്നതിനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോൾ.

കഴിഞ്ഞ ദിവസമുണ്ടായ കേരളത്തെ പിടിച്ച് കുലുക്കിയ വിസ്മയയുടെ സംബവുമായി ബന്ധപ്പെട്ട് അശ്വതി പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുമായെത്തിയത്. എന്നാൽ ചിലർ വിമർശനങ്ങളുമായും എത്തിയിരുന്നു. അശ്വതിയുടെ വിവാഹ ഫോട്ടോയുമായിവിമർശിച്ചാണ് ഒരാൾ രംഗത്തെത്തിയത്.

ചേച്ചിയുടെ വാക്കുകളോട് ഞാൻ യോജിക്കുന്നു. അങ്ങനെ എഴുതുമ്പോാൾ ചേച്ചിയുടെ സൈഡും നോക്കണം. കല്യാണത്തിന് ചേച്ചി ഇട്ട സ്വർണം കാരണം സാരി പോലും കാണാൻ വയ്യ. ഇതൊക്കെ കാണുമ്പോൾ ആണ് പെണ്ണിന്റെ വീട്ടുകാർ എന്റെ മോൾക്കും ഒന്നും കുറയണ്ടാന്ന് പറഞ്ഞ് അത് പിന്തുടരുന്നതെന്നായിരുന്നു കമന്റ്.

ഇതിന് മറുപടിയുമായി അശ്വതിയും എത്തി. ഒമ്പത് വർഷം മുൻപത്തെ തന്റെ കല്യാണ ഫോട്ടോയും പൊക്കിപ്പിടിച്ച് ആരും വരണ്ട, അന്ന് കല്യാണത്തിന് താൻ ഇട്ടതൊക്കെ, കല്യാണ സാരി ഉൾപ്പെടെ താൻ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയതാണ് വീട്ടുകാരോട് താനോ ഭർത്താവോ അഞ്ച് പൈസ പോലും സ്ത്രീധനം വാങ്ങിയിട്ടില്ല.

നാട്ടുകാരുടെ മുന്നിൽ ഇമേജ് താഴാതിരിക്കാൻ വേണ്ടിയായിരുന്നു. അന്ന് അങ്ങനെ സ്വർണം ഇട്ടതിൽ ഇപ്പോൾ പശ്ചാത്താപം തോന്നുന്നുവെന്നായിരുന്നു അശ്വതി മറുപടി നൽകിയത്. അശ്വതിയുടെ മറുപടിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Advertisement