അയാളുടെ കൂടെ ജീവിക്കാൻ പറ്റുമെന്ന് തോന്നിയാൽ മാത്രമേ ഞാൻ കല്യാണം കഴിക്കൂ; നടി അനുമോൾ

555

വളരെ പെട്ടെന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുമോൾ. മിനിസ്‌ക്രീൻ അവതാരകയായി കരിയർ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുക ആയിരുന്നു. ഇവൻ മേഘരൂപൻ ആയിരുന്നു ആദ്യ ചിത്രം.

അകം, വെടിവഴിപാട്, ചായില്യം, ഞാൻ, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.

Advertisements

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താരം കൂടിയാണ് അനുമോൾ. തന്റെ ബോൾഡ് ഫോട്ടോ ഷൂട്ടുകളും പുതിയ വീഡിയോകളും എല്ലാം സോഷ്യൽ മീഡിയിൽ കൂടി നടി ആരാധകരുമായി പങ്കെടുക്കാറുണ്ട്.

Also Read
പ്രേക്ഷകരെ ഞെട്ടിക്കുന്ന ലുക്കില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും, കെജിഎഫിനേക്കള്‍ 10 ഇരട്ടി മികച്ച ചിത്രമെന്ന് ശ്രിയ റെഡ്ഡി

അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനൽ ആരാധകർക്കിടയിൽ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയും ഒക്കെ അനുമോൾ ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. 36കാരിയായ അനുമോൾ പക്ഷേ ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല.

ഇപ്പോഴിതാ വിവാഹം താൻ കഴിക്കുന്നതിനെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് അനുമോൾ.
ആത്മാർത്ഥ പ്രണയത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ആളാണ് താനെന്ന് അനുമോൾ പറയുന്നു. ഭാഗ്യവശാൽ നല്ല കുറച്ചു സുഹൃത്തുക്കൾ തനിക്ക് ഉണ്ട്.

സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും കാര്യത്തിൽ താൻ നല്ല ഭാഗ്യവതി ആണ്. നല്ലൊരു ടീമാണ് കൂടെയുള്ളത്. ലൈഫ് പാർട്ണറുടെ കാര്യം ചോദിക്കുമ്പോൾ റിലേഷൻഷിപ്പൊന്നും തനിക്ക് വർക്ക് ആയിട്ടില്ലെന്നാണ് അനുമോൾ പറയുന്നത്.

ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും ഒരു വകതിരിവും, പക്വതയും വന്നു കഴിയുമ്പോൾ ഇയാളുടെ ഒപ്പം ജീവിക്കാൻ കംഫർട്ട് ആയിരിക്കും നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന തിരിച്ചറിവ് ഉണ്ടാകും.

അപ്പോൾ മാത്രം വിവാഹം കഴിച്ചാൽ മതി അല്ലെങ്കിൽ ഒരു പാർട്ണറുടെ കൂടെയുള്ള റിലേഷൻഷിപ്പ് തുടങ്ങിയാൽ മതി എന്നതാണ് എന്റെ കാഴ്ചപ്പാട്. അല്ലെങ്കിൽ ആ പണിക്ക് പോകണ്ട എന്നേ ഞാൻ പറയുകയുള്ളൂ. അങ്ങനെയാണ് ഞാനും വിശ്വസിക്കുന്നത്.

ഒരു റിലേഷൻഷിപ്പ് എനിക്ക് വർക്ക് ആയില്ല. അതിന്റെ ഭാഗമായി കരിയറിൽ കുറച്ചു ഉഴപ്പി യിരുന്നു. എന്നാൽ ഇപ്പോൾ പ്രണയത്തിനേക്കാളും പ്രാധാന്യം കരിയറിന് ആണ് നൽകിയിട്ടുള്ളത്. ഏത് കഥാപാത്രത്തിന് വേണ്ടിയും മേക്കോവർ ചെയ്യുന്നതിൽ തനിക്ക് ബുദ്ധിമുട്ടില്ലെന്ന് താരം വ്യക്തമാക്കി.

പേഴ്‌സണലി അനുമോൾ എന്ന് പറയുന്ന ആൾ സാധാരണക്കാരിയാണ്. എനിക്ക് എന്റെ വ്യത്യാ സങ്ങൾ ഒക്കെ അറിയാൻ ആകുന്നുണ്ട്, എങ്കിലും നാട്ടിൻപുറത്തുകാരി എന്ന് അറിയപ്പെടാനും, ജീവിക്കാനും ആണ് ഇഷ്ടമെന്നും താരം പറയുന്നു.

Also Read
അമ്പരപ്പിച്ച് വീണ്ടും വിജയ്, കൊടുങ്കാറ്റായി മാറുന്ന ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റർ: ദളപതിയുടെ പിറന്നാൾ ആഘോഷത്തിന് തീപ്പൊരി തുടക്കം

Advertisement