പ്രേക്ഷകരെ ഞെട്ടിക്കുന്ന ലുക്കില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും, കെജിഎഫിനേക്കള്‍ 10 ഇരട്ടി മികച്ച ചിത്രമെന്ന് ശ്രിയ റെഡ്ഡി

122

മലയാള സിനിമയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ് പൃഥ്വിരാജ്. തന്റെ മിക്ക ചിത്രങ്ങളും ഹിറ്റുകളാക്കിയ നടനാണ് പൃഥ്വിരാജ്. താരത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കായും ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം പ്രഭാസിനൊപ്പം ഒരു പുതിയ ചിത്രത്തില്‍ ഒന്നിച്ചെത്തുകയാണ പൃഥ്വിരാജ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തിലാണ് പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നത്.

Also Read: ശരിക്കും ദൈവം എന്നൊക്കെ പറയുന്നത് പോലെയാണ് ഞങ്ങള്‍ക്ക് അമ്മയെന്ന് സജീഷ്, ഇന്നത്തെ ദിനം ആഘോഷിക്കാന്‍ കാരണമുണ്ടെന്ന് സിത്താരയും

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുകയാണ് നടി ശ്രിയ റെഡ്ഡി. പ്രശാന്ത് നീല്‍ സലാര്‍ ഒരുക്കിയ സലാറില്‍ കെജിഎഫിനേക്കാള്‍ പത്ത് മടങ്ങ് മികച്ച ലോകമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ശ്രിയ പറയുന്നു.

ഈ ചിത്രത്തില്‍ പ്രഭാസിന്റെ കഥാപാത്രത്തിന് തുല്യമായ കഥാപാത്രത്തെ തന്നെയാണ് പൃഥ്വിരാജും അവതരിപ്പിക്കുന്നത്. പ്രേക്ഷകരുടെ സിനിമയുടെ കഥയോടുള്ള സമീപനത്തെ തന്നെ സ്വാധീനിക്കാവുന്ന തരത്തില്‍ കാഴ്ചപ്പാടുള്ള കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നതെന്നും ശ്രിയ പറയുന്നു.

Also Read: എനിക്ക് എന്റെ കുഞ്ഞനുജനെ പോലെ, അടുത്തറിഞ്ഞത് ആ സമയത്തായിരുന്നു, വിജയിയെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ

നേരത്തെ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. മൂക്കിലും കാതിലും കഴുത്തിലുമൊക്കെ വളയങ്ങളുമായി ആരാധകര്‍ ഇതുവരെ കാണാത്ത ലുക്കിലായിരുന്നു പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടത്. ഇത് വൈറലായിരുന്നു.

Advertisement